ഗോളടിച്ചും അടിപ്പിച്ചും ആഴ്സണലിലേക്കുള്ള വരവറിയിച്ച് ബ്രസീലിയൻ യുവ താരം മാർക്വിനോസ് |Marquinhos
യൂറോപ്പ ലീഗ് ഓപ്പണറിൽ എഫ്സി സൂറിച്ചിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തകർപ്പൻ ജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. ഈ സീസണിൽ എമിറേറ്റ്സില് എത്തിയ ബ്രസീലിയൻ യുവ താരം മാർക്വിഞ്ഞോസ് ആണ് ആഴ്സണലിന് വിജയം ഒരുക്കികൊടുത്തത്.
സാവോ പോളോയിൽ നിന്ന് എത്തിയ 19- കാരൻ ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു.അരങ്ങേറ്റത്തിൽ ഗോൾ നേടിയതിന് ശേഷം ആഴ്സണൽ വിങ്ങർ മാർക്വിനോസ് പൊട്ടിക്കരഞ്ഞു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ 3-1 തോൽവിയിൽ നിന്ന് മൈക്കൽ അർട്ടെറ്റ ഏഴ് മാറ്റങ്ങൾ വരുത്തിയാണ് ആഴ്സനലിനെ ഇന്നലെ സൂറിച്ചിനെതിരെ ഇറക്കിയത്. മത്സരത്തിന്റെ 16-ാം മിനിറ്റിൽ എഡി എങ്കിതയുടെ പാസിൽ നിന്നു 19 കാരനായ ബ്രസീലിയൻ താരം മാർക്വീനോസ് ക്ലബിന് ആയി തന്റെ ആദ്യ ഗോൾ നേടി.
ബോക്സിൽ എൻകെറ്റിയയുടെ ഫൗളിന് ലഭിച്ച പെനാൽറ്റി മിർലിൻഡ് ക്രെയ്സിയു ഗോളാക്കി മാറ്റിയപ്പോൾ പകുതി സമയത്തിന് തൊട്ടുമുമ്പ് സൂറിച്ച് സമനില പിടിച്ചു.ഒരു മണിക്കൂറിന് ശേഷം മാർക്വിനോസിന്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്ത് എൻകെറ്റിയ വിജയ ഗോൾ നേടി.തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ആഴ്സണലിന് അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.മാർക്വീനോസിന്റെ അതുഗ്രൻ അരങ്ങേറ്റം തന്നെയായിരുന്നു ആഴ്സണൽ മത്സരത്തിലെ പ്രധാന ആകർഷണം.
ജൂണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് 3 മില്യൺ പൗണ്ടിന്റെ നീക്കമാണ് 19-കാരൻ പൂർത്തിയാക്കിയത് .സാവോ പോളോയ്ക്കായി 41 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ മാർക്വിഞ്ഞോസ് 2021 ലെ സാവോപോളോ സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു.ബ്രസീലിന്റെ അണ്ടർ 17 ലെവലിൽ കളിച്ച താരം കൂടിയാണ് മാർക്വിനോസ്. മറ്റൊരു ബ്രസീലിയൻ താരമായ മാർട്ടിനെല്ലിയുടെ പാദ പിന്തുടരാനുള്ള ഒരുക്കത്തിൽ തന്നെയാണ് മാർക്വിനോസ്.ഫുട്ബോൾ മൈതാനത്ത് മാർക്വിഞ്ഞോസിനെ വിശേഷിപ്പിക്കാൻ ഒരു വാക്ക് മാത്രം തിരഞ്ഞെടുത്താൽ അത് ‘വേഗത’ ആയിരിക്കും.
