സോസിഡാഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുമോ ? |Cristiano Ronaldo
പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വരണ്ട തുടക്കമായിരുന്നു.ബ്രൈറ്റണിനോടും ബ്രെന്റ്ഫോർഡിനോടും അവർ തങ്ങളുടെ രണ്ട് ഓപ്പണിംഗ് ഗെയിമുകളും തികച്ചും അപമാനകരമായി തോറ്റു. എന്നാൽ കരുത്തരായ ലിവർപൂളിനും ആഴ്സണലിനും എതിരായ രണ്ട് വിജയങ്ങൾ ഉൾപ്പെടെ നാല് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് മികച്ച തിരിച്ചു വരവ് നടത്തി.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനായി ഒരു മത്സരം മാത്രമാണ് ആരംഭിച്ചത്, ടെൻ ഹാഗ് ഒരു പകരക്കാരനായി 37 കാരനെ ഉപയോഗിക്കുന്നു എന്നതാണ് യുണൈറ്റഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്ക.അടുത്തിടെ സമാപിച്ച ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ ക്ലബ് വിട്ടു പോകാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അത് ഫലപ്രദമായില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്ന ഒരു ക്ലബ്ബിൽ ചേക്കേറുക എന്നതെയിരുന്നു പോർച്ചുഗൽ താരത്തിന്റെ ലക്ഷ്യം. ഇന്ന് റയൽ സോസിഡാഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന സൂചന ടെൻ ഹാഗ് നൽകി.
“ബ്രെന്റ്ഫോർഡിനെതിരെ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു, എന്നാൽ അതിനു ശേഷം പകരക്കാരനായാണ് ഇറങ്ങിയത്.പക്ഷേ അദ്ദേഹം ആരംഭിക്കാൻ തയ്യാറാണ്. തീർച്ചയായും അദ്ദേഹത്തിന് മിക്ക ഗെയിമുകളിലും ആദ്യ ഇലവനിൽ കളിക്കാൻ കഴിയും” മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ടെൻ ഹാഗ് പറഞ്ഞു.”ഞങ്ങൾക്ക് എല്ലാ കളിയും ജയിക്കണം, എല്ലാ ടൂർണമെന്റുകളും വിജയിക്കണം, അതിനാൽ ഞങ്ങൾ എല്ലാം ഗൗരവമായി കാണുന്നു. ഞങ്ങൾക്ക് ഒരു ടീം മാത്രമല്ല, ഒരു സ്ക്വാഡുമുണ്ട്.ഞങ്ങൾക്ക് എല്ലാ മത്സരങ്ങളും ജയിക്കണം. അതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടത്”അദ്ദേഹം കൂട്ടിച്ചേർത്തു.
Manchester United boss Erik ten Hag has hinted that Cristiano Ronaldo will start in their Europa League opener against Real Sociedad tomorrow (September 8). https://t.co/HXKnACyDf6
— Sportskeeda Football (@skworldfootball) September 7, 2022
“എല്ലാ കളികളിലും എനിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ അവർ നന്നായി കളിച്ചാൽ എല്ലാവർക്കും അവരുടെ ഗെയിം സമയം ലഭിക്കും, വളരെ വ്യക്തമാണ്. ഞങ്ങൾക്ക് എല്ലാവരെയും വേണം, ഞങ്ങൾക്ക് മുന്നിൽ ഒരുപാട് ഗെയിമുകൾ ഉണ്ട്,11-ലധികം കളിക്കാരെ ആവശ്യമാണെന്ന് എനിക്കറിയാം.ഞങ്ങൾ ഒരു നല്ല ബെഞ്ച് സ്ട്രെങ്ത് ഉണ്ട്. പകരക്കാരായി വരുന്നവർ കളിക്കുന്ന കളിക്കാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാം”ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
ആഴ്സണലിനെതിരായ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരു ഗോൾ നേടിയതിനാൽ ടീമിന് തൽക്ഷണ സ്വാധീനം ചെലുത്തിയ പുതിയ സൈനിംഗ് ആന്റണിയെ എറിക് ടെൻ ഹാഗും പ്രശംസിച്ചു. “സാധരണ പുതിയ കളിക്കാർ പരസ്പരം പൊരുത്തപ്പെടാൻ സമയമെടുക്കും, പക്ഷേ അവൻ വളരെ വേഗത്തിൽ പൊരുത്തപ്പെട്ടു.ആന്റണി വളരെ നല്ല താരമാണ്, സഹായം സ്വീകരിക്കാൻ തയ്യാറാവുന്ന താരമാണ്.എല്ലാവരും അവനെ സന്തോഷത്തോടെയാണ് ഇവിടേക്ക് സ്വാഗതം ചെയ്തത്, ആന്റണു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വലിയ വിജയമായി മാറും എന്ന് എനിക്ക് ഉറപ്പുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.