‘ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല’ : മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ വലിയവനാണെന്ന് റൊണാൾഡോ കരുതുന്നുണ്ടോ? |Cristiano Ronaldo

ഇന്നലെ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.ഫ്രെഡും ബ്രൂണോ ഫെർണാണ്ടസും സ്കോർ ചെയ്ത മത്സരത്തിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുത്തത്. എന്നാൽ യുണൈറ്റഡിന്റെ ജയത്തേക്കാൾ കൂടുതൽ ആരാധകർ സംസാരിക്കുന്നത് ഇതിഹാസ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെരുമാറ്റത്തെക്കുറിച്ചാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡ് തകർപ്പൻ വിജയം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനിടെ റൊണാൾഡോ അതൊന്നും ഗൗനിക്കാതെ ടണലിലൂടെ പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച റൊണാൾഡോ എറിക് ടെൻ ഹാഗിന്റെ ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നില്ല. 700 ക്ലബ് കരിയർ ഗോളുകൾ നേടിയിട്ടും 37-കാരൻ പല വിവാദ കാരണങ്ങൾ കൊണ്ടാണ് വാർത്തകളിൽ നിറഞ്ഞു നിന്നത്.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ‘സ്വാർത്ഥനും അനാദരവുള്ളവനും’ എന്ന് ഫുട്ബോൾ പണ്ഡിതന്മാർ ആക്ഷേപിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മികച്ച പ്രകടനം കാഴ്ചവെച്ച രാത്രിയിൽ റൊണാൾഡോയുടെ മോശം പെരുമാറ്റം ആരാധകരുടെ രോഷത്തിനും ഇടയാക്കി.” റൊണാൾഡോ ചെയ്തതത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്,അത് ടീമിനോടും മാനേജരോടും ആരാധകരോടും അനാദരവാണെന്ന് ഞാൻ കരുതുന്നു. ക്ലബിനെക്കാൾ വലുതാണ് താനെന്ന ചിന്തയാണ് റൊണാൾഡിയെ ഇങ്ങനെ ചെയ്യിപ്പിക്കുന്നത്” മുൻ താരം ഡാനി മിൽസ് അഭിപ്രായപ്പെട്ടു. റൊണാൾഡോയുടെ കടുത്ത ആരാധകർ വരെ താരത്തിന്റെ പ്രവർത്തിയിൽ അമർഷം രേഖപെടുത്തിയിട്ടുണ്ട്.

മത്സരത്തിൽ റോണാൾഡോയുടെ മുഖഭാവങ്ങൾ സൂചിപ്പിക്കുന്നത് തന്റെ ടീം ഒരു സുപ്രധാന വിജയം നേടിയിട്ടും താരത്തെ കോച്ച് ഉപയോഗിക്കാത്തതിൽ അവിശ്വസനീയമാംവിധം അസന്തുഷ്ടനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ആരംഭിച്ചത്.ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിൽ പങ്കെടുക്കുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടു, ഈ കാലയളവിൽ 12 മത്സരങ്ങളിൽ നിന്ന് രണ്ട് തവണ മാത്രമാണ് റൊണാൾഡോ വലകുലുക്കിയത്. ഡച്ച് മാനേജരുടെ കളി ശൈലി ഇതിഹാസ താരത്തിന് ചേരുന്നതുമല്ല.

Rate this post