നെയ്മറുടെ അസിസ്റ്റിൽ ഗോളുമായി ലയണൽ മെസ്സി : അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ ഒന്നാമത് : നാപോളിക്ക് മുന്നിൽ കീഴടങ്ങി എ സി മിലാൻ

ഞായറാഴ്ച ഫ്രാൻസിലെ ഡെസിൻസ്-ചാർപിയുവിലുള്ള ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ നടന്ന ലീഗ് 1 മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ എതിരില്ലാത്ത ഒരു ഗോളിന് ഒളിമ്പിക് ലിയോണൈസിനെ പരാജയപ്പെടുത്തി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ അസ്സിസ്സ്റ്റിൽ നിന്നും അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയയാണ് പിഎസ്ജിയുടെ വിജയ ഗോൾ നേടിയത്.

അഞ്ചാം മിനുട്ടിൽ തന്നെ ലയണൽ മെസ്സി പിഎസ്ജിയെ മുന്നിലെത്തിച്ചു. നെയ്മറുമായുള്ള നീക്കത്തിനൊടുവിലാണ് മെസ്സി ഗോൾ നേടിയത്.35 കാരന്റെ സീസണിലെ നാലാമത്തെ ഗോളാണിത്. നെയ്മറുടെ ഏഴാമത്തെ അസ്സിസ്റ്റണിത്.മുൻ ബാഴ്‌സലോണ ജോഡികൾക്ക് ഇപ്പോൾ ലീഗ് 1 ൽ പരസ്പരം അഞ്ച് അസിസ്റ്റുകളുണ്ട്. തങ്ങളുടെ ബാഴ്സ ദിനങ്ങളെ ഓർമിപ്പിക്കുന്ന പ്രകടനമാണ് ഇവർ പുറത്തെടുക്കുന്നത്. അവിടെ അവർ 2013 മുതൽ 2017 വരെ പരസ്പരം 299 ഗോളുകൾ പങ്കിട്ടു.നെയ്മറിന്റെ 100-ാമത്തെ ലീഗ് 1 മത്സരമായിരുന്നു ഇന്നലെ നടന്നത്.

ക്ലബ്ബിനായി അദ്ദേഹം 121 ഗോളുകളിൽ (77 ഗോളുകളും 44 അസിസ്റ്റുകളും) പങ്കാളിയായി. മത്സരത്തിൽ രണ്ടാം പകുതിയിൽ മെസ്സി വീണ്ടും ഒന്നിലധികം തവണ സ്‌കോറിങ്ങിന് അടുത്തെത്തിയെങ്കിലും മികച്ച പ്രകടനത്തിലൂടെ ലിയോൺ ഗോൾ കീപ്പർ ആൻറണി ലോപ്‌സ് മുന്നേറ്റതാരത്തിന് അവസരങ്ങൾ നിഷേധിച്ചു. ജയത്തോടെ എട്ട് കളികളിൽ നിന്ന് 22 പോയിന്റുമായി പിഎസ്ജി പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ തുടർച്ചയായ മൂന്ന് തോൽവികളോടെ 13 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ലിയോൺ.

മെട്രോപൊളിറ്റാനോയിൽ സിറ്റി എതിരാളികളായ അത്‌ലറ്റിക്കോയെ 2-1 ന് തോൽപ്പിച്ച് കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്.ലാ ലിഗയിൽ ഈ സീസണിൽ കളിച്ച 6 മത്സരങ്ങളിൽ 6 ജയം നേടിയിരിക്കുകയാണ് റയൽ.റയൽ മാഡ്രിഡിനായി ആദ്യ പകുതിയിൽ റോഡ്രിഗോയും വാൽവെർഡെയുമാണ് സ്‌കോർ ചെയ്തത്.രണ്ടാം പകുതിയുടെ അവസാനം മാരിയോ ഹെർമോസോ അത്ലറ്റിക്കോ മാഡ്രിഡിനായി ഒരു ഗോൾ മടക്കി. സ്റ്റോപ്പേജ് ടൈമിൽ ഹെർമോസോ ചുവപ്പ് കാർഡ് വാങ്ങുകയും ചെയ്തു. 18 ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ പിറന്നത്.

ഫ്രഞ്ച് യുവ മിഡ്ഫീൽഡർ ചൗമേനിയുടെ പാസിൽ നിന്നും ബ്രസീലിയൻ റോഡ്രിഗോ ലക്‌ഷ്യം കാണുകയായിരുന്നു. 36 ആം മിനുറ്റിൽ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചെത്തിയപ്പോൾ ക്ലോസ് റേഞ്ചിൽ നിന്ന് വാൽവെർഡെ ഗോളാക്കി റയലിന്റെ ലീഡ് ഇരട്ടിയാക്കി. 83 ആം മിനുട്ടിൽ പകരക്കാരനായ ഹെർമോസോയുടെ ഹെഡറിലൂടെ അത്ലറ്റിക്കോ ഒരു ഗോൾ മടക്കി.ഇഞ്ചുറി ടൈമിൽ രണ്ടാം തവണയും മഞ്ഞക്കാർഡ് കണ്ട താരം പുറത്തേക്ക് പോവുകയും ചെയ്തു.ആറ് കളികളിൽ നിന്ന് 18 പോയിന്റുമായി ലാലിഗ ടേബിളിൽ റയൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. ബാഴ്‌സലോണയെക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്. റയലിനേക്കാൾ എട്ട് പോയിന്റ് പിന്നിൽ ഏഴാം സ്ഥാനത്താണ് അത്‌ലറ്റിക്കോ.

ഇറ്റാലിയൻ സിരി എ യിൽ എസി മിലാനെ കീഴടക്കി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നാപോളിയുടെ ജയം. അര്ജന്റീന സ്‌ട്രൈക്കർ ജിയോവാനി സിമിയോണിയുടെ മിന്നുന്ന ഹെഡ്ഡാരാണ്‌ നാപോളിക്ക് വിജയമൊരുക്കി കൊടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിൽ സെർജിനോ ഡെസ്‌റ്റ് ഖ്വിച ക്വാറത്‌സ്‌ഖേലിയയെ ഫൗൾ ചെയ്‌തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിൽ നിന്നും വിങ്ങർ മാറ്റിയോ പൊളിറ്റാനോ നാപോളിയെ മുന്നിലെത്തിച്ചു.

69-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ബോക്‌സിന്റെ മധ്യഭാഗത്ത് നൽകിയ ക്രോസിൽ നിന്നും ഒലിവിയർ ജിറൂഡ് മിലൻറെ സമനില ഗോൾ നേടി.78-ാം മിനിറ്റിൽ ആറ് യാർഡ് ബോക്‌സിന്റെ അരികിൽ നിന്ന് മരിയോ റൂയിയുടെ മികച്ച ക്രോസിൽ നിന്നും സിമിയോണിയുടെ ഹെഡ്ഡറിലൂടെ നാപോളിക്ക് വിജയം നേടിക്കൊടുത്തു.ഏഴ് മത്സരങ്ങൾ കഴിഞ്ഞ് 17 പോയിന്റുള്ള നാപ്പോളി ഒന്നാം സ്ഥാനത്താണ്. അസി മിലാൻ അഞ്ചാം സ്ഥാനത്താണ്.

Rate this post