തോൽവി എന്താണെന്നറിയാതെ ലയണൽ മെസ്സിയുടെ തോളിലേറി അർജന്റീന കുതിക്കുകയാണ് |Argentina
ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായായി മിയാമിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അര്ജന്റീന ഹോണ്ടുറാസിനെ മൂന്നു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുന്നു. ലയണൽ മെസ്സിക്ക് പുറമെ ലാറ്റൂരോ മാർട്ടിനെസാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.
മത്സരത്തിൽ 35 കാരനായ ക്യാപ്റ്റൻ മെസ്സി 90 മിനിറ്റും കളിച്ച് മൂന്ന് ഗോളുകളിലും കൈകോർത്ത് ആരാധകർക്കായി മികച്ചൊരു ഫുട്ബോൾ ഒരു ഷോ നടത്തി എന്ന് പറയേണ്ടി വരും. ഇന്നത്തെ വിജയത്തോടെ അര്ജന്റീന അവരുടെ അപരാജിത കുതിപ്പ് 34 മത്സരങ്ങളിലേക്ക് നീട്ടിയിരിക്കുകയാണ്.2019 ജൂലൈ 3 ന് സൗത്തമേരിക്കൻ ഫുട്ബോളിന്റെ പോരാട്ടക്കളമായ കോപ്പ അമേരിക്കയുടെ സെമിയിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെട്ടിരുന്നു, ഇതായിരുന്നു അര്ജന്റീന അവസാനമായി നേരിട്ടൊരു പരാജയം. അതിനു ശേഷം ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ തോൽവിയറിയാതെ 34 മത്സരങ്ങൾ പിന്നിട്ട അർജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്.
ഇപ്പോഴും തുടരുന്ന ഈ വിജയ യാത്രയിൽ 28 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചക്ക് വിരാമമിട്ട അർജന്റീന, 2021 കോപ്പ അമേരിക്ക ജേതാക്കളായി, അതും ബദ്ധവൈരികളായ ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തി.ഫൈനൽസിമയിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ കീഴടക്കുകയും ചെയ്തു.ഇതിനു മുൻപ് അർജന്റീന തോൽവിയറിയാതെ കുതിച്ചത് ആൽഫിയോ ബാസിൽ പരിശീലകനായി 1991 മുതൽ 1993 വരെയുള്ള സമയത്താണ്.അന്നവർ 31 മത്സരങ്ങളിൽ ത്തിൽവി അറിഞ്ഞിരുന്നില്ല . ആ അപരാജിത കുതിപ്പിൽ 1991ലെയും 1993ലെയും കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു.31 മത്സരങ്ങളാണ് അന്ന് അര്ജന്റീന തോൽവിയറിയാതെ കളിച്ചത്. ഇപ്പോൾ സമാനമായ കുതിപ്പിൽ ഒരു കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്റീനക്കു മുന്നിൽ ഇനി ലോകകിരീടമെന്ന ലക്ഷ്യമുണ്ട്.
Argentina beat Honduras 3-0 and are now 34 games unbeaten.
— B/R Football (@brfootball) September 24, 2022
They are 4 games away from breaking Italy’s record.
1️⃣ Friendly: Jamaica 🇯🇲
2️⃣ World Cup: Saudi Arabia 🇸🇦
3️⃣ World Cup: Mexico 🇲🇽
4️⃣ World Cup: Poland 🇵🇱 pic.twitter.com/jfdBTWwGF3
2019 കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ചിലിയെ തോൽപ്പിച്ചു തുടങ്ങിയതാണ് അർജന്റീനയുടെ ഈ കുതിപ്പ്.അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തീകരിച്ച ടീം ഇറ്റലിയാണ്. 37 മത്സരങ്ങൾ അപരാജിതരായി ഇറ്റലി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ റെക്കോർഡിൽ ഇറ്റലിക്ക് പിറകിലുള്ളത്, തുടർച്ചയായ 35 മത്സരങ്ങൾ അപരാജിതരായ ബ്രസീലും സ്പെയിനുമാണ്. 1991 നും 93 നും ഇടയിൽ അർജന്റീന നടത്തിയ 31 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് പട്ടികയിൽ നാലാമത്. നിലവിലെ അര്ജന്റീന ടീം മൂന്നാം സ്ഥാനത്താണ്. ഇറ്റലിയുടെ റെക്കോർഡ് തകർക്കണം എങ്കിൽ അർജന്റീന ഇനിയുള്ള നാല് മത്സരങ്ങളിൽ പരാജയം അറിയാതെ മുന്നോട്ടുപോകണം.
