ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്,എന്നിട്ടും എല്ലാവരെയും ബഹുമാനിക്കുകയും വിനയത്തോടെ പെരുമാറുകയും ചെയ്യുന്നു : മെസ്സിയെക്കുറിച്ച് മുൻ സഹതാരം

ലയണൽ മെസ്സിയുടെ സ്വഭാവ സവിശേഷതകൾക്ക് എപ്പോഴും വലിയ പ്രശംസകളാണ് ലഭിക്കാറുള്ളത്. തന്റെ സഹതാരങ്ങളോടും എതിർ താരങ്ങളോടുമൊക്കെ വളരെ ബഹുമാനത്തോടുകൂടിയാണ് ലയണൽ മെസ്സി പെരുമാറാറുള്ളത്. അതുകൊണ്ടുതന്നെ എപ്പോഴും ലോകത്തിന്റെ ഹൃദയം കീഴടക്കാൻ മെസ്സിക്ക് സാധിക്കാറുണ്ട്.

ലയണൽ മെസ്സിക്കൊപ്പം കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ കളിച്ചിട്ടുള്ള താരമാണ് ആന്റർ ഹെരേര.മെസ്സി ക്ലബ്ബിൽ എത്തിയതിനുശേഷം 28 മത്സരങ്ങളാണ് ഹെരേര കളിച്ചിട്ടുള്ളത്. നിലവിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോയുടെ താരമാണ്.

ലയണൽ മെസ്സിയുടെ സഹതാരമായതിന്റെ അനുഭവം ഇപ്പോൾ ആൻഡർ ഹെരേര പങ്കുവെച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായിട്ടും വളരെ ബഹുമാനത്തോടുകൂടിയും വിനയത്തോടെ കൂടിയുമാണ് ലയണൽ മെസ്സി പെരുമാറുക എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ESPN എന്ന മീഡിയയോട് സംസാരിക്കുകയായിരുന്നു ഹെരേര.

‘ ലയണൽ മെസ്സിക്കൊപ്പം പരിശീലനം നടത്തുകയും അദ്ദേഹത്തോടൊപ്പം കളിക്കുകയും ചെയ്യുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായിരുന്നു.ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു. എനിക്ക് മെസ്സിയെ പേഴ്സണലായി അറിയാൻ സാധിച്ചതോടെ, നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ നല്ല വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി. എപ്പോഴും ടീമിനെ സഹായിക്കാൻ മെസ്സി ശ്രമിച്ചു കൊണ്ടേയിരിക്കും.എല്ലാവരോടും വളരെ ബഹുമാനത്തോടെ കൂടിയാണ് അദ്ദേഹം പെരുമാറുക. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. എന്നിട്ടും എന്തൊരു വിനയത്തോടുകൂടിയാണ് അദ്ദേഹം പെരുമാറുക ‘ ഹെരേര പറഞ്ഞു.

ഒരു മികച്ച താരമായതിന്റെ അഹങ്കാരമോ താര ജാഡയോ ഒരിക്കലും കാണിക്കാത്ത വ്യക്തിയാണ് ലയണൽ മെസ്സി. ചരിത്രത്തിലെ മികച്ച താരം ആവാൻ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് കളി അവസാനിപ്പിക്കുന്ന സമയത്ത് ഒരു മികച്ച വ്യക്തിയായി അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഇതേക്കുറിച്ച് ലയണൽ മെസ്സി തുറന്നു പറഞ്ഞിരുന്നത്.

Rate this post