വേൾഡ് കപ്പ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും മെസ്സിക്ക് : പ്രവചനവുമായി സനേട്ടി

ഖത്തർ വേൾഡ് കപ്പ് ഇങ്ങ് അടുത്ത് വരുമ്പോൾ അർജന്റീനയിലും ലയണൽ മെസ്സിയിലും ഒരുപാട് പ്രതീക്ഷകളാണ് ഇത്തവണ ആരാധകർ വെച്ച് പുലർത്തുന്നത്. അതിന് കാരണവുമുണ്ട്, എന്തെന്നാൽ മെസ്സിയും അർജന്റീനയും മികച്ച രൂപത്തിൽ മുന്നോട്ടുപോകുന്നുണ്ട്. തന്റെ അവസാന വേൾഡ് കപ്പ് ഇതാണെന്ന് പ്രഖ്യാപിച്ച മെസ്സി കിരീടം നേടാൻ വേണ്ടി പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്.

ഏതായാലും പലരും കിരീട സാധ്യത കല്പിക്കുന്നത് പോലെ ഇതിഹാസമായ ഹവിയർ സനേട്ടിയും അർജന്റീനക്ക് തന്നെയാണ് കിരീടം സാധ്യത കല്പിക്കപ്പെടുന്നത്.മാത്രമല്ല ഇദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.വേൾഡ് കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില പ്രവചനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

അതായത് വരുന്ന ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും ലയണൽ മെസ്സി കരസ്ഥമാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനവും പ്രതീക്ഷയും. ബാക്കിയുള്ള ചില ചോദ്യങ്ങൾക്കും സനേട്ടി മറുപടി പറഞ്ഞിട്ടുണ്ട്.

വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനക്ക് എതിരാളിയായി ലഭിക്കാൻ സനേട്ടി താല്പര്യപ്പെടാത്ത ടീം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആണ്. അതേസമയം വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം ചൂടാനാണ് സനേട്ടി ആഗ്രഹിക്കുന്നത്.

മറ്റൊരു ചോദ്യം മെസ്സിയെ മാറ്റിനിർത്തിയാൽ അർജന്റീന ടീമിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്നായിരുന്നു. സൂപ്പർ സ്ട്രൈക്കർ ലൗറ്ററോ മാർട്ടിനസിനെയാണ് മെസ്സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. മെസ്സി,മറഡോണ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മെസ്സിയെയാണ് സനേട്ടി തിരഞ്ഞെടുത്തിട്ടുള്ളത്.

ചുരുക്കത്തിൽ ഇദ്ദേഹം വലിയ ഒരു മെസ്സി ആരാധകനാണ്. അത് ഇദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പിൽ അദ്ദേഹം എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിക്കൊണ്ട് പടിയിറങ്ങണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.