കയ്യെത്തും ദൂരത്ത് സെഞ്ച്വറി, മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ആർക്കെതിരെ? ഏത് രൂപത്തിൽ?
ലയണൽ മെസ്സി ഇപ്പോൾ അർജന്റീനക്ക് വേണ്ടി മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഈ രണ്ട് സൗഹൃദ മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ മെസ്സി നേടി കഴിഞ്ഞു.അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയിട്ടുള്ളത്.
ഇപ്പോൾ അർജന്റീനക്ക് വേണ്ടി ആകെ 90 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ആകെ 164 മത്സരങ്ങളിൽ നിന്നാണ് മെസ്സി 90 ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം മെസ്സിയാണ്. 10 ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് അന്താരാഷ്ട്ര ഗോളുകളുടെ കാര്യത്തിൽ സെഞ്ച്വറി അടിക്കാനും സാധിക്കും.
മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ബൊളീവിയക്കെതിരെയാണ്. 8 ഗോളുകളാണ് മെസ്സി ഇവർക്കെതിരെ നേടിയിട്ടുള്ളത്.ഇക്വഡോർ,ഉറുഗ്വ എന്നിവർക്കെതിരെ 6 ഗോളുകൾ വീതം മെസ്സി നേടിയിട്ടുണ്ട്. ബ്രസീൽ, ചിലി,എസ്റ്റോണിയ, പരാഗ്വ,വെനിസ്വേല എന്നിവർക്കെതിരെ മെസ്സി അഞ്ച് ഗോളുകൾ വീതം നേടിയിട്ടുണ്ട്.
കൊളംബിയ,ഗ്വാട്ടിമാല,ഹൈതി,മെക്സിക്കോ,നൈജീരിയ,പനാമ, സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരെ മൂന്ന് ഗോളുകൾ വീതം മെസ്സി നേടിയിട്ടുണ്ട്. അൾജീരിയ, ക്രൊയേഷ്യ,സ്പെയിൻ,ഹോണ്ടുറാസ്, ഹോങ്കോങ്,ജമൈക്ക,നിക്കരാഗ്വ എന്നിവർക്കെതിരെ രണ്ട് ഗോളുകൾ വീതം മെസ്സി നേടിയിട്ടുണ്ട്. അൽബേനിയ, ജർമ്മനി,ബോസ്നിയ,സ്ലോവേനിയ,അമേരിക്ക,ഫ്രാൻസ്,ഇറാൻ,പെറു,പോർച്ചുഗൽ,സെർബിയ എന്നിവർക്കെതിരെ മെസ്സി ഓരോ ഗോളുകൾ വീതവും നേടിയിട്ടുണ്ട്.
Radiografía de los 90 goles de Messi en la Selección Argentina 🔥
— TyC Sports (@TyCSports) September 28, 2022
Con el doblete ante Jamaica, la Pulga quedó a diez gritos de los 100 con la albiceleste. Sus víctimas favoritas y el detalle de cómo los marcó.https://t.co/lvPzHs09y8
ഇനി മെസ്സി ഏതു രൂപത്തിൽ ഒക്കെയാണ് ഗോളുകൾ നേടിയിട്ടുള്ളത് എന്ന് നോക്കാം.57 ഗോളുകൾ ഓപ്പൺ പ്ലേയിൽ നിന്നാണ് മെസ്സി നേടിയിട്ടുള്ളത്. പെനാൽറ്റിയിൽ നിന്ന് 24 ഗോളുകൾ മെസ്സി നേടി. 9 ഫ്രീകിക്ക് ഗോളുകളും മെസ്സി നേടി. ഇതിനെ തരംതിരിക്കുകയാണെങ്കിൽ ഇടതുകാൽ കൊണ്ട് മെസ്സി 81 ഗോളുകൾ നേടി. വലത് കാൽ കൊണ്ട് ഏഴു ഗോളുകളും തല കൊണ്ട് രണ്ട് ഗോളുകളും മെസ്സി നേടി.
ഈ 90 ഗോളുകളിൽ 43 ഗോളുകൾ സൗഹൃദമത്സരത്തിലാണ് മെസ്സി നേടിയിട്ടുള്ളത്.28 എണ്ണം യോഗ്യതാ മത്സരങ്ങളിലും കോപ അമേരിക്കയിൽ 13 എണ്ണവും വേൾഡ് കപ്പിൽ 6 ഗോളുകളും മെസ്സി നേടി.ഇതൊക്കെയാണ് കണക്കുകൾ. ഉടൻതന്നെ മെസ്സി 100 ഗോളുകൾ തികക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.