ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ബെഞ്ചിൽ , സതാംപ്ടണിനെതിരെയും ആദ്യ ഇലവനിൽ സൂപ്പർ താരത്തിന് സ്ഥാനമില്ല |Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ പതിനൊന്നിൽ നിന്ന് പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തീരുമാനിച്ചു. ഇന്ന് നടക്കുന്ന സതാംപ്ടണിനെതിരായ മത്സരത്തിനുള്ള ആദ്യ ഇലവനിൽ 37 കാരൻ ഇടം പിടിച്ചില്ല.

ഇതുവരെ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പോർച്ചുഗീസ് സൂപ്പർ താരം ഒരു തവണ മാത്രമാണ് ആരംഭിച്ചത്. ആ മത്സരത്തിൽ 0-4ന് ബ്രെന്റ്‌ഫോർഡിനോട് പരാജയപ്പെട്ടു.റൊണാൾഡോയെ കൂടാതെ ക്ലബ് ക്യാപ്റ്റൻ മഗ്വയറിനെയും സതാംപ്ടണിനെതിരായ മത്സരത്തിൽ ടെൻ ഹാഗ് ബെഞ്ചിലിരുത്തി.സെന്റർ ഫോർവേഡ് പൊസിഷനിൽ പരിക്കുമൂലം ആന്റണി മാർഷ്യൽ പുറത്താണെങ്കിലും റൊണാൾഡോയെ പരീക്ഷിക്കാൻ ടെൻ ഹാഗ് ഒരുക്കമല്ല.

ആന്റണി എലങ്കക്കാണ് ഡച്ച് പരിശീലകൻ മുൻഗണന കൊടുക്കുന്നത്. മാർക്കസ് റാഷ്ഫോർഡ് -എലങ്ക സഖ്യം ലിവര്പൂളിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്.പ്രതിരോധത്തിൽ, റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും അവരുടെ സെന്റർ ബാക്ക് കൂട്ടുകെട്ട് തുടരുന്നു, ടൈറൽ മലേഷ്യ ലൂക്ക് ഷായ്ക്ക് മുന്നിൽ ലെഫ്റ്റ് ബാക്കിൽ തന്റെ സ്ഥാനം നിലനിർത്തി.സ്കോട്ട് മക്‌ടോമിനയ്, ക്രിസ്റ്റ്യൻ എറിക്‌സൺ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ മിഡ്ഫീൽഡിൽ അണിനിരക്കും.കാസെമിറോയ്ക്ക് തന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ തന്നെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ ക്ലബ് വിടാനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്ലബുകളെയും താരത്തെയും കൂട്ടിച്ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രായമേറിയതും ഉയർന്ന വേതനവും ടീമിന്റെ പദ്ധതികളോട് ഇണങ്ങിച്ചേരുമോയുന്ന ആശങ്കയും കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളെല്ലാം റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.

Rate this post