❛❛ആരാധകർ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരിക്കുകയാണ്, പക്ഷെ ഇതൊരു തുടക്കം മാത്രമാണ്❜❜|Manchester United
ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിനെ 3-1 ന് തോൽപ്പിച്ച് തുടർച്ചയായ നാലാം വിജയം നേടിയതിന് ശേഷം എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരെ പ്രശംസിച്ചു.2022/23 സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബ്രൈറ്റണോടും ബ്രെന്റ്ഫോർഡിനോടും പരാജയപെട്ടതിനു ശേഷം തകർപ്പൻ തിരിച്ചു വരവാണ് യുണൈറ്റഡ് നടത്തിയത്.
ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിയോടെ ആരാധകർ പരിശീലകനെതിരെയും ക്ലബ്ബിനെതിരെയും തിരിഞ്ഞെങ്കിലും തുടർച്ചയായി നാല് മത്സരങ്ങൾ ജയിച്ചതിനാൽ ക്ലബ്ബിന്റെയും ആരാധകരുടെയും ശുഭാപ്തിവിശ്വാസം ഉയരുകയാണ്. ഓൾഡ് ട്രാഫൊഡിൽ ആഴ്സനലിനെതിരെ മൂന്നു പോയിന്റുകൾ നേടിയെങ്കിലും ടീം ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു.ഞങ്ങൾ ഒരു പ്രോസസിന്റെ തുടക്കത്തിൽ മാത്രമാണ്. ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” ആരാധകർ സ്വപ്നം കാണുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരം മികച്ചതായിരിക്കണം.
ഞങ്ങൾ ഒരു പ്രക്രിയയുടെ തുടക്കത്തിലാണ്, ഞങ്ങൾ ഇപ്പോഴും വളരെ അകലെയാണ്, നമ്മൾ ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.ട്രോഫികൾ നേടണമെങ്കിൽ ഞങ്ങൾ മെച്ചപ്പെടണം. നമുക്ക് എല്ലാ കളിയും ജയിക്കണം .ഈ മനോഭാവം നമ്മൾ മുന്നോട്ടു കൊണ്ടു പോകണം. ഈ പ്രക്രിയ ശരിയായ ദിശയിലേക്ക് കൊണ്ടുവരാൻ എല്ലാവരും അവരുടെ പരമാവധി എല്ലാ ദിവസവും നൽകേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു. ക്ലബ് ഇപ്പോൾ ഒരു നല്ല ദിശയിലാണ്” ടെൻ ഹാഗ് പറഞ്ഞു. മുന്നേറ്റ നിരയിൽ ആന്റണിയുടെയും റാഷ്ഫോർഡിന്റെയും പ്രകടനത്തെ പരിശീലകൻ പ്രശംസിച്ചു.
"You have to live every day high standards, that is my demand" 😤
— Sky Sports Premier League (@SkySportsPL) September 4, 2022
Erik Ten Hag praises his team's performance and togetherness but says there is still room for improvement 🔴 pic.twitter.com/5wXXyQ2Pdp
ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനലിനെ വീഴ്ത്തിയത്.തോൽവി അറിയാതെ കുതിച്ച ആഴ്സണലിന്റെ പോസ്റ്റിലേക്ക് ആദ്യ ഗോൾ നേടിയത് അരങ്ങേറ്റ താരം ബ്രസീലിയൻ ഫോർവേഡ് ആന്റണി ആയിരുന്നു.മാർക്കോസ് റാഷ്ഫോഡിന്റെ അസിസ്റ്റിൽ ബ്രസീലിയൻ താരത്തിന്റെ ആദ്യ യുണൈറ്റഡ് ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബുകായോ സാക ആഴ്സനലിനെ ഒപ്പമെത്തിച്ചു.എന്നാല് പതിനൊന്ന് മിനിറ്റിനിടെ റാഷ്ഫോർഡ് രണ്ട് തവണ ലക്ഷ്യം കണ്ടപ്പോൾ യുണൈറ്റഡിന് തുടർച്ചയായ നാലാം ജയം സ്വന്തമാക്കി.ആറ് കളിയിൽ പതിനഞ്ച് പോയിന്റുള്ള ആഴ്സണൽ തന്നെയാണ് ലീഗിൽ ഒന്നാംസ്ഥാനത്ത്. 12 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.