മറ്റൊരു റെക്കോർഡ് കൂടി തകർത്ത് നെയ്മർ , ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടർന്ന് ബ്രസീലിയൻ സൂപ്പർ താരം |Neymar
ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിക്കുവേണ്ടി എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഈ സീസണിൽ ഇതുവരെയും ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മർ പുരത്തെതുടക്കുന്നത്, ആ മികച്ച ഫോം ദേശീയ ടീമിന്റെ ജേഴ്സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ബ്രസീൽ ദേശീയ ടീമിനോ പാരീസ് സെന്റ് ജെർമെയ്നിനോ വേണ്ടി കളിക്കുകയാണെങ്കിലും നെയ്മർ ഗോളുകൾ അടിച്ചോ സൃഷ്ടിച്ചോ മുന്നോട്ട് പോവുകയാണ്.
ഇന്നലെ ഘാനയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലും നെയ്മർ തന്റെ ക്ലാസ് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തു.കളിയുടെ ആദ്യ പകുതിയിൽ ടോട്ടൻഹാം ഹോട്സ്പർ സ്ട്രൈക്കർ റിച്ചാർലിസണിനായി ബ്രസീലിയൻ താരം രണ്ട് അസിസ്റ്റുകൾ നൽകി. സൂപ്പർസ്റ്റാർ താരം തന്റെ ദേശീയ ടീമിനൊപ്പം സീസണിൽ അവിശ്വസനീയമായ തുടക്കം കുറിക്കുകയും ചെയ്തു.ഈ സീസണിൽ പിഎസ്ജിക്കായി 11 കളികളിൽ, 10-ാം നമ്പർ താരം 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇന്നലെ ഘാനക്കെതിരെ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും മികച്ച രണ്ടു അസിസ്റ്റുമായി താരം കളം നിറഞ്ഞ് കളിച്ചു.ബ്രസീലിയൻ ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകളും അസിസ്റ്റുകളും നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 30 കാരൻ. ഇതിഹാസ താരം പേലെയാണ് നെയ്മർ മറികടന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ റാഫിഞ്ഞയുടെ കോർണറിൽ നിന്നും മാർകിൻഹോസ് ആണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. 28 ആം മിനുട്ടിൽ നെയ്മർ കൊടുത്ത അളന്നുമുറിച്ച പാസിൽ നിന്നും റിചാലിസൺ ബ്രസീലിന്റെ രണ്ടമത്തെ ഗോൾ നേടി.40 ആം മിനുട്ടിൽ വിനിഷ്യസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്നും ഗോൾ നേടി റിചാലിസൺ സ്കോർ 3 -0 ആക്കി. നെയ്മർ എടുത്ത ഫ്രീകിക്കിൽ നിന്നും ഹെഡ്ഡറിലൂടെ ടോട്ടൻഹാം സ്ട്രൈക്കർ ഗോളാക്കി മാറ്റി. `നെയ്മർ പല തവണ ഗോൾ നേടുന്നതിന്റെ അടുത്തെത്തിയെങ്കിലും ഘാന പ്രതിരോധം അത് ഫലപ്രദമായി തടയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
Neymar pass Richarlison goal. Cold with the knee slide as always. pic.twitter.com/1vsJgmdYda
— speedwagon (@husovo) September 23, 2022
ബ്രസീലിന്റ എക്കാലത്തെയും ടോപ് സ്കോറർ എന്ന പദവിലയിലേക്കുള്ള യാത്രയിലാണ് നെയ്മർ.ദേശീയ ടീമിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയ പെലെയാണ് ബ്രസീലിന്റെ ടോപ് സ്കോറർ. 74 ഗോളുകളും 57 അസ്സിസ്റ്റ്മാന് നെയ്മർ ബ്രസീലിൻയി നേടിയിരിക്കുന്നത് .സെലിസോയുടെ ചരിത്രത്തിൽ തങ്ങളുടെ രാജ്യത്തിനായി 70 ഗോളുകൾ കടന്ന രണ്ട് താരങ്ങൾ പെലെയും നെയ്മറും മാത്രമാണ്. റൊണാൾഡോയും റൊമാരിയോയും യഥാക്രമം 62 ഉം 56 ഉം ഗോളുകൾ നേടിയിട്ടുണ്ട്. ഈ നാല് താരങ്ങൾ മാത്രമാണ് 50 ഗോളുകൾ എന്ന മാർക്ക് മറികടന്നത്.
Neymar overtakes Pelé and becomes the player with the most G/A in the history of Brazil
— Neymar Productions (@NeyProds) September 23, 2022
Another record broken 🇧🇷⚽️ pic.twitter.com/qEm3qxjbgk
ഇതിഹാസതാരം സിക്കോ 48 ഗോളുമായി അഞ്ചാം സ്ഥാനത്താണ.ബ്രസീൽ ദേശീയ ടീമിനായി 30-ലധികം ഗോളുകൾ നേടിയ ആറ് കളിക്കാരുടെ ഒരു ഗ്രൂപ്പുണ്ട്. അതിൽ റൊണാൾഡീഞ്ഞോയെയും റിവാൾഡോയെയും പോലുള്ള ഐതിഹാസിക പ്രതിഭകൾ ഉൾപ്പെടുന്നു. ലോകകപ്പോടെ നെയ്മർ ആ റെക്കോർഡ് തകർക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Neymar Vs. Ghana
— ً (@LSComps) September 23, 2022
Playing as 10. pic.twitter.com/FvuXMGbMbf