ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാം മത്സരത്തിലും ബെഞ്ചിലിരുത്തിയതിന്റെ കാരണം വ്യകത്മാക്കി എറിക് ടെൻ ഹാഗ്|Cristiano Ronaldo

ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച സതാംപ്ടണിനെ 1-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം രേഖപ്പെടുത്തി. റെഡ് ഡെവിൾസ് വിജയം നേടിയപ്പോൾ മാനേജർ എറിക് ടെൻ ഹാഗ് ഒരിക്കൽ കൂടി അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ക്ലബ് ക്യാപ്റ്റൻ ഹാരി മഗ്വെയറെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല.

“ഒരു മാനേജർ എന്ന നിലയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കണം. ടീമാണ് എല്ലായ്പ്പോഴും ഏറ്റവും പ്രധാനപ്പെട്ടത്, ടീമിന് എന്ത് നേട്ടമുണ്ടാക്കുമെന്നതിനെക്കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കണം.അത് എന്തായാലും ആരായാലും, എല്ലാ കാര്യങ്ങളും വ്യക്തവും സത്യസന്ധവുമായിരിക്കണം”സതാംപ്ടണെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവേ എറിക് ടെൻ ഹാഗ് പറഞ്ഞു .”ഞങ്ങൾക്ക് തികച്ചും മത്സരാധിഷ്ഠിതമായ ഒരു സ്ക്വാഡ് ഉണ്ടെന്ന് ഞാൻ കരുതുന്നു, അതിനാൽ എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളുണ്ട്.അയാൾക്ക് ഇംഗ്ലണ്ടുമായി പൊരുത്തപ്പെടണം. മാൻ യുണൈറ്റഡുമായി പൊരുത്തപ്പെടണം, ടീമുമായി സംയോജിപ്പിക്കാൻ അദ്ദേഹത്തിന് സമയം നൽകണം,”രണ്ടാം പകുതിയിൽ വന്ന കാസെമിറോയ്ക്ക് സമയം നൽകുന്നതിനെക്കുറിച്ചും ഡച്ച് പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ റൊണാൾഡോയുമായി പ്ലാൻ ചെയ്യുന്നു. ഞങ്ങൾ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹം ഇവിടെയുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അടുത്തയാഴ്ച ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് 37 കാരൻ ക്ലബ് വിടുമോ എന്ന ചോദ്യത്തിന് ടെൻ ഹാഗ് മറുപടി പറഞ്ഞു.റൊണാൾഡോയുടെ കരാറിൽ ഇനിയും ഒരു വർഷം ബാക്കിയുണ്ട് അതിനാൽ അടുത്ത സമ്മർ വരെ അദ്ദേഹം ഓൾഡ് ട്രാഫൊഡിൽ തുടരേണ്ടി വരും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ശനിയാഴ്ച പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരായ 1-0 വിജയത്തിൽ ഏക ഗോൾ നേടിയത്.55-ാം മിനിറ്റിൽ ഡിയോഗോ ഡാലോട്ട് നൽകിയ ക്രോസിൽ നിന്നാണ് ബ്രൂണോ ഗോൾ നേടിയത്.ബ്രെന്റ്‌ഫോർഡിലെ 4-0 തോൽവി ഉൾപ്പെടെ – തുടർച്ചയായ രണ്ട് തോൽവികളോടെ സീസൺ ആരംഭിച്ച യുണൈറ്റഡ് ഇപ്പോൾ ഫെബ്രുവരിക്ക് ശേഷം ആദ്യമായി തുടർച്ചയായി ലീഗ് മത്സരങ്ങൾ ജയിക്കുന്നത്.സീസണിലെ ടീമിന്റെ ആദ്യ ക്ലീൻ ഷീറ്റ് കൂടിയായിരുന്നു ഇത്.

സീസണിൽ ടീമിന്റെ മോശം തുടക്കത്തിന് ശേഷം വിമർശനങ്ങളുടെയും സംശയങ്ങളുടെയും പെരുമഴ നേരിട്ട ഡച്ച് മാനേജരായ ടെൻ ഹാഗിന് അൽപ്പം ആശ്വാസം നൽകുന്ന ഒരു ഫലമാണിത്.മഗ്വെയറിനെയും ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനങ്ങൾ ഒരിക്കൽ കൂടി ശരിവയ്ക്കപ്പെട്ടു, സെന്റർ ബാക്ക് ജോഡികളായ ലിസാൻഡ്രോ മാർട്ടിനെസും റാഫേൽ വരാനെയും പ്രതിരോധത്തിൽ ഉറച്ചുനിന്നു.

Rate this post