ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഗോളുമായി വാറ്റ്‌ഫോർഡ് താരം ഇസ്മായില സാർ |Ismaila Sarr

ഇന്നലെ ചാമ്പ്യൻഷിപ്പിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയണിനെതിരായ ഒരു സെൻസേഷണൽ ഗോളിലൂടെ നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ തന്നോട് താൽപ്പര്യം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് കൃത്യമായി കാണിച്ചു തന്നിരിക്കുകയാണ് വാറ്റ്‌ഫോർഡ് താരം ഇസ്മായില സാർ.

സ്വന്തം പകുതിയിൽ നിന്ന് ഡേവിഡ് ബെക്കാം ശൈലിയിലുള്ള ഒരു ചിപ്പിലൂടെയാണ് ഇസ്മായില സാർ സ്കോർ ചെയ്തത്.1996ൽ വിംബിൾഡണിനെതിരെ ഡേവിഡ് ബെക്കാം സമാനമായ ഗോൾ നേടിയിരുന്നു.24 കാരനായ സെനഗൽ ഫോർവേഡ് 12-ാം മിനിറ്റിൽ 60 വാര അകലെ നിന്ന് ഒരു ഗംഭീര ചിപ്പ് ഉപയോഗിച്ച് വാറ്റ്‌ഫോർഡിന് ലീഡ് നൽകി.

ബാഗീസ് ഗോൾകീപ്പർ ഡേവിഡ് ബട്ടണിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കയറുകയായിരുന്നു. അതിശയിപ്പിക്കുന്ന ഗോൾ ഭൂരിഭാഗം ആരാധകരെയും വിസ്മയഭരിതരാക്കി.പ്രീമിയർ ലീഗിൽ നിന്ന് കഴിഞ്ഞ ടേമിലെ തരംതാഴ്ത്തലിൽ വീർപ്പുമുട്ടുന്ന വാട്ട്‌ഫോർഡ് ടീമിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളാണ് സാർ.

വെസ്റ്റ് ബ്രോമിനായി ആദ്യ പകുതി അവസാന സമയത്ത് കാർലാൻ ഗ്രാന്റ് സമനില പിടിച്ചു. എന്നാൽ 73-ാം മിനിറ്റിലെ പെനാൽറ്റി സാർ നഷ്ടപെടുത്തിയതോടെ മത്സരം സമനിലയിൽ കലാശിച്ചു.