മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലായിരുന്നുവെങ്കിൽ നെയ്മറും സാവിയും ഇനിയേസ്റ്റയും രണ്ട് വീതം ബാലൺഡി’ഓറുകൾ നേടുമായിരുന്നു
ഫുട്ബോൾ ചരിത്രത്തിൽ മെസ്സിയെയും റൊണാൾഡോയെയും പോലെ ഒരു ആധിപത്യം ഉണ്ടായിട്ടുണ്ട് എന്ന് പറയാനാവില്ല. അത്രയേറെ കാലം രണ്ടുപേരും ലോക ഫുട്ബോളിനെ അടക്കിഭരിച്ചു. കഴിഞ്ഞ 15 വർഷത്തോളം ഒരേ മികവോടെ കളിക്കാൻ ഈ രണ്ടു താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ അവാർഡ് നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. രണ്ടാമത് ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നു.ഏഴ് ബാലൺഡി’ഓറുകൾ മെസ്സി നേടിയപ്പോൾ അഞ്ച് ബാലൺഡി’ഓറുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്.
അതായത് ഇരുവരും ചേർന്നുകൊണ്ട് 12 ബാലൺഡി’ഓറുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്.ഈ രണ്ടു താരങ്ങളും ഇല്ലായിരുന്നു എന്ന് സങ്കൽപ്പിക്കുക, അങ്ങനെയാണ് എന്നുണ്ടെങ്കിൽ ആരായിരിക്കും ഈ അവാർഡുകൾ സ്വന്തമാക്കുക എന്നുള്ളത് നമുക്കൊന്നു നോക്കാം. അതായത് ഇവർ പുരസ്കാരങ്ങൾ നേടിയ വർഷങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയ താരങ്ങളെയാണ് പരിഗണിക്കുന്നത്.
മെസ്സിയും റൊണാൾഡോയും ഇല്ലായിരുന്നുവെങ്കിൽ സൂപ്പർ താരങ്ങളായ നെയ്മറും സാവിയും ഇനിയേസ്റ്റയും രണ്ടു വീതം ബാലൺഡി’ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കുമായിരുന്നു.കൂടാതെ ഫെർണാണ്ടൊ ടോറസ്, ഫ്രാങ്ക് റിബറി, മാനുവൽ ന്യൂയർ,അന്റോയിൻ ഗ്രീസ്മാൻ,വാൻ ഡൈക്ക്,ലെവന്റോസ്ക്കി എന്നിവർക്ക് ഓരോ തവണയും ബാലൺഡി’ഓർ നേടുമായിരുന്നു.
പക്ഷേ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലത്താണ് കളിച്ചത് ഇവരെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ നിർഭാഗ്യം.എന്നാൽ കക്ക,മോഡ്രിച്ച്,ബെൻസിമ എന്നിവർ മെസ്സി,റൊണാൾഡോ എന്നിവരുടെ കാലഘട്ടത്തിൽ തന്നെ ബാലൺഡി’ഓർ പുരസ്കാരം നേടാൻ സാധിച്ചവരാണ്.ഇനി അടുത്ത തവണ ആരായിരിക്കും ഗോൾഡൻ ബോൾ നേടുക എന്നുള്ളതാണ് ഏവരും ആകാംക്ഷയോട് കൂടി നോക്കുന്ന കാര്യം.