ഔബമെയാങ് ചെൽസിയിലേക്ക് കൂടുതൽ അടുക്കുന്നുവോ ?| Aubameyang
ലാ ലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയുടെ എതിരാളികൾ റയൽ സോസിഡാണ്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ബാഴ്സ വിജയം നേടാം എന്നുറപ്പിച്ചാണ് ഇറങ്ങുന്നത്.മത്സരത്തിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ കോച്ച് സാവിക്കെതിരെ ഉയർന്നു.അതിലൊന്ന് പിയറി-എമെറിക് ഔബമേയാങ്ങിനെക്കുറിച്ചായിരുന്നു.
ബയേൺ മ്യൂണിക്കിൽ നിന്ന് റോബർട്ട് ലെവൻഡോവ്സ്കിയെ സൈൻ ചെയ്തതുമുതൽ ഗാബോണീസ് സ്ട്രൈക്കറുടെ ഭാവി ക്ലബ്ബിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസി ഔബമെയാംഗിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടായിരുന്നു.റയൽ സോസിഡാഡിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള തന്റെ പ്രീ-മാച്ച് പ്രസ് കോൺഫറൻസിൽ സംസാരിക്കവേ, ക്ലബിലെ പിയറി-എമെറിക്ക് ഔബമെയാങ്ങിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, “ട്രാൻസ്ഫർ മാർക്കറ്റ് ഓഗസ്റ്റ് അവസാനത്തോടെ അവസാനിക്കും” എന്ന് ബാഴ്സലോണ കോച്ച് സാവി മറുപടി നൽകി.
“എല്ലാം തുറന്നിരിക്കുന്നു. പുതിയ കളിക്കാർ വരുമോ, കളിക്കാർ പോകുമോ എന്ന് ഞങ്ങൾ കാണേണ്ടതുണ്ട്. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കളിക്കാരനാണ്, ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു, പക്ഷേ ഞങ്ങൾക്ക് മറ്റ് സാഹചര്യങ്ങൾ കാണേണ്ടിവരും” സാവി കൂട്ടിച്ചേർത്തു.ജൂൾസ് കൗണ്ടെയെ രജിസ്റ്റർ ചെയ്യുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്നും സ്പാനിഷ് കോച്ച് കൂട്ടിച്ചേർത്തു. മെംഫിസ് ഡിപേ, ഔബമേയാങ് തുടങ്ങിയ മറ്റ് കളിക്കാർക്കുള്ള ഓഫറുകൾ കേൾക്കാൻ ക്ലബ് തയ്യാറാണ്.”ജൂൾസ് കൗണ്ടെ രജിസ്റ്റർ ചെയ്യുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഞങ്ങൾക്ക് നാളെ വരെ സമയമുണ്ട്. അതിനുശേഷം ഞങ്ങൾ സ്ക്വാഡിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.
🎙️🚨| Xavi: “Aubameyang to Chelsea? The window closes at the end of August. Everything is open and we will have to wait for possible departures or arrivals. Auba is our player currently and I definitely count on him, but we have to see the rest of the circumstances.” #fcblive
— BarçaTimes (@BarcaTimes) August 20, 2022
ട്രാൻസ്ഫറുകളുടെ കാര്യം പറയുമ്പോൾ, കഴിഞ്ഞ വർഷം മുതൽ ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നത് ശ്രദ്ധേയമാണ്. ഏഴു തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിയുടെ കരാർ നീട്ടാൻ കഴിയാത്ത അവസ്ഥയിലേക്ക് അവരെ നയിച്ചത് ഈ പ്രതിസന്ധിയാണ്. നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ആശങ്കകളും ഉണ്ടായിരുന്നിട്ടും, റോബർട്ട് ലെവൻഡോവ്സ്കി, ജൂൾസ് കൗണ്ടെ, റാഫിൻഹ തുടങ്ങിയ കളിക്കാരെ ഉൾപ്പെടുത്തി ചില ബ്ലോക്ക്ബസ്റ്റർ സൈനിംഗുകൾ നടത്താൻ കറ്റാലൻ ഭീമന്മാർക്ക് കഴിഞ്ഞു.