എന്ത്‌കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള തീരുമാനം എടുത്തത് ? |Cristiano Ronaldo| Manchester United
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോപ്പിലെ എല്ലാ മുൻനിര ക്ലബ്ബുകളുമായും ബന്ധിപ്പിക്കുന്ന കിംവദന്തികൾ സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയായിരുന്നു.എന്നിട്ടും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്നു.സെപ്തംബർ 01 ന് വിൻഡോ അവസാനിച്ചപ്പോൾ 37 കാരനെ ഓൾഡ് ട്രാഫോഡിൽ തുടരുന്നതിലേക്ക് നയിച്ചത് എന്താണ്? .
ചെൽസി, ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ്, പാരിസ് സെന്റ് ജെർമെയ്ൻ, നാപോളി തുടങ്ങിയ ടീമുകൾ റൊണാൾഡോയുടെ ഓഫർ നിരസിച്ചിരുന്നു.റൊണാൾഡോ തന്റെ പഴയ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലേക്ക് ഡെഡ്‌ലൈൻ ഡേയിൽ ഒരു മാറ്റവുമായി ബന്ധപ്പെട്ടിരുന്നു.എന്നാൽ ഇരു പാർട്ടികളും തമ്മിൽ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് സമ്മർ ജാലകത്തിന്റെ അവസാനത്തിൽ കുറച്ച് ക്ലബ്ബുകളുമായി വീണ്ടും ചർച്ചകൾ നടത്തിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു പക്ഷേ കാര്യമായൊന്നും പ്രാവർത്തികമായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്നും തന്റെ പദ്ധതികളുടെ ഭാഗമാണെന്നും പറഞ്ഞു,പക്ഷേ, കഥയിലെ ട്വിസ്റ്റിലേക്ക് നയിച്ചത് എന്താണ്?. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള റൊണാൾഡോയുടെ തീരുമാനത്തിന് പിന്നിലെ ഏറ്റവും സാധ്യതയുള്ള കാരണം ഓഫറുകളുടെ അഭാവമാണ്. റൊണാൾഡോയുടെ ഏജന്റ് മെൻഡസ് സംസാരിച്ച എല്ലാ മുൻനിര ക്ലബ്ബുകളും അദ്ദേഹത്തെ നിരസിച്ചു. ചിലർക്ക് ശമ്പളം തടസ്സമായപ്പോൾ മറ്റു ചിലർക്ക് പ്രായം തടസ്സമായി മാറി.റൊണാൾഡോ ക്ലബ്ബിന്റെ കളിശൈലിക്ക് അനുയോജ്യമല്ലെന്ന് ചിലർ പറഞ്ഞു.
സ്‌പോർട്ടിങ്ങിലേക്കുള്ള ഒരു നീക്കം സാധ്യമാണെന്ന് തോന്നിയെങ്കിലും യുണൈറ്റഡിൽ റൊണാൾഡോ ആസ്വദിക്കുന്ന തരത്തിലുള്ള വേതനം നൽകാൻ പോർച്ചുഗീസ് ടീമിന് കഴിയില്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ റൊണാൾഡോ ടീമിലുണ്ടെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി സ്പോർട്ടിംഗ് വെല്ലുവിളി ഉയർത്താനുള്ള സാധ്യത വളരെ കുറവായിരുന്നു.പോർച്ചുഗീസ് ലീഗ് കിരീടത്തിലേക്ക് വരുമ്പോൾ, 2021-22 സീസണിന്റെ തുടക്കം മുതൽ സ്പോർട്ടിംഗിന് രണ്ട് ലിഗ പോർച്ചുഗൽ കിരീടങ്ങൾ മാത്രമേ നേടാനായുള്ളൂ. കൂടാതെ പോർച്ചുഗീസ് ലീഗ് യൂറോപ്പിലെ മികച്ച 5 ലീഗുകളിൽ ഉൾപ്പെടുന്നില്ല എനന്തും നീക്കത്തെ ബാധിച്ചു.
Cristiano Ronaldo Scored Some Bangers Last Season 🔥. pic.twitter.com/SpyH4cxJiR
— Sheikh Hammad (@RonaldoW7_) September 2, 2022
മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകളുടെ ദൗർലഭ്യം കണക്കിലെടുക്കുമ്പോൾ യുണൈറ്റഡിൽ തുടരുകയും എറിക് ടെൻ ഹാഗ് പ്രോജക്റ്റിന്റെ ഭാഗമാകുകയും ചെയ്യുന്നതിനേക്കാൾ മികച്ച ഓപ്ഷൻ റൊണാൾഡോയ്ക്ക് ഉണ്ടായിരുന്നതായി തോന്നുന്നില്ല.കഴിഞ്ഞ സീസണിൽ റൊണാൾഡോയുടെ സ്വാധീനം എത്രത്തോളം കുറഞ്ഞുവെന്ന് കണക്കിലെടുക്കുമ്പോൾ പോലും യുണൈറ്റഡിൽ ലഭിക്കുന്ന ശമ്പളം ഏറ്റവും മികച്ച തന്നെയാണ്.
യുണൈറ്റഡിനൊപ്പം റൊണാൾഡോയ്ക്ക് യൂറോപ്പ ലീഗിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. 37 കാരൻ ഇതുവരെ കളിച്ചിട്ടില്ലാത്ത ഒരു മത്സരമാണിത് , കൂടാതെ പുതിയൊരു കിരീടം തന്റെ ട്രോഫി ക്യാബിനെറ്റിലേക്ക് കൊണ്ട് വരാനും സാധിക്കും. യുണൈറ്റഡിൽ തുടരുക എന്നതിനേക്കാൾ മികച്ചൊരു തീരുമാനം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോക്ക് എടുക്കാൻ സാധിക്കുമായിരുന്നില്ല.