മുട്ടിനേറ്റ പരിക്കും , വിവാദങ്ങളും ..പോൾ പോഗ്ബയുടെ ഖത്തർ ലോകകപ്പ് സ്ഥാനം അനിശ്ചിതത്വത്തിൽ |Qatar 2022 |Paul Pogba
2018 ൽ റഷ്യയിൽ നടന്ന വേൾഡ് കപ്പ് ഫ്രാൻസിന് നേടികൊടുക്കുനന്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബ. എന്നാൽ നാല് വർഷത്തിന് ശേഷം ഖത്തറിൽ വേൾഡ് കപ്പിൾക്ക് ഫ്രാൻസ് എത്തുമ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഇല്ലാതെ ചാമ്പ്യന്മാർ കളിക്കേണ്ടി വരും.കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്.എന്നാൽ പരിക്കിനൊപ്പം വലിയ വിവാദങ്ങളും പോഗ്ബയെ ബാധിച്ചിരിക്കുകയാണ്.
ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംപ്സിന് പോഗ്ബയുടെ പരിക്ക് വലിയ തിരിച്ചടി നല്കുമെന്നുറപ്പാണ്.ഏഴ് വർഷത്തിന് ശേഷം വീണ്ടും ഫ്രാൻസ് ടീമിൽ വിവാദങ്ങൾ വന്നിരിക്കുകയാണ്.പോഗ്ബയും കൈലിയൻ എംബാപ്പെയും വിവാദത്തിൽ അകപെട്ടിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് തങ്ങളുടെ ഏറ്റവും വലിയ രണ്ട് താരങ്ങളായ പോഗ്ബയും കൈലിയൻ എംബാപ്പെയും വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത് താങ്ങാനാവുന്നില്ല.ദശലക്ഷക്കണക്കിന് തുക തട്ടിയെടുക്കാൻ ശ്രമിക്കുന്ന സഹോദരൻ ഉൾപ്പെടെയുള്ള ഒരു സംഘടിത സംഘത്തിന് പോഗ്ബ 100,000 യൂറോ (ഏകദേശം 100,000 ഡോളർ) നൽകിയതായി ഫ്രഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ജ്യേഷ്ഠൻ മത്യാസ് പോഗ്ബയും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് കൊള്ളയടിക്കുകയായിരുന്നു പോഗ്ബയുടെ ആരോപണം ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷിക്കുന്നുണ്ട്.അവർ ഫ്രാൻസ് മിഡ്ഫീൽഡറിൽ നിന്ന് 13 മില്യൺ യൂറോ (ഏകദേശം 13 മില്യൺ ഡോളർ) ആവശ്യപ്പെട്ടിരുന്നു.മാർച്ചിൽ ദേശീയ ടീം ഡ്യൂട്ടിക്കായി ഫ്രാൻസിലെത്തിയപ്പോൾ പാരീസ് അപ്പാർട്ട്മെന്റിൽ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പോഗ്ബ പണം നൽകിയതെന്നാണ് റിപ്പോർട്ട്. ടൂറിനിലെ യുവന്റസ് പരിശീലന കേന്ദ്രത്തിലെ മിഡ്ഫീൽഡറോട് ഗ്രൂപ്പ് ആവശ്യങ്ങളും ഉന്നയിച്ചു. അക്കൂട്ടത്തിൽ മത്യാസ് പോഗ്ബയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
French authorities are investigating a case of “attempted extortion by an organized gang” towards Paul Pogba.
— SPORTbible (@sportbible) August 28, 2022
Apart from childhood friends, one of the alleged gang members is his brother Mathias Pogba. pic.twitter.com/7tHT2o1kXM
എംബാപ്പെക്ക് പരിക്കുപറ്റാന്‍ ആഭിചാരം ചെയ്യുന്നതിനായി പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചുവെന്ന് സഹോദരന് മത്യാസ് പോഗ്ബ ആരോപണം ഉന്നയിച്ചിരുന്നു.ഇത് പോഗ്ബ നിഷേധിച്ചു.അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നാണ് പോള്‍ പറയുന്നത്. ഇതിനുപിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പണം പിടുങ്ങാനാണ് ശ്രമമെന്നും പോള്‍ ആരോപിക്കുന്നു. താന്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടാല്‍ പോളിന്റെ കരിയര്‍ തകരുമെന്ന് മത്യാസിന്റെ വീഡിയോയില്‍ പറയുന്നു.
പോളിനെ ചതിയനെന്നും ഹിപ്പോക്രാറ്റ് എന്നും മത്യാസ് വിശേഷിപ്പിക്കുന്നു. കുടുംബത്തിലെ സംഘര്‍ഷങ്ങളാവാം സഹോദരനെതിരേ തിരിയാന്‍ മത്യാസിനെ പ്രേരിപ്പിച്ചതെന്ന് പലരും കരുതുന്നു. ഇതിനെതിരെ സൂപ്പർ താരം എംബപ്പേ ഇതുവരെ പ്രതികരിച്ചിട്ടില്ല.2015 ൽ പൊട്ടിപ്പുറപ്പെട്ട സ്റ്റാർ ഫോർവേഡ് കരിം ബെൻസെമ മാത്യു വാൽബ്യൂന സെ ക്സ് ടേപ്പ് വിവാദത്തിന് ശേഷം സ്ഹ് വർഷത്തിന് ശേഷം വീണ്ടുമൊരു വിവാദം ഫ്രഞ്ച് ഫുട്ബോളിൽ പൊട്ടിപുറപ്പെട്ടിരിക്കുകയാണ്.
Paul Pogba’s brother Mathias Pogba has revealed that Paul Pogba hired a popular witchcraft doctor to manipulate Kylian Mbappe. https://t.co/gOe686HmEA
— KwakuStyles (@kwaku_styles) August 31, 2022
വലത് കാൽമുട്ടിലെ മെനിസ്കസ് പരിക്കിൽ നിന്ന് പോഗ്ബ സുഖം പ്രാപിച്ചുവരികയാണ്. ഒരു ഓപ്പറേഷൻ വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു, ഏതാനും ആഴ്ചകൾ കൂടി പുറത്ത് ഇരിക്കണമെന്ന് പ്രതീക്ഷിക്കുന്നു .പോളിന്റെ ഏജന്റ് റാഫേല പിമെന്റയെക്കുറിച്ചും എംബാപ്പെയെക്കുറിച്ചും സ്ഫോട നാത്മകമായ വെളിപ്പെടുത്തലുകൾ പങ്കിടുമെന്ന് ഭീഷണിയുമായി മത്യാസ് കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് കേസ് പരസ്യമായത്. ലോകകപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ വിവാദം ഫ്രഞ്ച് ടീമില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. മത്യാസ് ഇനി എന്തെല്ലാം വെളിപ്പെടുത്തുമെന്ന ആശങ്കയിലാണ് ഫ്രഞ്ച് ഫുട്ബോള്‍. കിരീടം നിലനിർത്താനുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾ ഈ വിവാദത്തിൽ പെട്ട് ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് ആരാധകർ.