നാല് താരങ്ങൾക്ക് സ്ഥാനം നഷ്ടമായി, അർജന്റീനയുടെ ഫൈനൽ സ്‌ക്വാഡ് പുറത്ത് വിട്ട് സ്‌കലോണി |Argentina
സൗത്ത് അമേരിക്കയിലെ അതികായകന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്നത് രണ്ട് ഫ്രണ്ട്ലി മത്സരങ്ങളാണ്. ആദ്യ മത്സരത്തിൽ ഹോണ്ടുറാസും രണ്ടാമത്തെ മത്സരത്തിൽ ജമൈക്കയുമാണ് അർജന്റീനയുടെ എതിരാളികൾ.സെപ്റ്റംബർ 23, 28 തീയതികളിലാണ് ഈ സൗഹൃദ മത്സരങ്ങൾ നടക്കുക. അമേരിക്കയിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറുക.
ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള പ്രാഥമിക സ്‌ക്വാഡ് ലിസ്റ്റിനെ നേരത്തെ തന്നെ അർജന്റീനയുടെ ദേശീയ ടീം പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഈ മത്സരങ്ങൾക്കുള്ള ഫൈനൽ സ്‌ക്വാഡ് ലിസ്റ്റ് സ്‌കലോണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രിലിമിനറി ലിസ്റ്റിൽ ഉണ്ടായിരുന്ന നാല് താരങ്ങൾക്കാണ് സ്ഥാനം നഷ്ടമായിട്ടുള്ളത്.എക്സ്ക്കിയേൽ പലാസിയോസ്,നിക്കോളാസ് ഗോൺസാലസ് എന്നിവർക്ക് പരിക്ക് മൂലമാണ് ഈ ഫൈനൽ സ്‌ക്വാഡിൽ ഇടം നേടാൻ കഴിയാതെ പോയത്.
അതേസമയം യുവാൻ മുസ്സോ,മാർട്ടിനസ് ക്വർട്ട എന്നിവർക്കും സ്ഥാനം നഷ്ടമായിട്ടുണ്ട്. സൂപ്പർതാരം യുവാൻ ഫോയ്ത്ത് നേരത്തെ പ്രിലിമിനറി ലിസ്റ്റിലും ഇടം നേടിയിരുന്നില്ല. അതേസമയം പോർച്ചുഗൽ ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുക്കുന്ന എൻസോ ഫെർണാണ്ടസിന് സ്ഥാനം ലഭിച്ചത് അർജന്റീനയുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കൂടാതെ പുത്തൻ ടാലന്റുകളായ തിയാഗോ അൽമാഡ,ഫകുണ്ടോ മെഡിന എന്നിവരും ഈ സ്‌ക്വാഡിൽ സ്ഥാനം നേടിയിട്ടുണ്ട്.
🚨 Absencees from pre-list:
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 15, 2022
– Juan Musso
– Martínez Quarta
– Exequiel Palacios (injured)
– Nicolás González (injured
അറ്റാക്കിങ് നിരയിൽ എല്ലാ പ്രധാനപ്പെട്ട താരങ്ങളെയും അർജന്റീനക്ക് ഇപ്പോൾ ലഭ്യമാണ്. ലയണൽ മെസ്സി,പൗലോ ഡിബാല,ലൗറ്ററോ മാർട്ടിനസ്,ഡി മരിയ,എയ്ഞ്ചൽ കൊറേയാ,ജോക്കിൻ കൊറേയാ എന്നിവരൊക്കെ ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ ഈ പ്രീമിയർ ലീഗ് സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന അലക്സിസ് മാക്ക് ആല്ലിസ്റ്ററും ഈ സ്‌ക്വാഡിന്റെ പ്രധാനപ്പെട്ട അട്രാക്ഷനാണ്.
🚨 ARGENTINA LIST FOR SEPTEMBER GAMES! ENZO FERNÁNDEZ, THIAGO ALMADA INCLUDED! 🇦🇷 pic.twitter.com/GphafFxOKd
— Roy Nemer (@RoyNemer) September 15, 2022
അർജന്റീന അവസാനമായി ഒരു മത്സരം കളിച്ചത് ജൂൺ മാസത്തിലായിരുന്നു. എസ്റ്റോണിയക്കെതിരെ നടന്ന മത്സരം അർജന്റീന ആരാധകർ മറക്കാൻ ഇടയുണ്ടാവില്ല.ടീം നേടിയ അഞ്ച് ഗോളുകളും പിറന്നത് മെസ്സിയിൽ നിന്നായിരുന്നു. അതിനുമുൻപ് അർജന്റീന ഫൈനലിസിമയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഈയൊരു തകർപ്പൻ ഫോമും അപരാജിത കുതിപ്പും വരുന്ന മത്സരങ്ങളിലും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.