റൊണാൾഡോക്കും മെസ്സിക്കും ഇനി വിശ്രമിക്കാം , ഫുട്ബോൾ ലോകം ഇനി ഹാലണ്ടും എംബാപ്പയും ഭരിക്കും

കഴിഞ്ഞ 10-15 വർഷമായി ഫുട്ബോൾ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ചർച്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ -ലയണൽ മെസ്സിയാണോ മികച്ചത് എന്നത്. കഴിഞ്ഞ ദശകത്തിൽ ഫുട്ബോളിൽ ഇവർ പുലർത്തിയ ആധിപത്യത്തിന്റെ തെളിവ് കൂടിയാണ് ഈ താരതമ്യം.ലോകമെമ്പാടുമുള്ള ഫുട്ബോൾ വിദഗ്ധരും ആരാധകരും ഇപ്പോഴും ചർച്ച നടത്തുന്ന വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമാണിത്.

ഓരോ താരത്തിന്റെ ആരാധകരും ഡാറ്റ, സ്വാധീനം, നേടിയ കിരീടങ്ങൾ ,വ്യക്തിഗത അവാർഡ് എന്നിവയെ അടിസ്ഥാനമാക്കി വാദങ്ങൾ നടത്തുകയാണ്.ഈ ചർച്ച ഒരിക്കലും അവസാനിക്കാത്ത ഒന്നായി മാറുകയാണ്. എന്നാൽ രണ്ട് കളിക്കാരും അവരുടെ കരിയറിന്റെ അവസാന വർഷങ്ങളിലാണ്.നിലവിലെ മെസ്സി റൊണാൾഡോ യുഗത്തിനു ശേഷം എല്ലാ ഫുട്ബോൾ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം ആയിരിക്കും ഏർലിങ് ഹാലണ്ടും കിലിയൻ എംമ്പപ്പയും തമ്മിൽ ആയിരിക്കും.

ഒരു പുതിയ സംവാദത്തിലേക്ക് നീങ്ങാൻ ഫുട്ബോൾ ലോകം തയ്യാറാണ്.ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മെസ്സിയും റൊണാൾഡോയും പകരം അവരായിരിക്കും.എംബാപ്പെയും ഹാലൻഡും ഒരേ പ്രായക്കാരാണ്, ഇരുവരും 20-കളുടെ തുടക്കത്തിലാണ്, ഇരുവരും വ്യത്യസ്തമായ ശൈലിയാണ് കളിക്കുന്നത്. അതിനാൽ രണ്ട് കളിക്കാരും ആരോഗ്യത്തോടെ തുടരുകയും ഈ ഫോം വഹിക്കുകയും ചെയ്താൽ അടുത്ത ദശകത്തേക്ക് ചർച്ച തുടരും. ഫുട്ബോൾ ലോകം വീണ്ടും രണ്ടായി വിഭജിക്കപ്പെടും.ഒരു വശത്ത് ഏർലിങ് ഹാലൻഡും മറുവശത്ത് എംബാപ്പയുമായിരിക്കും.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജർമ്മൻ വമ്പൻമാരായ ബോറൂസിയ ഡോട്ട്മുണ്ടിൽ നിന്നുമാണ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. ബോറൂസിയയുടെ ഗോളടി യന്ത്രമായിരുന്ന ഹാലണ്ട് ലോകത്തിലെ ഏറ്റവും വലിയ ലീഗ് ആയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയപ്പോൾ ജർമ്മൻ ലീഗിൽ ഗോളടിച്ചു കൂട്ടിയ താരം അതേ ഫോം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തുടരുമോ എന്നായിരുന്നു എല്ലാ ഫുട്ബോൾ ആരാധകരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ ആദ്യത്തെ 8 മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ അടക്കം 12 ഗോളുകളാണ് നോർവേ സൂപ്പർതാരം അടിച്ചുകൂട്ടിയത്.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എംബാപെ പി എസ് ജി വിടും എന്നായിരുന്നു എല്ലാ ഫുട്ബോൾ ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റയൽമാഡ്രിടിൻ്റെയും ഫുട്ബോൾ ആരാധകരുടെയും പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് പി എസ് ജി മുൻപോട്ട് വച്ച് വലിയ ഓഫർ താരം സ്വീകരിക്കുകയായിരുന്നു. ഹാലണ്ട് എല്ലാം തികഞ്ഞ പൂർണ്ണ സ്ട്രൈക്കർ ആണെങ്കിൽ എംമ്പാപ്പെ വിങ്ങറാണ്. വേഗതകുണ്ട് എതിരാളികളുടെ പ്രതിരോധനിരയെ മറികടക്കാനുള്ള കഴിവാണ് ഫ്രഞ്ച് താരത്തിന്റെ മുതൽക്കൂട്ട്. കൗണ്ടർ അറ്റാക്കുകളിൽ ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരനാണ് ഈ ഫ്രഞ്ച് താരം.

Rate this post