ഞാനാണ് ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടറെങ്കിൽ മെസ്സിയെ തിരികെ എത്തിക്കുമായിരുന്നു : അരൗഹോ

ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള റൂമറുകൾ ഈയിടെ വലിയ രൂപത്തിൽ പ്രചരിച്ചിരുന്നു. മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.പക്ഷേ മെസ്സി ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.ഖത്തർ വേൾഡ് കപ്പിൽ മാത്രമാണ് മെസ്സി ശ്രദ്ധ നൽകിയിരിക്കുന്നത്.

2019ലായിരുന്നു ഉറുഗ്വൻ സൂപ്പർതാരമായ റൊണാൾഡ് അരൗഹോ ബാഴ്സലോണയിൽ എത്തിയത്.മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.എന്നാൽ 2021ൽ ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു. മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കാൻ അരൗഹോ വളരെയധികം ആഗ്രഹിക്കുന്നുണ്ട്.

അതായത് ഞാനാണ് ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടർ എങ്കിൽ മെസ്സിയെ ബാഴ്സയിലേക്ക് തന്നെ തിരികെ സൈൻ ചെയ്യുമായിരുന്നു എന്നാണ് റൊണാൾഡ് അറൗഹോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്ലബ്ബ് ഡെൽ ഡെപോർടിസ്റ്റ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അരൗഹോ.

” എഫ്സി ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ ഞാനായിരുന്നുവെങ്കിൽ, മെസ്സിയെ ഞാൻ തിരികെ ബാഴ്സയിലേക്ക് സൈൻ ചെയ്യുമായിരുന്നു ” ഇതാണ് ബാഴ്സ താരമായ റൊണാൾഡ് അരൗഹോ പറഞ്ഞിട്ടുള്ളത്.

നിലവിൽ പരിക്കിന്റെ പിടിയിലാണ് റൊണാൾഡ് അരൗഹോയുള്ളത്.താരത്തിന്റെ പരിക്ക് ബാഴ്സക്ക് വലിയ തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.എൽ ക്ലാസിക്കോ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിൽ പ്രധാന കാരണമായത് പ്രതിരോധം നിര താരങ്ങളുടെ പരിക്കാണ്. ഇനി ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരായ ബയേണിനെയാണ് ബാഴ്സക്ക് നേരിടാനുള്ളത്.

അതേസമയം ലയണൽ മെസ്സി ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒളിമ്പിക് മാഴ്സെക്കെതിരെ മെസ്സി ക്ലബ്ബിന് വേണ്ടി കളിക്കുകയും ചെയ്തിരുന്നു.

Rate this post