❝ലയണൽ മെസ്സിക്ക് ഇപ്പോഴും ഗെയിമുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെങ്കിലും…❞|Lionel Messi

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ ആദ്യ സ്ഥാനത്തായിരിക്കും ലയണൽ മെസ്സിയുടെ പേര് വരുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും അതികം ആരാധകരുളളതും ലയണൽ മെസ്സിക്ക് തന്നെയാണ്. 35 വയസ്സായെങ്കിലും അതൊന്നും അർജന്റീന സൂപ്പർ താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല.

35 കാരനായ ലയണൽ മെസ്സിക്ക് ഇപ്പോഴും ഗെയിമുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെങ്കിലും ഏറ്റവും മികച്ചവരെപ്പോലും പ്രായം ബാധിക്കുന്നു എന്ന വസ്തുതയുണ്ടെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ബാഴ്സ പരിശീലകൻ കൂടിയായ ഡച്ച് ഇതിഹാസ താരം ജോഹാൻ നീസ്കൻസ്.വേൾഡ് കോച്ചസ് പ്രോഗ്രാം ലോഞ്ച് ചെയ്യുന്നതിനായി അടുത്തിടെ മുംബൈ സന്ദർശിച്ചപ്പോഴാണ് ഡച്ച് താരം ഇങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചത്.ഒരു കളിക്കാരനെന്ന നിലയിൽ അയാക്‌സിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ നീസ്കൻസ്, 2006 മുതൽ 2008 വരെ ബാഴ്‌സലോണയിൽ അസിസ്റ്റന്റ് കോച്ചായിരുന്നു.ക്യാമ്പ് നൗവിൽ മെസ്സിയുടെ ആദ്യ വർഷങ്ങളിൽ നീസ്കൻസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട.

“അദ്ദേഹത്തിന് ഇപ്പോഴും നന്നായി കളിക്കാനുള്ള നിലവാരമുണ്ട്, എന്നാൽ പ്രായമാകുമ്പോൾ മെസ്സി 25 വയസ്സുള്ള അതേ കളിക്കാരനല്ല,” നീസ്‌കെൻസ് പറഞ്ഞു. “നിങ്ങൾക്ക് മൈതാനത്ത് മുകളിലേക്കും താഴേക്കും വിചാരിച്ചത് പോലെ ഓടാൻ കഴിയില്ല. ഇത് പരിശീലകനെ ആശ്രയിച്ചിരിക്കുന്നു, നിങ്ങളെ അവർ എങ്ങനെ ഉപയോഗിക്കും എന്നതിനെ പരിഗണിച്ചായിരിക്കും.ടീമിൽ കുറച്ച് പൊരുത്തപെടലുകൾ നടത്തേണ്ടി വരികയും ചെയ്യും” അദ്ദേഹം കൂട്ടിച്ചേർത്തു.

“അവന്റെ ചലനങ്ങളിൽ, സാങ്കേതികതയിൽ, ഞങ്ങൾക്ക് പല ഗുണങ്ങൾ കാണാൻ കഴിഞ്ഞു. ഒരു ചെറിയ സ്ഥലത്ത്, അല്ലെങ്കിൽ ഒരു വലിയ സ്ഥലത്ത് പരിശീലനം നടത്തുമ്പോൾ, അദ്ദേഹത്തിന് ധാരാളം ഗുണങ്ങളുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ആ ഗുണങ്ങൾ കാരണം റൊണാൾഡീഞ്ഞോ, ഡെക്കോ,എറ്റോ തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം 17 വയസ്സുള്ള ഒരു ആൺകുട്ടിയെ നിർത്താൻ ഞങ്ങൾ ഭയപെട്ടില്ല. തനിക്ക് ഗുണനിലവാരമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു, കാരണം ടീമിൽ വന്ന നിമിഷം മുതൽ അദ്ദേഹം ടീമിൽ തുടർന്നു കൊണ്ടേയിരുന്നു” ബാഴ്‌സലോണയിലെ യുവ മെസ്സിയിൽ എന്താണ് കണ്ടതെന്ന് ചോദിച്ചപ്പോൾ ഹോളണ്ടിനായി രണ്ട് തവണ ലോകകപ്പ് ഫൈനൽ കളിച്ച താരം പറഞ്ഞു.

ബാഴ്‌സലോണയിൽ, മറ്റൊരു ഡച്ച് താരമായ ഫ്രാങ്ക് റിക്കാർഡിന്റെ സഹായിയായിരുന്നു നീസ്‌കെൻസ്. രണ്ട് ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടീമിനെ പരിശീലിപ്പിച്ചത് റൈകാര്ഡാണ്. മെസ്സി ബാഴ്‌സലോണയിൽ ഒരു വലിയ കരിയർ നേടി,672 ഗോളുകൾ അടക്കം പത്ത് തവണ ലാ ലിഗയും നാല് തവണ ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 34 ട്രോഫികൾ നേടി.അർജന്റീനകൊപ്പം മെസ്സി2021 കോപ്പ അമേരിക്ക കിരീടം നേടി.ന്റെ ക്ലബ്ബിനായി മികച്ച കളിക്കാരനായിരിക്കുമ്പോൾ, തന്റെ രാജ്യത്തിനായി ഒരു ട്രോഫി പോലും നേടിയിട്ടില്ലെന്ന് പറഞ്ഞ വിമർശകർക്ക് മറുപടി നൽകി. ലോകകപ്പ് പക്ഷേ മെസ്സിയെ ഒഴിവാക്കി. 2014ൽ ഫൈനലിലെത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി.ഖത്തർ 2022 അദ്ദേഹത്തിന്റെ അവസാന അവസരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post