2006 നു ശേഷം ആദ്യ ജയവുമായി ബാഴ്സലോണ : വമ്പൻ ജയവുമായി അത്ലറ്റികോ മാഡ്രിഡ് : വിജയങ്ങളുമായി മിലാൻ ടീമുകൾ
ലാ ലിഗയിൽ തുടർച്ചയായ നാലാം ജയവുമായി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്സലോണയുടെ എല്ലാ ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ ബാഴ്സ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച കാഡിസിന് രണ്ടാം പകുതിയിൽ പിടിച്ചു നിൽക്കാനായില്ല. 55ആം മിനുട്ടിൽ ഡിയോങ്ങ് ആണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്.65ആം മിനുട്ടിൽ സബ്ബായി എത്തിയ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി.ലെവൻഡോസ്കിയുടെ ബാഴ്സലോണക്ക് ആയുള്ള ഒമ്പതാം ഗോളായിരുന്നു ഇത്.മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന് ഇടയിൽ ഗ്യലാറിയിൽ ഒരു ആരാധകൻ ബോധരഹിതനായത് മത്സരം നിർത്തി വെക്കാൻ കാരണമായി. അര മണിക്കൂറോളം കഴിഞ്ഞ് ആരാധകന്റെ ആരോഗ്യ നില ഭേദമായതിനു ശേഷമാണ് കളി പുനരാരംഭിച്ചത്.
86 ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ അസിസ്റ്റിൽ നിന്നും അൻസു ഫതിയാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഡെംബലെ ഗോൾ പട്ടിക തികച്ചു.2006 ഏപ്രിൽ 29 ന് റൊണാൾഡീഞ്ഞോയുടെ ഗോളിൽ ബാഴ്‌സലോണ 1-0 ന് വിജയിച്ചതാണ് അവസാനമായി കാഡിസിനെ തോൽപ്പിച്ചത്.ഇന്നലത്തെ മത്സരത്തിന് മുമ്പ്, കാഡിസ് ബാഴ്‌സലോണയ്‌ക്കെതിരെ നാല് മീറ്റിംഗുകളിൽ തോൽവിയറിയാതെ രണ്ട് തവണ വിജയിക്കുകയും രണ്ട് സമനില നേടുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് സെൽറ്റ വിഗോയെ പരാജയപ്പെടുത്തി.മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ എയ്ഞ്ചൽ കൊറിയ, റോഡ്രിഗോ ഡി പോൾ, യാനിക് കരാസ്കോ എന്നിവർ അത്ലറ്റികോയുടെ ഗോളുകൾ നേടി. നാലാമത്തെ ഗോൾ ഉനായ് നുനെസ് എന്നിവരുടെ സെൽഫ് ഗോൾ ആയിരുന്നു.മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നു ഏഞ്ചൽ കൊറയ ആദ്യ ഗോൾ നേടി.50 മത്തെ മിനിറ്റിൽ കൊക്കെയുടെ പാസിൽ നിന്നും ഡി പോൾ അത്ലറ്റികോയുടെ രണ്ടാം ഗോൾ നേടി.66 മത്തെ മിനിറ്റിൽ യാനിക് കരാസ്‌കോ മൂന്നമത്തെ ഗോൾ നേടി. 71 മിനുട്ടിൽ ഗാബ്രി വെയിഗ സെൽറ്റക്ക് വേണ്ടി ഒരു ഗോൾ മടക്കി.82 മത്തെ മിനിറ്റിൽ ഉനയ് നുനസിന്റെ സെല്ഫ് ഗോളോടെ കൂടെ ഗോൾ പട്ടിക തികഞ്ഞു.
ഇറ്റാലിയൻ സിരി എ യിൽ എസി മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സാംപ്ഡോരിയയെ പരാജയപ്പെടുത്തി. 47 ആം മിനുട്ടിൽ പത്തു പേരുമായി ചുരുങ്ങിയതിനു ശേഷമാണ് മിലാൻ വിജയം നേടിയെടുത്തത്.മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിയോയുടെ പാസിൽ നിന്നും ജൂനിയർ മെസിയാസ് മിലാനായി ആദ്യ ഗോൾ നേടി. 47 ആമിനുട്ടിൽ റാഫേൽ ലിയോ ചുവപ്പ് കാർഡ് കണ്ട പുറത്തായത് മിലാന് വലിയ ക്ഷീണമായി മാറി.അവസരം മുതലെടുത്ത സാംപ്ഡോരി 57 ആം മിനുട്ടിൽ ഫിലിപ് ഡൂറിസിചിലൂടെ സമനില ഗോൾ നേടി. എന്നാൽ 67 മിനുട്ടിൽ വില്ലറിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഒലിവർ ജിറൂദ് മിലാന്റെ വിജയഗോൾ നേടി.
മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ഏകപക്ഷീയമായ ഒരു ഗോളിന് ടോറിനോയെ പരാജയപ്പെടുത്തി. സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തിന്റെ 89 ആം മിനുട്ടിൽ 90ആം മിനുട്ടിൽ ബ്രൊസോവിച് ആണ് ഇന്ററിന്റെ വിജയ ഗോൾ നേടിയത്.നിക്കോളോ ബരെല്ലയുടെ പാസിൽ നിന്നാണ് മധ്യനിര താരം ഗോൾ നേടിയത്.ആറ് കളികളിൽ നിന്ന് 12 പോയിന്റുമായി ഇന്റർ ഇപ്പോൾ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.