കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയ ഗോൾ കണ്ണീരോടെ മകൾക്ക് സമർപ്പിച്ച് ലൂണ |Adrian Luna
ഇന്ത്യൻ സൂപ്പർ ലീഗിലെ ഉത്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് പുതിയ സീസണിന് ഗംഭീര തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി.അഡ്രിയാൻ ലൂണ,ഇവാൻ കലിയുഷ്നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടി.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71 ആം മിനുട്ടിൽ പ്ലെ മേക്കർ അഡ്രിയാൻ ലൂണയുടെ ഈ സീസണിലെ ആദ്യ ഗോൾ നേടിയത്.
എന്നാൽ ഗോൾ നേടിയ ശേഷം ആഘോഷത്തിന് പകരം മൈതാനത്ത് വിതുമ്പുന്ന ലൂണയെയായിരുന്നു കാണാൻ കഴിഞ്ഞത്.കൈയില്‍ പച്ചകുത്തിയിട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരയുന്ന അഡ്രിയാന്‍ ലൂണയെന്ന പിതാവിനെയായിരുന്നു. സീസണിലെ ആദ്യ ഗോള്‍ ലൂണ സമര്‍പ്പിച്ചതും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റക്കായിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് സമൂഹമധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലൂണ കുറിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
A magnificent save by @GkKamaljit keeps his team in the game 🧤🚫
— Indian Super League (@IndSuperLeague) October 7, 2022
Watch the #KBFCEBFC game live on @DisneyPlusHS – https://t.co/vBPH8P2w4U and @OfficialJioTV
Live Updates: https://t.co/fOGt6k1Oci#KBFCEBFC #HeroISL #LetsFootball #KeralaBlasters #EastBengalFC pic.twitter.com/wPLmKbcXP1
കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്നാണ് ഉറുഗ്വേൻ താരത്തെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ഈ സീസണിലും ആദ്യ മത്സരത്തിൽ തന്നെ വലിയ പ്രതീക്ഷകൾ തരുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇൻലത്തെ മത്സരത്തിൽ 72 ആം മിനുട്ടിൽ ലൂണയുടെ ഗോളിന് പിന്നാലെ പകരക്കാരനായി ഇവാൻ ഇവാൻ കലിയുഷ്നി 82 ,87 മിനുറ്റുകളിൽ നേടിയ ഗോളിൽ വിജയം ഉറപ്പിക്കുകയായിരുന്നു.