ഗ്വാർഡിയോളയെ വീഴ്ത്തി ക്ലൊപ്പ് :മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന് |Liverpool
കിംഗ് പവർ സ്റ്റേഡിയത്തിൽ ചിരി വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി എഫ് എ കമ്മ്യൂണിറ്റി ഷീൽഡ് നേടി ലിവർപൂൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റെഡ്സിന്റെ വിജയം.ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, മുഹമ്മദ് സലാ, പുതിയ സൈനിംഗ് ഡാർവിൻ നൂനെസ് എന്നിവരുടെ ഗോളുകൾ ലിവർപൂളിന് വിജയം നേടിക്കൊടുത്തു. അര്ജന്റീന താരം ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയുടെ ആശ്വാസ ഗോൾ നേടി.
മത്സരത്തിന്റെ 21ആം മിനുട്ടിൽ ട്രെന്റ് അർനോൾഡ് ലിവർപൂളിന് ലീഡ് നൽകി. മുഹമ്മദ് സല നൽകിയ പാസിൽ നിന്നാണ് ഇംഗ്ലണ്ട് റൈറ്റ് ബാക്ക് ഗോൾ നേടിയത്. സൂപ്പർ സ്ട്രൈക്കർ ഹാലണ്ടിന് ഗോൾ നേടാൻ രണ്ടു അവസരങ്ങൾ ലഭിച്ചിരുന്നു.22-കാരന്റെ ആദ്യ ശ്രമം ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാൻ രക്ഷപ്പെടുത്തി, അദ്ദേഹത്തിന്റെ രണ്ടാമത്തെ ശ്രമം വൈഡ് ആയി. റിയാദ് മഹ്റസിന്റെ തകർപ്പൻ പ്രയത്നം അഡ്രിയാൻ അനായാസം രക്ഷിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിനുള്ളിൽ ലിവർപൂൾ തങ്ങളുടെ പുതിയ സൈനിംഗ് ന്യൂനെസിനെ കൊണ്ടുവന്നു, അതേസമയം പുതിയ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനെ കളത്തിലേക്ക് അയച്ചുകൊണ്ട് സിറ്റി പ്രതികരിച്ചു.ലിവർപൂളിനായി ഇംഗ്ലീഷ് മണ്ണിൽ തന്റെ ആദ്യ ഗോൾ നേടുന്നതിന് ന്യൂനസ് എത്തിയെങ്കിലും സിറ്റി ഗോൾകീപ്പർ എഡേഴ്സൺ രക്ഷപ്പെടുത്തി. 70 ആം മിനുട്ടിൽ ഗോൾകീപ്പർ അഡ്രിയന്റെ പിഴവ് മുതലാക്കി അൽവാരസ് സിറ്റിയെ ഒപ്പമെത്തിച്ചു.
TRENT SCORES TO GIVE LIVERPOOL THE LEAD AGAINST MAN CITY 🎯 pic.twitter.com/PlfvOxqJnQ
— ESPN FC (@ESPNFC) July 30, 2022
JULIAN ALVAREZ SCORES HIS FIRST GOAL FOR MAN CITY 💥
— ESPN FC (@ESPNFC) July 30, 2022
The goal was confirmed after VAR had a look. pic.twitter.com/TUUIoxr28j
SALAH CONVERTS THE PENALTY TO GIVE LIVERPOOL THE LEAD 🔴 pic.twitter.com/k5jHEyk0QP
— ESPN FC (@ESPNFC) July 30, 2022
ഈ സമനില അധികനേരം നീണ്ടു നിന്നില്ല. 83ആം മിനുട്ടിലെ സലായുടെ പെനാൾട്ടി ലിവർപൂളിനെ 2-1ന് മുന്നിൽ എത്തിച്ചു. നൂനെസിന്റെ ഹെഡ്ഡർ റുബൻ ഡയസിന്റെ കയ്യി തൊട്ടതോടെയാണ് ലിവർപൂളിന് പെനാൽട്ടി ലഭിച്ചത്.കളിയുടെ ഇഞ്ച്വറി ടൈമിൽ നൂനിയസിലൂടെ മൂന്നാം ഗോളും നേടി ലിവർപൂൾ കിരീടം ഉറപ്പിച്ചു.2006 ന് ശേഷം ലിവർപൂളിന് അവരുടെ ആദ്യത്തെ കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു. ഇത് അവരുടെ പതിനാറാമത്തെ കിരീടമാണ്.
How good was @Darwinn99 today?
— Premier League USA (@PLinUSA) July 30, 2022
🎥 @ESPNFC pic.twitter.com/obWtqUR3vM