ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങുന്നുവോ ?||Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിതമായി തുടരുകയാണ്.തായ്‌ലൻഡിലെയും ഓസ്‌ട്രേലിയയിലെയും പ്രീ-സീസൺ ടൂർ നഷ്‌ടമായതിന് ശേഷം ഈ ആഴ്ച മാത്രമാണ് അദ്ദേഹം കാരിംഗ്ടണിലേക്ക് മടങ്ങിയത്.

മാനേജർ എറിക് ടെൻ ഹാഗും ക്ലബ് സിഇഒ റിച്ചാർഡ് അർനോൾഡുമായുള്ള ചർച്ചകൾ തുടരുമ്പോഴും ഈ ആഴ്ച ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്.പുതിയ മാനേജർ എറിക് ടെൻ ഹാഗ് പോർച്ചുഗീസ് താരത്തെ യുണൈറ്റഡിൽ പിടിച്ചു നിർത്താൻ ശ്രമം നടത്തിയെങ്കിലും കളിക്കാരന്റെ പദ്ധതികളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.

അൻസ കാൽസിയോ സ്‌പോർട് പറയുന്നതനുസരിച്ച് റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് നാപോളിക്ക് ടി താരത്തെ ഓഫർ ചെയ്തിരിക്കുകയാണ്.37-കാരൻ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് യുണൈറ്റഡ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ഓൾഡ് ട്രാഫോർഡിൽ തുടരാൻ താല്പര്യപെടുന്നില്ല.യൂറോപ്പിലെ രണ്ടാം നിര ലീഗായ യൂറോപ്പ ലീഗിൽ കളിക്കാൻ പോർച്ചുഗീസ് താരത്തിന് താല്പര്യമില്ല.ഇറ്റലിയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് ക്രിസ്റ്റ്യാനോ.മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്ററ്യാനോയെ ലോണിൽ അയക്കാൻ തയ്യാറാണ് .

എന്നാൽ തൽക്കാലം ഏറ്റവും വലിയ തടസ്സം അദ്ദേഹത്തിന്റെ ശമ്പളമാണ് ഇതിന് ഒരു സീസണിൽ കുറഞ്ഞത് 8 മില്യൺ യൂറോയെങ്കിലും ചിലവാകും.ഈ ഘട്ടത്തിൽ ഒരു ഡീൽ സാദ്ധ്യമല്ലെന്ന് തോന്നുമെങ്കിലും പൗലോ ഡിബാലലെ സൈൻ ചെയ്യാൻ അവർക്ക് സാധിച്ചിരുന്നില്ല അതിനൊരു പകരക്കാരനായി റൊണാൾഡോയെ അവർ കാണുന്നുണ്ട്.