19-year-old Marquinhos was emotional after scoring on his Arsenal debut 🥺❤️ pic.twitter.com/lygqlBVlzj
— ESPN FC (@ESPNFC) September 8, 2022
വൈദ്യുതീയുടെ വേഗത്തിലാണ് 19 കാരൻ മൈതാനത്ത് സഞ്ചരിക്കുന്നത്. 2021 ജൂലൈയിലാണ് മാർക്വിഞ്ഞോസ് പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചത്. മൂന്നു മത്സരങ്ങളിൽ പകരക്കാരനായി കലിച്ചതിനു ശേഷം അന്നത്തെ മാനേജർ ഹെർണാൻ ക്രെസ്പോ, റേസിംഗ് ക്ലബ്ബിനെതിരായ സാവോ പോളോയുടെ അവസാന-16 കോപ്പ ലിബർട്ടഡോർസ് ടൈയുടെ രണ്ടാം പാദത്തിനായുള്ള തന്റെ ലൈനപ്പിൽ കൗമാരക്കാരനെ തിരഞ്ഞെടുത്തു.പരിശീലകന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനം പുറത്തെടുത്ത മാർക്വിനോസ് വേഗതകൊണ്ട് അര്ജന്റീന ടീമിന്റെ പ്രതിരോധത്തെ വട്ടം കറക്കി.കൗമാരക്കാരൻ തന്നെ തന്റെ ആദ്യ പ്രൊഫഷണൽ ഗോൾ കണ്ടെത്തുകയും ചെയ്തു.
ഫെനർബാഷെ ഇതിഹാസം അലക്സ് ഡി സൂസ നിയന്ത്രിക്കുന്ന ക്ലബിന്റെ അണ്ടർ-20 ടീമിനൊപ്പം ചേർന്നപ്പോഴാണ് അദ്ദേഹം ശരിക്കും ഒരു പ്രത്യേക കളിക്കാരനാകാനുള്ള ഏറ്റവും വലിയ സൂചന ലഭിച്ചത്. തന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതലുള്ള എതിരാളികൾക്കെതിരെ കളിച്ചിട്ടും അലക്സിന്റെ ശിക്ഷണത്തിൽ വെറും മൂന്ന് മത്സരങ്ങളിൽ, മാർക്വീഞ്ഞോസ് രണ്ട് തവണ സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. മാർക്വിഞ്ഞോസിനെ ഫസ്റ്റ്-ടീം റാങ്കിലേക്ക് ഉയർത്താൻ അലക്സ് ക്രെസ്പോയോട് ശുപാര്ശ ചെയ്യുകയും ചെയ്തു. ക്ലബിന്റെ കോട്ടിയ അക്കാദമിയിൽ പരിശീലനം നിർത്താൻ മാർക്വിനോസിനെ പറയുകയും അവൻ വളർന്ന വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് നടക്കാൻ ദൂരമുള്ള സാവോ പോളോയുടെ ബാര ഫണ്ട പരിശീലന ഗ്രൗണ്ടിൽ സീനിയർ സ്ക്വാഡിൽ ചേരാൻ ആവശ്യപ്പെടുകയും ചെയ്തു.
Marquinhos vs Zurich(A) Full Debut pic.twitter.com/H4qGgaidIS
— CK (@CKftbl) September 8, 2022
41 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്താണ് അദ്ദേഹം ബ്രസീൽ ക്ലബ്ബ് വിടുന്നത്. എന്നിരുന്നാലും പകരക്കാരനായി ഉപയോഗിച്ചതിനാൽ ഓരോ ഔട്ടിംഗിലും ശരാശരി 35 മിനിറ്റ് മാത്രമേ 19 കാരൻ പിച്ചിൽ ഉണ്ടായിരുന്നുള്ളൂ.ആഴ്സണൽ ആരാധകർ മാർട്ടിനെല്ലിയുമായി പ്രാഥമിക താരതമ്യങ്ങൾ നടത്തിയേക്കാമെങ്കിലും, സാവോ പോളോയിലെ ആരാധകർ പറയുന്നത് പ്രീമിയർ ലീഗിൽ കളിച്ച ക്ലബ്ബിന്റെ മുൻ അക്കാദമി ബിരുദധാരികളിലൊരാളായ ലൂക്കാസ് മൗറയുടെ അതെ ശൈലിയുള്ള താരമാണെന്നാണ്.