ആദ്യ എൽ ക്ലാസിക്കോ ജയിക്കാനുറച്ച് കൂമാൻ, ലൈനപ്പ് കണ്ടുവെച്ച് പരിശീലകൻ.

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയാണ് ശനിയാഴ്ച്ച നടക്കാനിരിക്കുന്നത്. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. ഇരുടീമുകളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും തോറ്റു കൊണ്ടാണ് റയലിന്റെ വരവെങ്കിൽ അവസാന ലാലിഗ മത്സരം തോറ്റു കൊണ്ടാണ് ബാഴ്സ വരുന്നത്.

താൻ പരിശീലാകനായി സ്ഥാനമേറ്റെടുത്ത ശേഷം വരുന്ന ആദ്യ എൽ ക്ലാസിക്കോ ജയിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കൂമാൻ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 5-1 ന്റെ ഗംഭീരവിജയം നേടാൻ സാധിച്ചത് പരിശീലകന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഡെംബലെ അടക്കമുള്ള താരങ്ങൾ ഫോമിലെത്തിയത് കൂമാന് സന്തോഷം നൽകുന്ന കാര്യമാണ്. റയൽ മാഡ്രിഡ്‌ ഒരല്പം മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെങ്കിലും അവരെ എഴുതിതള്ളാൻ പറ്റില്ല. അതിനാൽ തന്നെ മികച്ച നിരയെയാവും കൂമാൻ കളത്തിലേക്കിറക്കി വിടുക.

തന്റെ പതിവു ശൈലിയായ 4-2-3-1 എന്ന രീതി തന്നെയായിരിക്കും അദ്ദേഹം ഉപയോഗിക്കുക. പരിക്ക് ഭേദമാവാത്തതിനാൽ ടെർ സ്റ്റീഗന് പകരം നെറ്റോ തന്നെ വലക്കാകും. പരിക്കിൽ നിന്നും മുക്തനായി സ്‌ക്വാഡിൽ തിരിച്ചെത്തിയ ജോർദി ആൽബ പ്രതിരോധനിരയിൽ തിരികെയെത്തും. ജോർദി ആൽബ, ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്, സെർജി റോബെർട്ടോ എന്നിവരാണ് പ്രതിരോധം കാക്കുക. ആൽബ ഇടം നേടിയിട്ടില്ലെങ്കിൽ ഡെസ്റ്റ് വന്നേക്കും.

മധ്യനിരയിൽ ഡിജോങ്, ബുസ്ക്കെറ്റ്സ് എന്നിവർ അണിനിരക്കുമ്പോൾ പ്യാനിക്ക് പുറത്തിരിക്കും. മുന്നേറ്റനിരയിൽ ഫിലിപ്പെ കൂട്ടിഞ്ഞോ ആയിരിക്കും മധ്യത്തിൽ കളിക്കുക. താരത്തിന്റെ ഇടതു ഭാഗത്തായി അൻസു ഫാറ്റിയും വലതു ഭാഗത്തായി അന്റോയിൻ ഗ്രീസ്‌മാനുമുണ്ടാകും. താരത്തെ തഴഞ്ഞാൽ ട്രിൻക്കാവോ ഇടം പിടിച്ചേക്കും. ഏറ്റവും മുന്നിൽ, ഫാൾസ് നയണായി മെസ്സി കളിച്ചേക്കും. സാധ്യത ലൈനപ്പ് ഇങ്ങനെയാണ്…
Neto; Sergi Roberto, Piqué, Lenglet, Jordi Alba; Busquets, De Jong: Griezmann, Coutinho, Ansu Fati; Messi.

Rate this post