ലയണൽ മെസ്സിയുടെ പരിക്ക് കാരണം പിഎസ്ജി മറ്റ് പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് പിഎസ്ജി ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയർ |Lionel Messi

പാരീസ് സെന്റ് ജെർമെയ്ൻ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ പരിക്ക് മൂലം പുറത്തിരിക്കുന്ന ലയണൽ മെസ്സിയുടെ അഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഇന്ന് സ്വന്തം തട്ടകത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ നേരിടാനൊരുങ്ങുകയാണ് പാരീസുകാർ.പോർച്ചുഗീസ് ടീമിനെതിരായ അവരുടെ അവസാന മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

കൈലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവരെ കൂട്ടുപിടിച്ച് മെസ്സി ഫ്രഞ്ച് ക്ലബ്ബിനായി ഏക ഗോൾ നേടി.എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ പരിക്കേറ്റതിനാൽ പരിശീലകന് മെസ്സിയെ പിൻവലിക്കേണ്ടി വന്നിരുന്നു.ഒക്‌ടോബർ 9 ന് സ്റ്റേഡ് ഡി റെയിംസിനെതിരായ ലീഗ് 1 മത്സരവും 35 കാരന് നഷ്ടമായിരുന്നു. ആ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ, മെസ്സിയുടെ അഭാവത്തെക്കുറിച്ച് ഗാൽറ്റിയർ തുറന്നു പറഞ്ഞു.

“ബെൻഫിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനിടെ മെസ്സിക്ക് കാലിൽ അസ്വസ്ഥത അനിഭവപ്പെട്ടിരുന്നു.നാളത്തെ മത്സരത്തിൽ പങ്കെടുക്കാമെന്ന് അദ്ദേഹം കരുതി, പക്ഷേ നിലവിലെ അവസ്ഥയിൽ അതിനു സാധിക്കില്ല. അനന്ത മത്സരത്തിൽ നിന്നും വിട്ടുനിൽക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.പക്ഷേ മാഴ്സെയ്‌ക്കെതിരെയുളള മത്സരത്തിൽ അദ്ദേഹം തിരിച്ചു വരാനുള്ള സാധ്യതയുണ്ട്” പരിശീലകൻ പറഞ്ഞു.”ഞങ്ങളുടെ കളിയിലും ടീമിലുമുള്ള ലിയോയുടെ പ്രാധാന്യവും അവന്റെ ഫോമിന്റെ അവസ്ഥയും മറ്റ് കളിക്കാരുമായി അയാൾക്ക് ഉണ്ടായിരിക്കാവുന്ന ബന്ധത്തെക്കുറിച്ചും ഞങ്ങൾക്കറിയാം.എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ നമുക്ക് സന്തോഷിക്കാൻ കഴിയില്ല. എന്നാൽ പോർച്ചുഗീസ് പ്രതിരോധത്തിന് അപകടമുണ്ടാക്കാൻ ഞങ്ങൾ മറ്റ് സാഹചര്യങ്ങളും പരിഹാരവും കണ്ടെത്തേണ്ടതുണ്ട്” പരിശീലകൻ കൂട്ടിചേർത്തു.

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയ മെസ്സി മികച്ച ഫോമിലാണുള്ളത്.ഫ്രഞ്ച് ചാമ്പ്യന്മാരുമായി തന്റെ രണ്ടാം സീസൺ മികച്ച രീതിയിൽ ആസ്വദിച്ച് വരികയാണ് 35 കാരൻ. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ ഒരു ഗോൾ നേടുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു. അവർ ലീഗ് 1 ൽ റെയിംസിനോട് ഒരു ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.മെസ്സി കളിക്കുക എന്നുള്ളത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മെസ്സിയുടെ സാന്നിധ്യമാണ് കഴിഞ്ഞ കുറെ മത്സരങ്ങളായി പിഎസ്ജിയേ മുന്നോട്ട് കൊണ്ടുപോകുന്നത്.

Rate this post