മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാൻ മത്സരിച്ച് എതിർതാരങ്ങൾ, കൈ തട്ടിമാറ്റി അംഗരക്ഷകനായി ഡി പോൾ
അർജന്റീന ഇപ്പോഴും തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്.തുടർച്ചയായ 34 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയം അറിഞ്ഞിട്ടില്ല. ഇന്ന് നടന്ന മത്സരത്തിലും മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഹോണ്ടുറാസിനെ തോൽപ്പിച്ചത്.
മത്സരത്തിൽ ലയണൽ മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ താരം. രണ്ട് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.മാത്രമല്ല ആദ്യത്തെ ഗോളിന് പിന്നിലും പ്രവർത്തിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.അർജന്റീനക്ക് വേണ്ടി ഇതോടുകൂടി ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ മത്സരശേഷം പതിവു കാഴ്ചകൾ തന്നെയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്. മത്സരം അവസാനിച്ചതോടുകൂടി മെസ്സിക്കോപ്പം ഫോട്ടോയും സെൽഫിയുമൊക്കെ എടുക്കാനുള്ള തിരക്കുകളായിരുന്നു പിന്നീട്. എതിർതാരങ്ങൾ ആയിരുന്നു മെസ്സിക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ പരസ്പരം മത്സരിച്ചിരുന്നത്.
എന്നാൽ മെസ്സിയുടെ അംഗരക്ഷകനായി, മെസ്സിയെ സംരക്ഷിച്ചിരുന്നത് മറ്റാരുമായിരുന്നില്ല, സഹതാരമായ റോഡ്രിഗോ ഡി പോളായിരുന്നു. മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ഒരു ഒഫീഷ്യൽസ് കൈപ്പിടിച്ചു വലിക്കുകയും വെക്കുകയുമായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഡി പോൾ അദ്ദേഹത്തിൽ നിന്നും മെസ്സിയുടെ കൈ വേർപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്.
De Paul cuando le tocan a Messi… Paráaaa ¡Soltá! ¡No me lo toqués! Se ad-mira pero no se toca 🤣 pic.twitter.com/i5h8vjawM3
— Carlos Carreño (@Carlos_Carreno1) September 24, 2022
പല ആരാധകരും വളരെ രസകരമായയാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. മെസ്സിയുടെ ബോഡിഗാർഡാണ് ഡി പോൾ എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. മത്സരത്തിൽ മെസ്സിയെ എതിർ താരം ഗുരുതരമായ ഫൗൾ ചെയ്തപ്പോൾ അതിനെതിരെ കടുത്ത രീതിയിൽ പ്രതികരിച്ചതും പ്രതിഷേധിച്ചതും റോഡ്രിഗോ ഡി പോളായിരുന്നു. മെസ്സിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുഴുവനായും ഏറ്റെടുത്ത ഡി പോളിനെയാണ് അർജന്റീന ടീമിൽ കാണാൻ കഴിയുന്നത്.