വിജയം കൈവിട്ട് റയൽ മാഡ്രിഡ് ,കൂടെ ഒന്നാം സ്ഥാനവും : യുവന്റസിന് ജയം
ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ ഒസാസുന സമനിലയിൽ തളച്ചു. സാന്റിയാഗോ ബെര്ണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഈ സീസണിൽ ആദ്യമായാണ് റയൽ മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്. പരിക്കിൽ നിന്നും തിരിച്ചെത്തിയ കരീം ബെൻസിമ പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്തു.
വിനീഷ്യസ് ജൂനിയർ ഒരു ലോംഗ് ഷോട്ടിലൂടെ ഹാഫ്ടൈമിന് തൊട്ടുമുമ്പ് ചാമ്പ്യന്മാർക്ക് ലീഡ് നൽകി, എന്നാൽ ഇടവേളയ്ക്ക് ശേഷം സന്ദർശകർ കിക്ക് ഗാർഷ്യയിലൂടെ സമനില പിടിച്ചു.പെനാൽട്ടി ഏരിയയുടെ അരികിൽ നിന്ന് ഗോൾകീപ്പർക്ക് മുകളിലൂടെ ഒരു മിന്നുന്ന ഹെഡ്ഡറിലൂടെ സ്കോർ ചെയ്തു. 79-ാം മിനിറ്റിൽ മിനുട്ടിലാണ് റയലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ഒസാസുനയുടെ ഡേവിഡ് ഗാർഷ്യ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഒരു മിനുട്ടിനു ശേഷം ബെൻസൈമാ ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.റയൽ മാഡ്രിഡ് വിജയത്തിനായി സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു. വിനീഷ്യസ് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് സെർജിയോ ഹെരേര തടുത്തു .
റയൽ മാഡ്രിഡ് എതിരാളികളായ ബാഴ്സലോണയ്ക്കൊപ്പം 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോൾ വ്യത്യാസത്തിൽ ബാഴ്സ മുന്നിലാണ്.”ഞങ്ങൾ വിജയത്തിന് അർഹരായിരുന്നു, പക്ഷേ ഞങ്ങൾക്ക് ഒരു പെനാൽറ്റി നഷ്ടമായി. ഇത് സാധാരണമാണ്, തിരിച്ചടികൾ സംഭവിക്കുന്നു. ഇത് ഫുട്ബോൾ ആണ്,” മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബെൻസീമ തന്റെ ഭാഗം ചെയ്തിട്ടുണ്ട്, വളരെ മികച്ച കളിക്ക് ശേഷം പെനാൽറ്റി അവസരം ലഭിച്ചു, പക്ഷേ അത് നഷ്ടമായി. ഇത് ചിലപ്പോൾ സംഭവിക്കുന്ന ഒരു അപകടമാണ്. ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്” ആൻസെലോട്ടി പറഞ്ഞു.
ഇറ്റാലിയൻ സിരി എ യിൽ അഞ്ചു മത്സരങ്ങൾക്ക് ശേഷം ആദ്യ ജയം നേടിയിരിക്കുകയാണ് യുവന്റസ്.ഫിലിപ്പ് കോസ്റ്റിക്, ദുസാൻ വ്ലഹോവിച്ച്, അർക്കാഡിയസ് മിലിക്ക് എന്നിവരുടെ ഗോളുകൾക്ക് ബൊലോഗ്നയ്ക്കെതിരെ യുവന്റസ് 3-0 ന് ജയം നേടി.ജയത്തോടെ 8 കളികളിൽ നിന്ന് 13 പോയിന്റുമായി യുവെ ഏഴാം സ്ഥാനത്താണ്.24-ാം മിനിറ്റിൽ സെർബിയൻ സഹതാരം വ്ലഹോവിച്ചിന്റെ പാസിൽ നിന്നും യുവേ മിഡ്ഫീൽഡർ കോസ്റ്റിക് ഓപ്പണർ തന്റെ ആദ്യ സീരി എ ഗോൾ നേടി.
59-ാം മിനിറ്റിൽ മക്കെന്നിയുടെ മികച്ച ക്രോസിന് ശേഷം വ്ലാഹോവിച്ച് ഹെഡ്ഡറിലൂടെ ഗോൾ നേടി. മൂന്നു മിനുട്ടിനു ശേഷം മിലിക്ക് മൂന്നാമത്തെ ഗോൾ നേടി. 67 ആം മിനുട്ടിൽ വ്ലാഹോവിച്ചിനും നാല് മിനുട്ടിനു ശേഷം മിലിക്കിനും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.മിലിക്കിന്റെ ഹെഡ്ഡർ പോസ്റ്റിൽ ഇടിച്ചു. യുവന്റസ് ശനിയാഴ്ച നാലാം സ്ഥാനത്തുള്ള എസി മിലാനെ നേരിടും.