ഇഷ്ടക്ലബ്ബിനു നൽകിയ ആത്മാർഥതയും കൂറും തിരിച്ചു കിട്ടിയില്ല, ആഴ്സണൽ ആരാധകർക്ക് വികാരഭരിതമായ സന്ദേശവുമായി ഓസിൽ
മാസങ്ങൾ നീണ്ട അവഗണനക്കെതിരെ ഓസിൽ തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. അവസാനമായി പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്നും കൂടെ ആഴ്സണൽ തന്നെ ഒഴിവാക്കിയതോടെ കൂടുതൽ നിരാശനായിരിക്കുകയാണ് ഓസിൽ. ആഴ്സണൽ താൻ ക്ലബ്ബിനു നൽകിയ ആത്മാർഥത ലവലേശം പോലും തിരിച്ചു കാണിക്കുന്നില്ലെന്നാണ് ഓസിലിന്റെ വാദം.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് താരം തന്റെ നിരാശ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. കോറോണ ലോക്ഡൗണിനു ശേഷം പ്രീമിയർ ലീഗ് പുനരാരംഭിച്ചതിന് ശേഷം ഒരു മത്സരത്തിൽ പോലും കളിക്കാൻ ഓസിലിനു സാധിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയതോടെ അദ്ദേഹത്തിന്റെ ആഴ്സണൽ കരിയർ ഒരുവിധം അവസാനിച്ച മട്ടിലാണുള്ളത്.
"Loyalty is hard to come by."
— Goal (@goal) October 21, 2020
Mesut Ozil reacts to Arsenal's decision to leave him out of their Premier League squad 👇 pic.twitter.com/71xgTKuLmI
“എഴുതാൻ വളരെയധികം ബുദ്ദിമുട്ടുണ്ടാക്കിയ ഒരു സന്ദേശമാണ് എനിക്ക് ആഴ്സണൽ ഫാൻസിനോട് സൂചിപ്പിക്കാനുള്ളത്. കുറച്ചു വര്ഷങ്ങളായി ഞാൻ ആഴ്സണലിനു വേണ്ടി കളിക്കുന്നു. പ്രീമിയർ ലീഗിൽ എന്നെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം എന്നെ ആഴത്തിൽ നിരാശനാക്കിയിരിക്കുകയാണ്. “
“2018ൽ എന്റെ പുതിയ കരാറിൽ ഒപ്പിടുന്നതിനൊപ്പം എന്റെ ആത്മാർത്ഥതയും കൂറും എന്റെ ഇഷ്ട ക്ലബ്ബായ ആഴ്സണലിനു നൽകാൻ എപ്പോഴും പ്രതിജ്ഞബദ്ധനായായിരുന്നു. എന്നാൽ അത് തിരിച്ചു കിട്ടുന്നില്ലെന്നു മനസിലാക്കുന്നത് എന്നെ വളരെയധികം ദുഃഖത്തിലാക്കുന്നുണ്ട്. ഇപ്പോഴെനിക്ക് മനസിലായ കാര്യം. ആത്മാർഥത ഇക്കാലത്തു കാണാൻ വലിയ ബുദ്ദിമുട്ടാണെന്നാണ്. ഓരോ ആഴ്ചയിലും ഞാൻ പോസിറ്റീവ് നിൽക്കാൻ ശ്രമിച്ചിരുന്നു. അധികം വൈകാതെ തന്നെ സ്ക്വാഡിൽ എന്നെ ഉൾപ്പെടുത്തുമെന്ന്. അതിനാലാണ് ഇതു വരെ ഞാൻ നിശബ്ദനായിരുന്നത്. ” ഓസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.