ടോട്ടൻഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ലിവർപൂളിന് ജയം : തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഫ്രെഡിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും ഗോളുകളിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ 2-0 ന് ശക്തമായ വിജയം നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തു. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരന്തരം ടോട്ടൻഹാം പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.
ആദ്യ പകുതിയിൽ നിരവധി ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ടോട്ടൻഹാം കീപ്പർ ലോറിസിന്റെ മികച്ച സേവുകളാണ് യുണൈറ്റഡിനെ വലിയൊരു മാർജിനിലുള്ള വിജയത്തിൽ നിന്നും അകറ്റി നിർത്തിയത്.ആദ്യ പകുതിയിൽ മാതരം യുണൈറ്റഡ് 19 ഷോട്ടുകൾ ഉതിർക്കുകയൂം ചെയ്തു. ആദ്യ പകുതിയിൽ തങ്ങളുടെ നിയന്ത്രണം അർഹിക്കുന്ന ഗോൾ നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം യുണൈറ്റഡ് 47-ാം മിനിറ്റിൽ ആണ് ആദ്യ ഗോൾ നേടുന്നത്. ബ്രസീലിയൻ താരം ഫ്രെഡ് ഗോൾ നേടിയത്. 69 ആം മിനുട്ടിൽ ബ്രൂണോ ഫെര്ണാണ്ടസിലൂടെ യുണൈറ്റഡ് രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
ഈ വിജയം കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബെഞ്ചിലിരുന്നു കാണേണ്ടി വന്നു.
ഫുൾ ടൈം വിസിലിന് മുമ്പ് റൊണാൾഡോ ബെഞ്ച് വിട്ട് ടണലിലൂടെ ഡ്രസിങ് റൂമിലേക്ക് പോവുകയും ചെയ്തു. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന യുണൈറ്റഡ് ഇപ്പോൾ നാലാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ്.
Cristiano Ronaldo went to the tunnel before the game ended against Tottenham 😬
— B/R Football (@brfootball) October 19, 2022
(via @TelemundoSports)pic.twitter.com/nYwKlpKiSd
മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലത്ത ഒരു ഗോളിനി വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. 22 ആം മിനുട്ടിൽ ഉറുഗ്വേൻ സ്ട്രൈക്കർ ഡാർവിൻ നൂനസ് ആണ് ലിവർപൂളിന്റെ വിജയം ഗോൾ നേടിയത്.കോസ്റ്റാസ് സിമിക്കാസിന്റെ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് 22 കാരൻ ഗോൾ നേടിയത്.എന്നാൽ ജോ ഗോമസ് മുന്നേറ്റക്കാരനായ ജാറോഡ് ബോവനെ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലൂടെ സമനില പിടിക്കാൻ വെസ്റ്റ് ഹാമിന് അവസരം ലഭിച്ചു. എന്നാൽ പെനാൽറ്റി ഗോൾകീപ്പർ അലിസൺ രക്ഷപ്പെടുത്തി.വിജയം 10 കളികളിൽ നിന്ന് 16 പോയിന്റുമായി ലിവർപൂളിനെ ഏഴാം സ്ഥാനത്തേക്ക് ഉയർത്തി. മറ്റൊരു മത്സരത്തിൽ ചെൽസിയെ ബ്രെന്റ്ഫോർഡ് ഗോൾ രഹിത സമനിലയിൽ തളച്ചു.
A stunning Tsimikas cross, met by an excellent @Darwinn99 header ⚽ pic.twitter.com/cL24ZySIPZ
— Liverpool FC (@LFC) October 19, 2022
ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ എൽചെയ്ക്കെതിരെ മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്.എഡെറിക്കോ വാൽവെർഡെ, കരീം ബെൻസെമ, മാർക്കോ അസെൻസിയോ എന്നിവരാണ് ചാമ്പ്യന്മാർക്ക് വേൺടി ഗോളുകൾ നേടിയത്.28 പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.ഫോമിലുള്ള വാൽവെർഡെ 11-ാം മിനിറ്റിൽ മികച്ച സ്ട്രൈക്കിലൂടെ റയലിന് ലീഡ് നൽകി.75-ാം മിനിറ്റിൽ ബാലൺ ഡി ഓർ ജേതാവായ കരീം ബെൻസീമ റോഡ്രിഗോയുടെ പാസിൽ നിന്നും നേടിയ ഗോളിൽ സ്കോർ 2 0 ആക്കി ഉയർത്തി.പകരക്കാരനായി ഇറങ്ങിയ അസെൻസിയോ റോഡ്രിഗോയുടെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ചിൽ നിന്നും നേടിയ ഗോളിൽ റയൽ വിജയം ഉറപ്പിച്ചു.