❛ ലയണൽ മെസ്സി എന്ന താരം തന്നെയാണ് നമ്മുടെ ശക്തി, ലോകകപ്പ് കിരീടം നേടാൻ അർജന്റീനക്ക് സാധ്യതയുണ്ട് ❜
വരുന്ന ഖത്തർ വേൾഡ് കപ്പിന് കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ടീമുകളും പ്രാഥമിക സ്ക്വാഡ് ഫിഫക്ക് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് അർജന്റീന പ്രിലിമിനറി സ്ക്വാഡ് തയ്യാറാക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏതായാലും വേൾഡ് കപ്പിന് ഒരുങ്ങുന്ന അർജന്റീനയെ കുറിച്ച് നിലവിലെ താരങ്ങളും മുൻ താരങ്ങളും ഇതിഹാസങ്ങളുമൊക്കെ വിശകലനങ്ങൾ നടത്തുന്നുണ്ട്. പലരും ഇത്തവണത്തെ അർജന്റീനയെ കിരീട ഫേവറേറ്റ്കളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.അത്രയേറെ സ്ഥിരതയാർന്ന പ്രകടനമാണ് സമീപകാലത്ത് അർജന്റീന പുറത്തെടുക്കുന്നത്.
അർജന്റീനയുടെ ഇതിഹാസമായ ബാറ്റിസ്റ്റ്യൂട്ടയും തന്റെ പ്രതീക്ഷകൾ പറഞ്ഞിട്ടുണ്ട്.ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ നല്ല സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി ഇപ്പോൾ ഏറ്റവും മികച്ച നിലയിലാണെന്നും ബാറ്റിസ്റ്റ്യൂട്ട കൂട്ടിച്ചേർത്തു. ബീയിൻ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്ക് വലിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ അർജന്റീന വേൾഡ് കപ്പിന് ഏറ്റവും മികച്ച നിലയിൽ എത്തിയിട്ടുള്ളൂ.ഇപ്പോഴത്തെ അർജന്റീന ടീം കോപ്പ അമേരിക്ക കിരീടം നേടിക്കൊണ്ട് അവരുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല നമുക്ക് മെസ്സിയും ഉണ്ട്. അദ്ദേഹം ഇപ്പോൾ ഏറ്റവും മികച്ച നിലയിലുമാണ് ‘ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.
🗣 Batistuta to Bein Sports: "I think Argentina have a great chance at winning the World Cup. On few occasions, the national team entered the World Cup at its best. They won the Copa America and gained confidence… this and we have Messi, I think Messi's the best." Via @ARG4ARB. pic.twitter.com/v474yYaWcG
— Roy Nemer (@RoyNemer) October 20, 2022
തീർച്ചയായും ഈ അർജന്റീന ഇതിഹാസം പ്രതീക്ഷിക്കുന്നതുപോലെ ഒട്ടേറെ അർജന്റീന ആരാധകരും വലിയ പ്രതീക്ഷകൾ ഇപ്പോൾ വെച്ച് പുലർത്തുന്നുണ്ട്.ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോ, പോളണ്ട്,സൗദി അറേബ്യ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.ഗ്രൂപ്പ് ഘട്ടം മികച്ച രൂപത്തിൽ മറികടക്കുക എന്നുള്ളതാണ് അർജന്റീന ആദ്യമായി ചെയ്യേണ്ട കാര്യം.