റൊണാൾഡോയെ വീണ്ടും റയൽ മാഡ്രിഡ് സൈൻ ചെയ്യുമോ ? പ്രതികരണവുമായി ഫ്ലോറന്റിനോ പെരസ് |Cristiano Ronaldo
37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ആഗ്രഹത്തോടെ ക്ലബ് മാറാൻ ശ്രമിക്കുകയാണ്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരത്തിന് ഇതുവരെ ക്ലബ് കണ്ടെത്താൻ സാധിച്ചിട്ടില്ല. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ല എന്ന നിലപാടിലാണ് ഉള്ളത്.
ആരാധകർ ആ ചർച്ചയിൽ റൊണാൾഡോയുടെ മുൻ ക്ലബായ റയൽ മാഡ്രിഡിനെയും കൊണ്ട് വന്നിരിക്കുകയാണ്.ടീം പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ഈ വിവാദ ചോദ്യത്തിന് ഒടുവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് വർഷമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യങ്ങൾ അത്ര സുഖകരമായല്ല മുന്നോട്ട് പോയി കൊണ്ടിരുന്നത്.പോർച്ചുഗീസ് ഫോർവേഡ് 2021-ൽ വലിയ പ്രതീക്ഷയോടെ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി, പക്ഷേ ടീമിന് അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നേടിക്കൊടുക്കാൻ സാധിച്ചില്ല.CR7 അതിൽ സന്തുഷ്ടനായിരുന്നില്ല.
വർഷങ്ങളിലുടനീളം താൻ ആധിപത്യം പുലർത്തുന്ന ഒരു ടൂർണമെന്റ് നഷ്ടപ്പെടുത്തുന്നത് അദ്ദേഹത്തിന് ചിന്തിക്കാവുനനത്തിൽ അപ്പുറമായിരുന്നു.കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തതുപോലെ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യാൻ ചില ആരാധകർ ആവശ്യപ്പെട്ടപ്പോൾ റയൽ മാഡ്രിഡിന്റെ പ്രസിഡന്റിന് അതിശയകരമായ പ്രതികരണമുണ്ടായിരുന്നു.2022 ലെ യുവേഫ സൂപ്പർ കപ്പ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ നേടിയതിന് ശേഷം, ചില ആരാധകർ റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ ഫ്ലോറന്റിനോ പെരസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “വീണ്ടും? 38 വയസ്സുമായി?” എന്നാണ് പെരെസ് ആരാധകരോട് മറുപടി പറഞ്ഞത്.
Fan: "Sign Cristiano"
— Hamza (@lapulgafreak) August 11, 2022
Florentino Perez: "Again? He's 38 years old" and walks away…
😭😭😭pic.twitter.com/TY4Oi9RjkD
പല ക്ലബ്ബുകളും റൊണാൾഡോയെ സൈൻ ചെയ്യത്തിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെയാണ്,പിന്നെ ഉയർന്ന വേതനവും. നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഈ സീസൺ കൂടി 37 കാരൻ ചുവന്ന ജേഴ്സിയിൽ ഓൾഡ് ട്രാഫൊഡിൽ കളിക്കും. തന്റെ കരിയറിൽ ആദ്യമായി യൂറോപ്പ ലീഗിൽ പന്ത് തട്ടുകയും ചെയ്യും.
ON THIS DAY IN 2003:
— The CR7 Timeline. (@TimelineCR7) August 11, 2022
Manchester United signed an 18-year-old boy named Cristiano Ronaldo from Sporting Lisbon.
He went on to become the greatest premier league player ever & a Manchester United legend.
pic.twitter.com/8ZeTqVHAva