ഇനി അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം ജമൈക്കക്കെതിരെയാണ്. ആ മത്സരത്തിൽ പരാജയപ്പെടാതെ ഇരുന്നാൽ 35 അൺബീറ്റൺ റൺ നടത്തിയ ബ്രസീൽ,സ്പെയിൻ എന്നിവർക്കൊപ്പം എത്താൻ അർജന്റീനക്ക് കഴിയും.വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങൾ അർജന്റീനയെ കാത്തിരിക്കുന്നുണ്ട്. സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങളിലും തോൽക്കാതെ ഇരുന്നാൽ ഇറ്റലിയുടെ റെക്കോർഡ് അർജന്റീന തകർത്തേക്കും.
You don’t touch Leo Messi of Argentina. He’s Argentina’s most priceless resource. So he’s more protected than the White House 😂🐐pic.twitter.com/WhteEKg30D
— Rephlex☁️ (@I_Am_Rephlex) September 24, 2022
കോപ്പ അമേരിക്ക 2019: അർജന്റീന 2-1 ചിലി (മൂന്നാം സ്ഥാനത്തെ കളി).
സൗഹൃദ മത്സരങ്ങൾ: ചിലി 0-0 അർജന്റീന; അർജന്റീന 4-0 മെക്സിക്കോ; ജർമ്മനി 2-2 അർജന്റീന; ഇക്വഡോർ 1-6 അർജന്റീന; ബ്രസീൽ 0-1 അർജന്റീന; അർജന്റീന 2-2 ഉറുഗ്വായ്.അര്ജന്റീന 3 -0 അര്ജന്റീന 5 -0 എസ്റ്റോണിയ അര്ജന്റീന 3 -0 ഹോണ്ടുറാസ്
ലോകകപ്പ് യോഗ്യത: അർജന്റീന 1-0 ഇക്വഡോർ; ബൊളീവിയ 1-2 അർജന്റീന; അർജന്റീന 1-1 പരാഗ്വേ; പെറു 0-2 അർജന്റീന; അർജന്റീന 1-1 ചിലി; കൊളംബിയ 2-2 അർജന്റീന, വെനസ്വേല 1-3 അർജന്റീന, അർജന്റീന 3-0 ബൊളീവിയ; പരാഗ്വെ 0-0 അർജന്റീന; അർജന്റീന 3-0 ഉറുഗ്വായ്; അർജന്റീന 1-0 പെറു; ഉറുഗ്വായ് 0 – അർജന്റീന 1; അർജന്റീന 0 – ബ്രസീൽ 0; ചിലി 1-2 അർജന്റീന; അർജന്റീന 1-0 കൊളംബിയ; അർജന്റീന 3-0 വെനസ്വേല; ഇക്വഡോർ 1-1 അർജന്റീന
കോപ്പ അമേരിക്ക 2021: അർജന്റീന 1-1 ചിലി; അർജന്റീന 1-0 ഉറുഗ്വായ്; അർജന്റീന 1-0 പരാഗ്വേ; അർജന്റീന 4-1 ബൊളീവിയ; അർജന്റീന 3-0 ഇക്വഡോർ; അർജന്റീന 1(3) – 1(2) കൊളംബിയ; ബ്രസീൽ 0-1 അർജന്റീന.