“ഇത് വളരെ വൈകി”: ഹാഗിനെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം പുതിയ സീസൺ പ്രതീക്ഷിച്ചതിനെക്കാളും മോശമായിരുന്നു.പ്രീമിയർ ലീഗിൽ റൊണാൾഡോ ഇതുവരെ ഒരു തവണ മാത്രമാണ് ഗോൾ കണ്ടെത്തിയത്. മാത്രമല്ല കളിക്കളത്തിനേക്കാൾ യുണൈറ്റഡ് ബെഞ്ചിലായിരുന്നു 37 കാരന്റെ സ്ഥാനം. മത്സര സമയക്കുറവ് പോർച്ചുഗീസ് സ്‌ട്രൈക്കറെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിൽ റൊണാൾഡോയ്ക്ക് ഈ സീസണിൽ തന്റെ രണ്ടാമത്തെ പ്രീമിയർ ലീഗ് തുടക്കം ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ 72-ാം മിനിറ്റിൽ താരത്തെ ടെൻ ഹാഗ് പിൻവലിക്കുകയും ചെയ്തു. റൊണാൾഡോയെ സബ്സ്റ്റിറ്റൂട്ട് ചെയ്തതിനെതിരെ എറിക് ടെൻ ഹാഗിനെതീരെ പോർച്ചുഗീസ് താരത്തിന്റെ സഹോദരി എൽമ അവെരിയോ രംഗത്ത് എത്തിയിരിക്കുകയാണ്.ന്യൂകാസിൽ യുണൈറ്റഡിനെതിരായ ഗോൾരഹിത സമനിലയ്ക്ക് ശേഷം റൊണാൾഡോയെ പിൻവലിക്കാനുള്ള ഡച്ചുകാരന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി എൽമ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ സബ്സ്റ്റിറ്റൂട്ട് ചെയ്തതിന് എറിക് ടെൻ ഹാഗിന്റെ ന്യായീകരണം” എന്ന തലക്കെട്ടിൽ ഫോട്ടോ എൽവ അപ്‌ലോഡ് ചെയ്തു.”ഇത് വളരെ വൈകി” എന്ന് എൽമ എഴുതുകയും ചെയ്തു.ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ പിൻവലിച്ചതിന് ശേഷം റൊണാൾഡോ നിരാശനായി കാണപ്പെട്ടു. റൊണാൾഡോയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിച്ച ടെൻ ഹാഗ്, അത്തരം പ്രതികരണങ്ങളെക്കുറിച്ച് താൻ വിഷമിക്കുന്നില്ലെന്ന് പറഞ്ഞു.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഈ സീസണിൽ ഈ സീസണിൽ ഒരിക്കൽ മാത്രം 90 മിനിറ്റ് മൈതാനത്ത് പൂർത്തിയാക്കിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആ കളിയിൽ ബ്രെന്റ്‌ഫോർഡിനോട് 4-0 എന്ന നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.ഒക്‌ടോബർ 10-ന് എവർട്ടനെതിരെ നടന്ന മത്സരത്തിലാണ് മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ഈ സീസണിലെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയത്.

Rate this post