കിരീടം നേടാനുറച്ച് അഞ്ചാം വേൾഡ് കപ്പിന് ബൂട്ടകെട്ടാനൊരുങ്ങുന്ന ലയണൽ മെസ്സി |Lionel Messi |Qatar 2022
2022 ഖത്തറിലേക്ക് പോകുന്നത് മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമായിരിക്കും. ലോകകപ്പ് മിഡിൽ ഈസ്റ്റിലേക്ക് എത്തുമ്പോൾ അർജന്റീന നായകൻ 35 വയസ്സ് കഴിഞ്ഞിരിക്കും. 2022 ഖത്തറിന് ശേഷമുള്ള അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സ് തികയും. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെന്ന പദവിയിലേക്ക് ഒരു വേൾഡ് കപ്പ് അകലെയാണ് മെസ്സി.
2022 ലെ ലോകകപ്പിന് പോകുന്ന ലയണൽ മെസ്സിയുടെ ശരിയായ ദിശാബോധവും വ്യക്തിഗത മിടുക്കും ഉള്ളതിനാൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലാവും അർജന്റീനയുടെ സ്ഥാനം.ലയണൽ മെസ്സി തന്റെ അഞ്ചാം വേൾഡ് കപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണുള്ളത്.മെസ്സിക്ക് മുമ്പ് നാലു പേര് മാത്രമാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ ഗോള്‍കീപ്പര്‍മാരാണ്. ആദ്യത്തെയാണ് മെക്സിക്കന്‍ ഗോള്‍കീപ്പറായിരുന്ന അന്റോണിയോ ഫെലിക്സ് കാര്‍ബഹാലാണ്. 1955 മുതല്‍ 1966 വരെയുള്ള അഞ്ചു ലോകകപ്പുകളില്‍ അദ്ദേഹം മെക്സിക്കോയ്ക്കായി ഗോള്‍വല കാത്തു.
രണ്ടാമത്തെ ഗോള്‍കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണാണ്. 1998 മുതല്‍ 2014 വരെ ലോകപ്പ് കളിച്ച ഇറ്റാലിയന്‍ ടീമില്‍ ബഫണ് അംഗമായിരുന്നു. അഞ്ച് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 1998-ലെ തന്റെ ആദ്യ ലോകകപ്പില്‍ കാര്യമായ അവസരങ്ങളൊന്നും തന്നെ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ 2006-ലെ തന്റെ മൂന്നാമത്തെ ലോകകപ്പില്‍ കിരീടം നേടാന്‍ അദ്ദേഹത്തിനായി.1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച ജര്‍മനിയുടെ ലോഥര്‍ മത്തേവൂസാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരം. 1990-ല്‍ കിരീടം നേടിയ പശ്ചിമ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇദ്ദേഹം. ലോകകപ്പ് ജയത്തിനു പിന്നാലെ 1991-ലെ ബാലണ്‍ദ്യോറും അദ്ദേഹത്തെ തേടിയെത്തി.
2002 മുതല്‍ 2018 വരെ തുടര്‍ച്ചയായി ലോകകപ്പുകളില്‍ കളിച്ച മെക്സിക്കോയുടെ തന്നെ റാഫേല്‍ മാര്‍ക്വസ് അല്‍വാരെസാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ച മൂന്നാമത്തെയാള്‍.2006 ൽ ജര്‍മനിയിൽ നടന്ന വേൾഡ് കപ്പിലാന് ലയണൽ മെസ്സി ആദ്യമായി പങ്കെടുക്കുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് അവസരം ഒരുക്കുകയും ചെയ്തു. 2010 ൽ സൗത്ത് ആഫ്രിക്കയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു അസ്സിസ്റ് മാത്രം രേഖപ്പെടുത്താൻ മെസ്സിക്ക് സാധിച്ചുള്ളൂ. 2014 ൽ ഫൈനലിൽ ജര്‍മനിയോട് പരാജയപ്പെട്ടെങ്കിലും നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു .2018 ൽ നാലു മത്സരങ്ങളിൽ നിന്നും 2 അസിസ്റ്റും 1 ഗോളും നേടി.സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇത് അഞ്ചാമത്തെ വേൾഡ് കപ്പാവും