അഗ്വേറോയെ പോലെയാണ് ആൽവരസെന്ന് ഹാലണ്ട്, എല്ലാം അർഹതപ്പെട്ടതെന്ന് പെപ്, അർജന്റൈൻ പ്രതിഭക്ക് പ്രശംസകളേറെ|JULIÁN ÁLVAREZ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് നോട്ടിങ്ങാമിനെ പരാജയപ്പെടുത്തിയത്.എർലിംഗ് ഹാലണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഹാലന്റിന്റെ പ്രകടനത്തിൽ മുങ്ങിപ്പോയ, പലരും വിസ്മരിച്ച പ്രകടനമാണ് ജൂലിയൻ ആൽവരസിന്റേത്.

ആദ്യമായിട്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ പ്രീമിയർ ലീഗിൽ ജൂലിയൻ ആൽ വരസ് ഇടം നേടിയത്. മത്സരം അവസാനിക്കുമ്പോഴേക്കും രണ്ട് ഗോളുകളാണ് താരം സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ളത്. രണ്ടും മനോഹരമായ ഗോളുകളായിരുന്നു. ക്ലിനിക്കൽ ഫിനിഷിംഗിന്റെ ഉത്തമോദാഹരണങ്ങളായി കൊണ്ട് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഗോളുകളാണ് ജൂലിയൻ ആൽവരസ് മത്സരത്തിൽ നേടിയിട്ടുണ്ട്.

ഈ മിന്നുന്ന പ്രകടനത്തിന് പിന്നാലെ അർജന്റൈൻ താരത്തെ എർലിംഗ് ഹാലണ്ട് പുകഴ്ത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ ഇതിഹാസമായ സെർജിയോ അഗ്വേറോയെ പോലെയാണ് ആൽവരസ് എന്നാണ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്. ‘ സെർജിയോ അഗ്വേറോയെ പോലെയാണ് ജൂലിയൻ ആൽവരസ്.അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു ‘ ഹാലണ്ട് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ചായ പെപ് ഗാർഡിയോളയും ആൽവരസിന് കയ്യടിച്ചിട്ടുണ്ട്. ‘ ജൂലിയൻ ആൽവരസ് ഇതെല്ലാം അർഹിക്കുന്നുണ്ട്. അദ്ദേഹം സിറ്റിയിൽ എത്തിയ ആദ്യത്തെ ദിവസം മുതൽ ഞങ്ങൾക്ക് എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്.വർക്ക് എത്തിക്സിന്റെ ഗുണം എപ്പോഴും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും ‘ പെപ് പറഞ്ഞു.

അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നായിരുന്നു ആൽവരസ് സിറ്റിയിൽ എത്തിയത്. ഹാലണ്ട് ഉണ്ടായതിനാൽ താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ അവസരങ്ങൾ ലഭിക്കാറില്ല. കഴിഞ്ഞ മത്സരത്തിൽ വിങ്ങിൽ കളിച്ചുകൊണ്ടാണ് താരം ഇരട്ട ഗോളുകൾ നേടിയിട്ടുള്ളത്.ഈ യുവ സ്ട്രൈക്കർ ഈ ഫോം തുടരുകയാണെങ്കിൽ ഖത്തർ വേൾഡ് കപ്പിൽ സ്‌കലോണിക്ക് സ്ട്രൈക്കർമാരുടെ കാര്യത്തിൽ കൂടുതൽ തല പുകക്കേണ്ടി വരില്ല.

Rate this post