യൂറോപ്പിലെ രാജാക്കന്മാർ റയൽ മാഡ്രിഡ് തന്നെ ,ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത് |Real Madrid
2022 -23 സീസൺ കിരീടത്തോടെ ആരംഭിച്ച് റയൽ മാഡ്രിഡ്. യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർടിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്.റയൽ മാഡ്രിഡിന്റെ അഞ്ചാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്.
യുവന്റസിലേക്ക് നീങ്ങാൻ പോകുന്ന പ്ലേമേക്കർ ഫിലിപ്പ് കോസ്റ്റിക് ഇല്ലാതെയാണ് ഐൻട്രാക്റ്റ് കളിച്ചത്, എന്നാൽ അവരുടെ ബുണ്ടസ്ലിഗ സീസൺ ഓപ്പണറിൽ കഴിഞ്ഞ ആഴ്ച ബയേൺ മ്യൂണിക്കിനോട് 6-1 ന് തോറ്റതിനെക്കാൾ കൂടുതൽ അച്ചടക്കത്തോടെയാണ് ഇന്നലെ തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഫ്രാങ്ക് ഫർട്ടിനാണ് കൂടുതൽ ഗോൾ അവസരങ്ങൾ ലഭിച്ചത്. എന്നാൽ ഗോൾകീപ്പർ കോർട്ടോയെ മറികടക്കാൻ ആയില്ല. വിനീഷ്യസ് ജൂനിയറിന്റെ ശ്രമം ടുട്ട ലൈനിൽ ക്ലിയർ ചെയ്തു.
37ആം മിനുട്ടിലൊരു കോർണറിൽ നിന്നാണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. ഡേവിഡ് അലാബയാണ് ഗോൾ നേടിയത്.ഇടവേളയ്ക്ക് ശേഷവും റയൽ നിയന്ത്രണം നിലനിർത്തി.. വിനീഷ്യസിലൂടെയും കസമേറീയിലൂടെയും റയൽ മാഡ്രിഡ് രണ്ടാം ഗോളിന് അടുത്ത് എത്തിച്ചു. 65ആം മിനുട്ടിൽ ബെൻസീമയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ വന്നത്. വിനീഷ്യസിന്റെ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഫിനിഷ്.
Goal – BENZEMA
— Samuel Agyiri (@Agyiri14Samuel) August 10, 2022
Assist – VINICIUS JR
Real Madrid 2-0 Bacerlona Snr Frankfort#SuperCup pic.twitter.com/4BqoGQOHwk
ഇതോടെ 324 ഗോളുകളുമായി റയലിന്റെ എക്കാലത്തെയും സ്കോറിംഗ് പട്ടികയിൽ ബെൻസിമ രണ്ടാം സ്ഥാനത്തെത്തി.450 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായി ഒന്നാം സ്ഥാനത്ത് തുടരുന്നു.323 ഗോളുകളുമായി റൗൾ മൂന്നാമതാണ്.റയലിന്റെ കാർലോ ആൻസലോട്ടി നാല് തവണ ട്രോഫി ഉയർത്തുന്ന ആദ്യ പരിശീലകൻ എന്ന നേട്ടം കൂടിയാണ് ഈ വിജയത്തിലൂടെ സ്വന്തമാക്കുന്നത്.ഈ സൂപ്പർ കപ്പ് വിജയത്തോടെ റയൽ അഞ്ചു കിരീടങ്ങളുമായി ബാഴ്സയ്ക്കും എസി മിലാനുമൊപ്പമെത്തി.