എംബാപ്പയുടെ ഗോളിൽ പിഎസ്ജി : ഗോളടി തുടർന്ന് ലെവെൻഡോസ്‌കി : ഇന്റർ മിലാന് തോൽവി : വിജയവുമായി എസി മിലാൻ

ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ നൈസിനെ 2-1 ന് പരാജയപ്പെടുത്തി പിഎസ്ജി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ ഗോളിലാണ് പാരീസ് വിജയം നേടിയെടുത്തത്.ബെൻഫിക്കയിൽ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി രിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ ഫ്രഞ്ച് ഇന്റർനാഷണൽ എംബാപ്പെയെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് ഒഴിവാക്കി.

28 ആം മിനുറ്റിൽ മികച്ചൊരു ഫ്രീകിക്ക് ഗോളിലൂടെ ലയണൽ മെസ്സി പിഎസ്ജിയെ മുന്നിലെത്തിച്ചു.47-ാം മിനിറ്റിൽ ഗെയ്‌തൻ ലാബോർഡ് നേടിയ ഗോളിൽ നൈസ് സമനില പിടിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ ഏഴു മിനുട്ട് ശേഷിക്കെ പകരക്കാരനായി ഇറങ്ങിയ എംബപ്പേ മുകിയേലയുടെ പാസിൽ നിന്നും പാരീസിന്റെ വിജയ ഗോൾ നേടി.ഈ സീസണിലെ ലീഗ് 1-ലെ അദ്ദേഹത്തിന്റെ എട്ടാം ഗോളായിരുന്നു ഇത് . ഇന്നത്തെ മത്സരത്തിൽ 20 വയസ്സുള്ള സമ്മർ സൈനിംഗ് ഹ്യൂഗോ എകിറ്റികെയ്ക്ക് ഗാൽറ്റിയർ ഒരു ആദ്യ തുടക്കം നൽകി.

ലാ ലീഗയിൽ സൂപ്പർ സ്ട്രൈക്കെർ റോബർട്ടോ ലെവെൻഡോസ്‌കി നേടിയ ഏക ഗോളിൽ റയൽ മല്ലോർക്കയ കീഴടക്കി ബാഴ്സലോണ. വിജയത്തോടെ ബാഴ്സലോണ ലാലിഗയിൽ താത്കാലികമായി ഒന്നാമതെത്തി.മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ ടോപ്പ് ഫ്ലൈറ്റിൽ തുടർച്ചയായ അഞ്ചാം ക്ലീൻ ഷീറ്റ് നിലനിർത്തി. മത്സരത്തിന്റെ മത്സരത്തിന്റെ 20 ആം മിനുട്ടിൽ ഫാത്തി നൽകിയ പാസിൽ നിന്നാണ് പോളിഷ് സ്‌ട്രൈക്കർ ബാഴ്സയുടെ വിജയ ഗോൾ കണ്ടെത്തിയത്. ബാഴ്സ പരിശീലകൻ സാവി അൻസു ഫാറ്റിയെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കൊണ്ടുവന്നു.തുടർച്ചയായ പരിക്കുകൾക്ക് ശേഷം 2021 നവംബറിന് ശേഷം ലാ ലിഗയിൽ 19 വയസുകാരന്റെ ആദ്യ തുടക്കമായിരുന്നു ഇത്.മുൻ സീസണുകളിൽ ബാഴ്‌സലോണ തകർന്നിട്ടുണ്ടാകാം, പക്ഷേ സാവിയുടെ ടീം അതിന്റെ കരുത്ത് തെളിയിക്കാൻ തുടങ്ങിയിരിക്കുന്നു. ഏഴു മത്സരങ്ങളിൽനിന്നും 19 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്.

ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഒന്ന് മാത്രം ജയിച്ച സെവിയ്യ അവരുടെ മോശം പ്രകടനം തുടരുകയാണ് .ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഹോം ഗ്രൗണ്ടിൽ 2-0 തോൽവി വഴങ്ങി.ആറ് തവണ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ ലീഗ് സ്റ്റാൻഡിംഗിൽ അഞ്ച് പോയിന്റുമായി 15-ാം സ്ഥാനത്താണ്.2001-ൽ ടോപ്പ് ഫ്ലൈറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ഒരു ലീഗ് സീസണിലെ സെവിയ്യയുടെ ഏറ്റവും മോശം തുടക്കമാണിത്.29-ാം മിനിറ്റിൽ മാർക്കോസ് ലോറന്റാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്.57-ാം മിനിറ്റിൽ സ്‌പെയിൻ ഫോർവേഡ് അൽവാരോ മൊറാട്ട രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.അത്‌ലറ്റിക്കോയുടെ വിജയം 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.ചാമ്പ്യൻസ് ലീഗിൽ ബയർ ലെവർകൂസനെതിരെയും ലീഗിൽ റയലിനെതിരെയും തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം അത്ലറ്റിക്കോ മികച്ച തിരിച്ചു വരവാണ് നടത്തിയത്.

സീരി എയി ഇന്നലെ നടന്ന മത്സരത്തിൽ എസി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു എംപോളിയെ പരാജയപ്പെടുത്തി. മത്സരത്തിലെ മൂന്നു ഗോളുകളും ഇഞ്ചുറ ടൈമിലാണ് പിറന്നത് .ആക്രമണോത്സുകമായി കളി തുടങ്ങിയ മിലാൻ ആദ്യ പകുതിയിലുടനീളം മികച്ച പ്രകടന നടത്തിയെങ്കിലും എംപോളി ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരിയോയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 79 ആം മിനുട്ടിൽ ആന്റെ റെബിക്ക് മിലൻറെ ആദ്യ ഗോൾ നേടി.സ്റ്റോപ്പേജ് ടൈമിൽ ഒരു ഫ്രീകിക്കിൽ നിന്നുള്ള ഒരു ഗോളിലൂടെ നെഡിം ബജ്‌റാമി എംപോളിയെ ഒപ്പമെത്തിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ ഫോഡ് ബല്ലോ-ടൂർ, റാഫേൽ ലിയാവോ എന്നിവരുടെ ഗോളിൽ വിജയമുറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ ടോറിനോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി നാപോളി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ആന്ദ്രേ-ഫ്രാങ്ക് സാംബോ അംഗുയിസ (6′, 12′) ഖ്‌വിച ക്വരാറ്റ്‌സ്‌ഖേലിയ (37′) എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.അന്റോണിയോ സനാബ്രിയ (44′) ടോറിനോയുടെ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ എസ് റോമാ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മിലാനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് റോമാ വിജയം നേടിയത്.പൗലോ ഡിബാല (39′) ക്രിസ് സ്മാളിംഗ് (75′) എന്നിവരാണ് റോമക്കായി ഗോളുകൾ നേടിയത്.ഫെഡറിക്കോ ഡിമാർക്കോ (30′) ഇന്റർ മിലൻറെ ഗോൾ നേടി. പോയിന്റ് ടേബിളിൽ റോമ അഞ്ചാമതും ഇന്റർ മിലാൻ ഏഴാം സ്ഥാനത്തുമാണ്.

Rate this post