ഗബ്രിയേൽ ജീസസിനോടുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പെരുമാറ്റത്തിനെതിരെ റൊണാൾഡീഞ്ഞോ |Gabriel Jesus
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ ഇടം നേടാൻ സാധിക്കാതിരുന്ന ആഴ്സണൽ ഈ വർഷം അതിനൊരു മാറ്റം കൊണ്ട് വരണം എന്നാഗ്രഹവുമായി സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പൈസ വാരിയെറിഞ്ഞത്. ജനുവരിയിൽ പിയറി-എമെറിക്ക് ഔബമേയാങ്ങിന്റെയുംപിന്നാലെ അലക്സാണ്ടർ ലകാസെറ്റിന്റെ വിടവാങ്ങലിന്റെയും പശ്ചാത്തലത്തിൽ മൈക്കൽ അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഗബ്രിയേൽ ജീസസിനെ എമിറേറ്റ്സിൽ എത്തിച്ചു.
സ്പാനിഷ് പരിശീലകനറെ തീരുമാനം 100 % ശെരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബ്രസീലിയൻ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.പ്രീസീസണിൽ ഏഴ് ഗോളുകൾ റെക്കോർഡ് ചെയ്തതിന് ശേഷം 2022-23 പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മികവ് പുലർത്തി.ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മുൻ സിറ്റി സ്ട്രൈക്കർ ലെസ്റ്ററിനെതിരെ ഇരട്ട ഗോളുകൾ നേടി, ഇന്നലെ ബോർൺമൗത്തിനെ 3 -0 നു പരാജയപ്പെടുത്തിയ മത്സരത്തിലും 25 കാരൻ തന്റെ ക്ലാസ് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ആഴ്സനലിലെ മികച്ച പ്രകടനങ്ങൾ സഹ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയിൽ നിന്ന് പ്രശംസ പിടിച്ചുപറ്റി.
ജീസസിനോട് മുൻ ക്ലബ് മാഞ്ചസ്റ്റർ സിറ്റി അർഹമായ രീതിയിൽ പെരുമാറിയില്ലെന്നും വിമർശിച്ചു.”ഗബ്രിയേൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറുമെന്ന് ഞാൻ പറഞ്ഞിരുന്നു,” റൊണാൾഡീഞ്ഞോ ദ മിററിനോട് പറഞ്ഞു, “അവസരം ലഭിച്ചപ്പോൾ അദ്ദേഹം തന്റെ കഴിവ് എന്താണെന്ന് കാണിച്ചു – എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിലവാരമുള്ള ഒരു കളിക്കാരൻ അർഹിക്കുന്ന സ്നേഹം ഒരിക്കലും അദ്ദേഹത്തിനോട് കാണിച്ചിട്ടില്ല” .”ആഴ്സണലിൽ കോച്ചും ആരാധകരും അവനോട് സ്നേഹം കാണിച്ചു, ഈ സീസണിൽ ഞാൻ ജീസസിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു – അവർ കാണിച്ച സ്നേഹത്തിന് അവൻ തിരിച്ചുനൽകും. പ്രീമിയർ ലീഗിലെ മാത്രമല്ല യൂറോപ്പിലെയും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് ജീസസ് എന്ന് തെളിയിക്കും” റൊണാൾഡീഞ്ഞോ പറഞ്ഞു.
Gabriel Jesus taking the Premier League by a storm 🇧🇷🌪pic.twitter.com/aqIG7wEi47
— 433 (@433) August 15, 2022
19 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ 35 മില്യൺ ഡോളറിന് പാൽമെറാസിൽ നിന്നാണ് ജീസസ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്.ജീസസ് ഒരിക്കലും സിറ്റിയിലെ ഫസ്റ്റ് ചോയ്സ് സ്ട്രൈക്കറായിരുന്നില്ല. പെപ് ഗ്വാർഡിയോള പലപ്പോഴും അദ്ദേഹത്തെ വിങ്ങറായിട്ടാണ് കളിപ്പിച്ചത് .ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് നോർവീജിയൻ സെൻസേഷൻ എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കിയതോടെയാണ് സിറ്റി ബ്രസീലിയനെ പോകാൻ അനുവദിച്ചത്.പെപ്പിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന കാലം മുതൽ ജീസസിനെ അറിയാമായിരുന്ന ആർട്ടെറ്റ, അദ്ദേഹത്തോടൊപ്പം തന്റെ ആഴ്സണൽ ടീമിനെ മെച്ചപ്പെടുത്താനുള്ള അവസരം കണ്ടു.