എംബാപ്പയോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത് ,പിഎസ്ജിയുടെ പരിശീലകനോട് ദിദിയർ ദെഷാംപ്സിന്റെ അഭ്യർത്ഥന|Kylian Mbappe
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്നലെ രാത്രി യുവേഫ നേഷൻസ് ലീഗിൽ കോപ്പൻഹേഗനിൽ ഡെന്മാർക്കിനോട് 2-0 ത്തിന് പരാജയപ്പെട്ടിരുന്നു.ഖത്തറിൽ ചരിത്രം സൃഷ്ടിക്കാൻ ദിദിയർ ദെഷാംപ്സിന്റെ ടീം തയ്യാറാണോ എന്ന ആശങ്ക ഇപ്പോൾ ഉയർന്നു തുടങ്ങിയിരിക്കുകയാണ്.
കൈലിയൻ എംബാപ്പെയ്ക്ക് ടീമംഗങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് പറഞ്ഞു.”കൈലിയൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു,” ദെഷാംപ്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് 90 മിനിറ്റ് കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം.ഫിഫ ലോകകപ്പ് മുന്നിൽ കണ്ട് കൈലിയൻ എംബാപ്പെയ്ക്ക് വിശ്രമം നൽകണമെന്ന് ഫ്രഞ്ച് മാനേജർ പാരീസ് സെന്റ് ജെർമെയ്ൻ ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയറിനോട് അഭ്യർത്ഥിച്ചു.
ക്ലബ് ഫുട്ബോൾ സീസൺ നവംബർ, ഡിസംബർ മാസങ്ങളിൽ അവസാനിക്കും, അതിനു ശേഷമാവും താരങ്ങൾ ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങുക.എന്നാൽ നിരന്തരമായ മത്സര ഷെഡ്യൂൾ കാരണം കളിക്കാരുടെ ലഭ്യതയെക്കുറിച്ച് മാനേജർമാർ ആശങ്കാകുലരാണ്. ചാമ്പ്യൻസ് ലീഗിലെ നാലെണ്ണം ഉൾപ്പെടെ 11 മത്സരങ്ങൾ കൂടി ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് പിഎസ്ജി കളിക്കാനൊരുങ്ങുകയാണ്. ” പിഎസ്ജി പരിശീലകൻ ഗാൽറ്റിയർ എപ്പോഴും കൈലിയൻ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം.എന്നാൽ ഇടയ്ക്കിടെ അദ്ദേഹത്തിന് ശ്വാസം വിടാനുള്ള അവസരം നൽകണം. കുറച്ചു സമയം കുറവ് കളിച്ചത്കൊണ്ട് അദ്ദേഹത്തിന്റെ മികവ് ഒരിക്കലും നഷ്ട്ടപെടില്ല .എന്നാൽ നേരെ മറിച്ചാണെങ്കിൽ പ്രകടനത്തിൽ കാര്യമായ കുറവ് വരാനുള്ള സാധ്യതയുണ്ട്” ഫ്രഞ്ച് ദേശീയ ടീം പരിശീലകൻ പറഞ്ഞു.
France's 2022 Nations League form 😬 pic.twitter.com/WcCbGy9MQ4
— GOAL (@goal) September 25, 2022
പിഎസജിക്ക് വേണ്ടി എംബപ്പേ ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടിയിട്ടുണ്ട്,ഇതുവരെ ഒരു ലീഗ് മത്സരം മാത്രമാണ് നഷ്ടപ്പെടുത്തിയത്.ഫ്രാൻസിന്റെ അവസാന രണ്ട് നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു മുദ്ര പതിപ്പിക്കാൻ PSG തീവ്രമായി ആഗ്രഹിക്കുന്നു എന്നതിനാൽ എംബാപ്പെ വിശ്രമിക്കുകയും റൊട്ടേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു കാര്യം സങ്കൽപ്പിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടാണ്.ഈ വർഷത്തെ ദിദിയർ ദെഷാംപ്സിന്റെ പ്രധാന ലക്ഷ്യം ഫിഫ ലോകകപ്പ് ചാമ്പ്യനായി ആവർത്തിക്കുക എന്നതാണ്, പക്ഷേ ഇത് തീർച്ചയായും എളുപ്പമുള്ള കാര്യമായിരിക്കില്ല. അങ്ങനെ ചെയ്യാൻ എംബപ്പേ 2022-ൽ ഖത്തറിൽ ആരോഗ്യത്തോടെ എത്തണം.
Kylian Mbappé vs Danemark | Skills and Highlights | The New Ballon d’Or ? | 1080P FULL HD pic.twitter.com/TQihM7PpTt
— Foudaf (@FoudafOM) September 25, 2022