236 മത്സരങ്ങൾക്കും ആറര വർഷത്തിന് ശേഷം ഇനാക്കി വില്യംസിന്റെ കരിയറിൽ അത് സംഭവിച്ചു |Inaki Williams
ഓരോ ഫുട്ബോൾ താരങ്ങളും കരിയറിൽ ഏറ്റവും ഭയക്കുന്നത് പരിക്കുകളെയാണ്. നിരവധി പ്രതിഭകളാണ് പരിക്ക് മൂലം അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയാതെ കരിയർ അവസാനിപ്പിക്കേണ്ടി വന്നിട്ടുള്ളത്.എന്നാൽ മികച്ച ഫോമിൽ കളിക്കേണ്ടി വരുമ്പോൾ അപ്രതീക്ഷിതമായി വരുന്ന പരിക്കുകളും മറ്റു കാരണങ്ങൾ കൊണ്ടും പല താരങ്ങൾക്കും അവരുടെ ടീമിന് വേണ്ടി മുഴുവൻ സമയവും കളിയ്ക്കാൻ സാധിക്കാറില്ല.
എന്നാൽ അങ്ങനെയുള്ള താരങ്ങൾക്കിടയിൽ വ്യത്യസ്തനായ കളിക്കാരനായിരുന്നു അത്ലറ്റികോ ബിൽബാവോയുടെ ഘാന താരം ഇനാക്കി വില്യംസ് .ഇനാക്കി വില്യംസിന് 2016ന് ശേഷം ഒറ്റ മത്സരം നഷ്ടമായിട്ടില്ല.പരിക്ക്, ചുവപ്പുകാർഡ്, അല്ലെങ്കിൽ പരിശീലകന്റെ അനിഷ്ടം എന്നിങ്ങനെ ഫുട്ബോളിൽ ഒരുതാരം ടീമിന് പുറത്തിരിക്കാൻ കാരണങ്ങൾ നിരവധിയാണ്. അത്ലറ്റിക്കോ ബിൽബാവോ താരം ഇനാകി വില്യംസിനെ ഇതൊന്നും ബാധിച്ചിരുന്നില്ല. എന്നാൽ ലാ ലിഗയിൽ കാഡിസിനെ അത്ലറ്റിക് ക്ലബ് തകർത്തപ്പോൾ ഇനാകി വില്യംസ് സീസണിലെ തന്റെ ആദ്യ ഗോൾ വലയിലാക്കി.
എന്നാൽ 54 മിനിറ്റിനുശേഷം പരിക്ക് പറ്റിയതിനു ശേഷം താരം മൈതാനം വിടുകയും ചെയ്തു.റിപ്പോർട്ടുകൾ പ്രകാരം 2016 ന് ശേഷം താരത്തിന്റെ ആദ്യ പരിക്കാണിത്. കഴിഞ്ഞ ആറ് വർഷമായി ക്ലബ്ബിനായി എല്ലാ ലാ ലിഗ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരത്തിന് വരുന്ന മത്സരങ്ങൾ നഷ്ടമാവും. മത്സരത്തിൽ അത്ലറ്റിക് ബിൽബാവോ 4-0 എന്ന സ്കോറിനാണ് വിജയം നേടിയത്.ആ ഘാന ഇന്റർനാഷണൽ സ്ട്രൈക്കർ 14 എവേ സ്പാനിഷ് ടോപ്പ് ഫ്ലൈറ്റ് മത്സരങ്ങൾക്ക് ശേഷമാണ് ഗോൾ നേടുന്നത്.2014ല് ബിൽബാവോയുടെ സീനിയർ ടീമിലെത്തിയ താരത്തിന് 2016 ഏപ്രിലിൽ മലാഗയ്ക്കെതിരായ മത്സരത്തിലാണ് അവസാനം പുറത്തിരിക്കേണ്ടി വന്നത്. അന്ന് തുടയ്ക്കേറ്റ പരിക്കാണ് 27കാരനായ ഇനാകിക്ക് തിരിച്ചടിയായത്
🇬🇭 Iñaki Williams holds the record for playing the most consecutive games in La Liga having started the previous 236 games. He’s picked up an injury tonight vs Cadiz and that record could be in jeopardy if he doesn’t play on Sunday 😢 pic.twitter.com/5oYvuSfku3
— Owuraku Ampofo (@_owurakuampofo) August 29, 2022
ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ ഘാന ഫുട്ബോൾ ആരാധകർ തങ്ങളുടെ പുതിയ സ്ട്രൈക്കറുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ കളിക്കാരന്റെ പരിക്കിന്റെ വ്യാപ്തി ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ല. സ്പെയിൻ അണ്ടർ-21 ടീമിന് വേണ്ടി ഒരു മത്സരം കളിച്ചിട്ടുള്ള വില്യംസ് തന്റെ മാതാപിതാക്കളുടെ രാജ്യമായ ഘാനക്ക് വേണ്ടി ഖത്തർ വേൾഡ് കപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ്.27 കാരനായ താരം മാസം സീസണിന് ശേഷമുള്ള അവധിക്കാലത്ത് ഘാന സന്ദർശിക്കുകയും വേൾഡ് കപ്പ് കളിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.