തുടർച്ചയായ രണ്ടാം ഹാട്രിക്കുമായി ഹാലാൻഡ് : ഗോളടി തുടർന്ന് നെയ്മർ : അവസാന മിനുട്ടിലെ ഗോളിൽ ലിവർപൂൾ : വിജയം തുടർന്ന് ആഴ്‌സണൽ :വിജയ വഴിയിൽ തിരിച്ചെത്തി യുവന്റസ്

ഫ്രഞ്ച് ലീഗ് 1 ൽ തകർപ്പൻ ജയവുമായി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ ടൗലൂസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.കഴിഞ്ഞ മത്സരത്തിൽ പി എസ് ജി മൊണാക്കോയോട് സമനില വഴങ്ങിയിരുന്നു. നെയ്മർ,കൈലിയൻ എംബാപ്പെ,ജുവാൻ ബെർനാറ്റ് എന്നിവരാണ് പാരീസ് ക്ലബ്ബിന്റെ ഗോളുകൾ നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി രണ്ടു അസിസ്റ്റുകൾ നൽകി മികച്ച പ്രകടനം നടത്തി. 37-ാം മിനിറ്റിൽ നെയ്മർ മെസ്സിയിൽ നിന്ന് മികച്ച ത്രൂ ബോൾ ശേഖരിച്ച് പിഎസ്ജിക്ക് ലീഡ് നൽകി.

ഈ സീസണിൽ ബ്രസീലിയൻ താരത്തിന്റെ ഏഴാം ഗോൾ പിഎസ്‌ജിക്കൊപ്പം അദ്ദേഹത്തിന്റെ കരിയറിലെ നേട്ടം 109 ആയി ഉയർത്തി, ഇത് ക്ലബിന്റെ ടോപ് സ്കോറർമാരുടെ പട്ടികയിൽ പെഡ്രോ മിഗുവൽ പോളേറ്റയ്‌ക്കൊപ്പം നാലാം സ്ഥാനത്തേക്ക് ഉയർത്തി.തന്റെ അഞ്ചാം ലീഗ് ഗോളിനായി ബോക്‌സിനുള്ളിൽ മെസ്സിയുടെ കട്ട് ബാക്കിൽ നിന്ന് ടാപ്പുചെയ്‌ത എംബാപ്പെ 50 ആം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി.കളിയുടെ അവസാന നിമിഷങ്ങളിൽ ബെർനാട് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാംതയെ ഹാട്രിക്കുമായി ഏർലിങ് ഹാലാൻഡ്. ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നോർവീജിയൻ താരത്തിന്റെ ഹാട്രിക്കിന്റെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഖിയാര് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ 38 മിനുട്ടിൽ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. 12ആം മിനുട്ടിൽ ഫോഡന്റെ ക്രോസിൽ നിന്ന് ഹാലൻഡ് ആദ്യ ഗോൾ നേടി. 23 ആം മിനുട്ടിൽ രണ്ടാം ഗോളും 38 ആം മിനുട്ടിൽ ഹാലാൻഡ്‌ ഹാട്രിക്ക് തികച്ചു.അഞ്ച് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആണ് ഹാളണ്ട് ഇപ്പോൾ.50ആം മിനുട്ടിൽ കാൻസെലോയുടെ ഗോളിൽ സിറ്റി സ്കോർ 4 -0 ആക്കി മാറ്റി. 65 ,88 മിനിറ്റുകളിൽ അർജന്റീനിയൻ യുവ താരം ജൂലിയൻ അൽവാരസ് രണ്ടു ഗോളുകൾ നേടി സ്കോർ 6 -0 ആക്കി.അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

സ്റ്റോപേജ് ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിൽ ന്യൂകാസിലിനെതിരെ ലിവർപൂളിന് ത്രസിപ്പിക്കുന്ന ജയം. മത്സരം 1-1ന് സമനിലയിൽ അവസാനിക്കാൻ ഇരിക്കെ 98 ആം മിനിറ്റിലായിരുന്നു പോർച്ചുഗീസ് താരം ഫാബിയോ കാർവാലോ ലിവർപൂളിനായി വിജയ ഗോൾ നേടിയത്. തന്റെ 20 ആം പിറന്നാൾ ദിനത്തിലാണ് കാർവാലോ റെഡ്സിന്റെ രക്ഷകവേഷം അണിഞ്ഞത്.അരങ്ങേറ്റ മത്സരത്തിൽ ഗോൾ സ്വന്തമാക്കിയ സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിന്റെ മികവിൽ ആദ്യ പകുതിയിൽ ന്യൂകാസിലാണ് ലീഡ് എടുത്തത്. എന്നാൽ, സമനില ഗോളിനായി 61 ആം മിനിറ്റ് വരെ ലിവർപൂളിന് കാത്തിരിക്കേണ്ടി വന്നു. റോബർട്ടോ ഫിർമിനോയുടെ വകയായിരുന്നു ഇക്വലൈസർ. 5 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലിവർപൂൾ നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം. ലണ്ടൻ ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി. കെഹ്ററിന്റെ സെൽഫ് ഗോളിൽ 34 ആം മിനിറ്റിൽ ടോട്ടൻഹാം മുന്നിൽ എത്തി. 55 ആം മിനിറ്റിൽ സൗസെക് വെസ്റ്റ് ഹാമിന്റെ സമനില ഗോൾ സ്വന്തമാക്കി. 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി സ്പർസ് ലീഗിൽ മൂന്നാം സ്ഥാനത്താണ്.ഈ സീസണിലെ പ്രീമിയർ ലീഗിൽ അഞ്ചിൽ അഞ്ചും വിജയിച്ച് നെഞ്ചുംവിരിച്ച് ആഴ്സണൽ ഒന്നാമത്.ആഴ്സണലിന്‌ ബ്രസീലിയൻ താരങ്ങളായ ജീസുസ് (30 ),മാർട്ടിനെല്ലി(77 ) എന്നിവരാണ് ലക്ഷ്യം കണ്ടത്. 74 ആം മിനുട്ടിൽ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് വില്ലയുടെ ഗോൾ നേടി.ഞായറാഴ്ച ആഴ്സണൽ അവരുടെ അപരാജിത റെക്കോർഡ് നീട്ടാൻ ഓൾഡ് ട്രാഫൊഡിലേക്ക് പോവും.

ഇറ്റാലിയൻ സിരി എ യിൽ ണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി യുവന്റസ്. ഇന്നലെ നടന്ന മത്സരത്തിൽ സ്പെസിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ഒമ്പതാം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളിലാണ് യുവന്റസ് ലീഡ് നേടിയത്. ഇഞ്ചുറി ടൈമിൽ പുതിയ സൈനിങ്‌ മിലിക് യുവന്റസിന്റെ രണ്ടാമത്തെ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ റോമയെ ലെക്കേ സമനിലയിൽ തളച്ചു. 25 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലെക്കേ നഷ്ടപ്പടുത്തി.27 ആം മിനുട്ടിൽ എൽമാസ് നാപോളിക്ക് ലീഡ് നൽകി. എന്നാൽ 31 ആം മിനുട്ടിൽ പെനാൽട്ടി പാഴാക്കിയതിന് പകരമായി കൊളോമ്പോ സമനില ഗോൾ നേടി.

Rate this post