ഡീഗോ സിമിയോണിയുടെ മകൻ നാപോളിയിൽ |Giovanni Simeone |Napoli
ഹെല്ലസ് വെറോണയിൽ നിന്നും അര്ജന്റീന സ്ട്രൈക്കർ ജിയോവാനി സിമിയോണിയെ സ്വന്തമാക്കി നാപോളി.അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോയുടെ മകനായ സിമിയോണി ലോണിലാണ് നാപോളിയിലെത്തുന്നത്. ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, അടുത്ത സമ്മറിൽ 12 മില്യൺ യൂറോ (12.2 മില്യൺ ഡോളർ) തുകയ്ക്ക് കരാർ സ്ഥിരമാകും.
നൈജീരിയൻ ഇന്റർനാഷണൽ വിക്ടർ ഒസിംഹെന് ബാക്കപ്പ് നൽകുന്ന സ്ട്രൈക്കറായാണ് സിമിയോണിയെത്തുന്നത്. വ്യാഴാഴ്ച ഇറ്റാലിയൻ ക്ലബ് സൈനിംഗ് പ്രഖ്യാപിക്കുകയും സിമിയോണി ജേഴ്സി തിരഞ്ഞെടുക്കുകയും ചെയ്തു.ജെനോവ, ഫിയോറന്റീന, കാഗ്ലിയാരി, വെറോണ എന്നിവർക്കൊപ്പം കഴിഞ്ഞ ആറ് സീസണുകളിൽ സീരി എയിൽ ചിലവഴ്ച 27 കാരൻ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ടോപ്പ് ഫ്ലൈറ്റിൽ 17 ഗോളുകൾ നേടുകയും അഞ്ചു അസിസ്റ്റുകൾ നൽകുകയും ചെയ്തു.ലൗട്ടാരോ മാർട്ടിനെസ് (21), ദുസാൻ വ്ലഹോവിച്ച് (24), സിറോ ഇമ്മൊബൈൽ (27) എന്നിവർ മാത്രമാണ് അര്ജന്റീന താരത്തെക്കാൾ കൂടുതൽ ഗോളുകൾ നേടിയത്.
ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്കോറർ ഡ്രൈസ് മെർട്ടൻസ് ഈ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ പോയതിന്റെ പശ്ചാത്തലത്തിലാണ് അർജന്റീന താരം സിമിയോണിയുടെ നാപോളിയിലേക്കുള്ള വരവ്.കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ സ്ഥിരം ഗോൾ സ്കോറർ ലോറെൻസോ ഇൻസൈനോടും ഡേവിഡ് ഓസ്പിന, കലിഡൗ കൗലിബാലി, അർക്കാഡിയസ് മിലിക്ക് എന്നിവരോടും നാപോളി വിടപറഞ്ഞു.സാസുവോളോയിൽ നിന്നുള്ള ജിയാക്കോമോ റാസ്പഡോറിയും ടോട്ടൻഹാമിന്റെ ടാംഗുയ് എൻഡോംബെലെയും സ്വന്തമാക്കൻ ഒരുങ്ങുകയാണ് ലൂസിയാനോ സ്പല്ലെറ്റിയുടെ നാപോളി.
🤝 Welcome, Cholito! 🤩
— Official SSC Napoli (@en_sscnapoli) August 18, 2022
💙 #ForzaNapoliSempre pic.twitter.com/sqwIXHj3NC
2008-ൽ റിവർ പ്ലേറ്റിന്റെ യൂത്ത് സിസ്റ്റത്തിൽ ചേർന്നപ്പോൾ തന്റെ പിതാവിനെപ്പോലെ ജിയോവാനി സിമിയോണിയും അർജന്റീനയിൽ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു. ഡീഗോ സിമിയോണിയെ റിവർ പ്ലേറ്റിന്റെ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു, അതിനാലാണ് ജിയോവാനി തന്റെ ആദ്യകാല ഫുട്ബോൾ കരിയറിന്റെ മികച്ച ഭാഗം അർജന്റീനയിൽ ചെലവഴിച്ചത്. റിവർ പ്ലേറ്റിന്റെ സീനിയർ ടീമിൽ ഇടം നേടിയ ജിയോവാനി 2016 ൽ ജെനോവ ഒപ്പിട്ടപ്പോൾ യൂറോപ്യൻ ഫുട്ബോളിൽ ഇടം നേടി.അതിനു ശേഷം 2017 ൽ ഫിയോറന്റീനയിലേക്ക് മാറി.അതിശയകരമായ ആദ്യ സീസൺ ഉണ്ടായിരുന്നിട്ടും പിന്നീട് തന്റെ പ്രതിഭകൊത്ത പ്രകടനം നടത്താൻ താരത്തിന് സാധിച്ചില്ല.ക്ലബിലെ തന്റെ രണ്ടാമത്തെ കാമ്പെയ്നിൽ ആദ്യ ടീമിന്റെ റെഗുലർ ആകുന്നതിൽ പരാജയപ്പെട്ടു.2019 ൽ കാഗ്ലിയാരിയിലെത്തിയ 27 കാരന്റെ കാര്യങ്ങൾ താഴേക്ക് പോകാൻ തുടങ്ങി.
A reminder of what Giovanni #Simeone brings ⚽️🔥
— SSC Nap⚽️li News (@SSCNapoliNews_) August 12, 2022
(📹 @simeonegiovanni)
pic.twitter.com/Iu2jKcksaw
2020/21 സീസണിൽ, സീസണിലുടനീളം 6 ഗോളുകൾ മാത്രമാണ് സ്ട്രൈക്കറിന് നേടാൻ കഴിഞ്ഞത്.അതിനാലാണ് കഴിഞ്ഞ സീസണിൽ വെറോണയിലേക്ക് വായ്പയിൽ പോയത്. എന്നാൽ ഇത്തവണ ജിയോവാനിയുടെ പ്രതിഭകൊത്ത പ്രകടനം പുറത്തു വന്നു. ഈ സീസണിൽ വെറോണ താരത്തെ സ്ഥിരം കരാർ ആകിയതയില് ശേഷമാണ് നാപോളിക്ക് ലോണിൽ അയച്ചത്.സിമിയോണിയുടെ പ്രതിരോധ സംഭാവനകളാണ് അദ്ദേഹത്തെ കൂടുതൽ സവിശേഷമാക്കുന്നത്. എതിർ ടീമിന്റെ വേഗതയെ നശിപ്പിക്കുന്ന ബ്ലോക്കുകളും പന്ത് തട്ടിയെടുക്കാനുള്ള കഴിവുമുണ്ട് .അർജന്റീനക്ക് വേണ്ടി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.