മാഴ്സെലോക്കൊപ്പം ഒളിംപിയാക്കോസിൽ ചേർന്ന് മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം
ബ്രസീലിയൻ താരം മാഴ്സെലോയുടെ ചുവട് പിടിച്ച് മുൻ റയൽ മാഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസ് ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിൽ ചേർന്നു.ഒരു വർഷം ഖത്തറിൽ ചെലവഴിച്ചതിന് ശേഷം മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാതെ വന്നതോടെയാണ് താരം യൂറോപ്പിലേക്ക് മടങ്ങാനുള്ള തീരുമാനമെടുത്തത്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, കൊളംബിയൻ താരത്തിന് വലൻസിയയ്ക്കൊപ്പം സ്പെയിനിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ താരത്തെ ടീമിലെത്തിക്കാൻ വലൻസിയ താല്പര്യപെട്ടില്ല.ഖത്തറിലെ അൽ റയാനിൽ നിന്ന് ലോണിൽ ആയിരിക്കും റോഡ്രിഗസ് ഗ്രീസിലെത്തുന്നത്ജെയിംസിന്റെ അൽ റയ്യാൻ വേതനത്തിന്റെ 50 ശതമാനം നൽകാൻ ഒളിമ്പിയാകോസ് സമ്മതിച്ചതോടെ കരാർ യാഥാർഥ്യമായത്.
കൊളംബിയൻ സൂപ്പർസ്റ്റാറിന് ഇപ്പോഴും 31 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, തനിക്ക്ഇനിയും യൂറോപ്പിൽ കഴിവ് തെളിയിക്കാൻ സാധിക്കും എന്ന വിശ്വാസമുളളതുകൊണ്ടണ് താരം മടങ്ങി വന്നത്. റയൽ മാഡ്രിഡിൽ തന്റെ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം എവർട്ടൺ കരിയറിന് മാന്യമായ തുടക്കം ഉണ്ടായിരുന്നിട്ടും തന്റെ പഴയ ഫോമിലേക്ക് ഒരിക്കലും ഉയരാൻ സാധിച്ചില്ല. പരിക്കും താരത്തിന്റെ കരിയറിൽ വലിയ വെല്ലുവിളി ഉയർത്തി.ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ മികച്ച പ്രകടനത്തോടെ ഗോൾഡൻ ബൂട്ട് നേടിയതിന് ശേഷം 2014 വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലെ റെക്കോർഡ് ട്രാൻസ്ഫറിലാണ് റോഡ്രിഗസ് സ്പെയിനിലെത്തുന്നത്.
മൊണാക്കോയ്ക്ക് ഏകദേശം 80 ദശലക്ഷം യൂറോ നൽകിയാണ് റയൽ മാഡ്രിഡ് കൊളംബിയൻ താരത്തെ സ്വന്തമാക്കിയത്.റയലിലെ തന്റെ ആദ്യ സീസണിൽ ആൻസലോട്ടിയുടെ കീഴിൽ ജെയിംസ് ഒരു മികച്ച കാമ്പെയ്ൻ ആസ്വദിച്ചു. എന്നാൽ സിനദീൻ സിദാന്റെ കീഴിൽ തുടർന്നുള്ള രണ്ട് സീസണുകളിൽ ഒരു സ്വാധീനം ചെലുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതോടെ അദ്ദേഹത്തിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുതുടങ്ങി.സിദാന്റെ അവസാന വർഷത്തിൽ ജെയിംസ് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് പോയി.രണ്ട് സീസണുകൾക്ക് ശേഷം ഫ്രഞ്ച് പരിശീലകനും റയൽ മാഡ്രിഡിലേക്ക് മടങ്ങി.ജെയിംസ് വീണ്ടും സിദാന്റെ സ്ഥിരം പകരക്കാരനായിരുന്നു, കളിക്കാനുള്ള സമയം തേടി ആൻസലോട്ടിയുടെ കീഴിൽ എവർട്ടണിലേക്ക് പോയി.
James Rodriguez to Olympiacos, deal set to be completed! Been told that the Colombian star will fly to Greece today — medical scheduled, there’s verbal agreement in place on loan deal. 🚨⚪️🔴🇨🇴 #transfers
— Fabrizio Romano (@FabrizioRomano) September 14, 2022
If all goes as planned, James will sign later today.
Here we go soon. pic.twitter.com/tBlz4cPWuV
ഇംഗ്ലണ്ടിൽ കൊളംബിയൻ പോർട്ടോയിലും മൊണാക്കോയിലും വർഷങ്ങൾക്ക് മുമ്പ് കാണിച്ച നിലവാരം വീണ്ടെടുക്കുമെന്ന് തോന്നി. പക്ഷെ എവർട്ടനോടൊപ്പം മികച്ച പ്രകടനം തുടരാൻ അദേഹത്തിന് സാധിച്ചില്ല.അവസാനം ജെയിംസ് ഖത്തറിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ അവിടെയും താരത്തിന് മികവ് പുലർത്താൻ സാധിക്കാതെ വന്നതോടെ ദേശീയ ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. ചില അവസരങ്ങളിൽ താരത്തെ പരിശീലകർ തീർത്തും അവഗണിച്ചു.മുൻ മാഡ്രിഡ് ടീമംഗം മാർസെലോയുമായി ജെയിംസ് വീണ്ടും ഒന്നിക്കുമ്പോൾ ഒരു വലിയ തിരിച്ചു വരവ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.