ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ തന്റെ ഏറ്റവും മികച്ച ഫോമിലേക്കുയർന്ന് ലയണൽ മെസ്സി|Lionel Messi |Qatar 2022

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് നിറക്കുന്ന പ്രകടനമാണ് ഇന്നലെ പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്. അജാസിയോയ്‌ക്കെതിരായ പാരീസ് സെന്റ് ജെർമെയ്‌ന്റെ 3-0 ലിഗ് 1 വിജയത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം അര്ജന്റീന ആരാധകർക്കും പരിശീലകൻ ലയണൽ സ്കെലോണിക്കും കൂടി ഒരു പോലെ സന്തോഷം നൽകുന്ന ഒന്നായിരിക്കും.

പരിക്ക് മൂലം പിഎസ്ജിയുടെ കഴിഞ്ഞ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു. ഖത്തർ ലോകകപ്പ് പടിവാതിലിൽ നിൽക്കെ മെസ്സിയുടെ പരിക്ക് അര്ജന്റീന പരിശീലകന് ചെറിയൊരു ആശങ്ക നൽകിയിരുന്നു.എന്നാൽ ആരും തന്നെക്കുറിച്ച് ആശങ്കപെടേണ്ട എന്നുറപ്പിക്കുന്ന പ്രകടനമാണ് മെസ്സി ഇന്നലെ പുറത്തെടുത്തത്.അത്രയേറെ മനോഹരമായ ഗോളും അസിസ്റ്റുകളുമായിരുന്നു ഇന്നലത്തെ മത്സരത്തിൽ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്. മനോഹരമായ ഒരു ഗോളും രണ്ടു അസിസ്റ്റുമാണ് മെസ്സി ഇന്നലത്തെ മത്സരത്തിൽ നേടിയത്.

കൈലിയൻ എംബാപ്പെയ്‌ക്കായി രണ്ട് അസിസ്റ്റുകൾ നേടിയ മെസ്സി, ഈ കാലയളവിൽ ഇതുവരെ നടന്ന 14 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട് .റെയിംസിനെതിരായ ഒരു ലീഗ് മത്സരവും ബെൻഫിക്കയ്‌ക്കെതിരായ യൂറോപ്യൻ മത്സരവും നഷ്‌ടമായതിന് ശേഷം മാഴ്സെക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി തിരിച്ചു വരുന്നത്. 79 മിന്റ് സമയം മാത്രമാണ് മെസ്സി കളിച്ചത് .മെസി പൂർണ ആരോഗ്യവാനായി എന്നാണ് ഇന്നലത്തെ പ്രകടനം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.ഏറ്റവും മികച്ച അന്താരാഷ്‌ട്ര വേദിയിൽ തന്റെ അവസാന പ്രകടനത്തിന് തയ്യാറെടുക്കുന്ന മെസ്സി പൂർണ ഫിറ്റ്‌നസോടെയും ഫോമോടെയും ഖത്തറിൽ എത്തേണ്ടിയിരിക്കുന്നു.

മത്സരത്തിന്റെ 24ആം മിനുട്ടിലാണ് എംബപ്പേയുടെ ഗോൾ വരുന്നത്. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സി തന്നെ.പിന്നീട് 79ആം മിനുട്ടിൽ മെസ്സിയുടെ അതിമനോഹരമായ ഗോൾ പിറന്നു.മെസ്സി നടത്തിയ മുന്നേറ്റം സഹതാരമായ എംബപ്പേക്ക് ലഭിക്കുന്നു. അത് ഒരു ബാക്ക് ഹീൽ പാസിലൂടെ എംബപ്പേ മെസ്സിക്ക് തന്നെ നൽകുന്നു.ഗോൾകീപ്പറേയും ഡ്രിബിൾ ചെയ്ത് നിസ്സഹായനാക്കിക്കൊണ്ട് മെസ്സി ആ ഗോൾ നേടുന്നു.82ആം മിനുട്ടിൽ കിലിയൻ എംബപ്പേ തന്നെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്.എന്നാൽ ഈ ഗോളും ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു.പിഎസ്ജി നേടിയ 3 ഗോളിലും മെസ്സി എന്ന താരത്തിന്റെ മാന്ത്രികത ഉണ്ടായിരുന്നു.

ഈ സീസണിലെ മെസ്സി തന്റെ മായാജാലം തുടരുകയാണ്.11 മത്സരങ്ങൾ ലീഗ് വണ്ണിൽ കളിച്ച മെസ്സി ആറു ഗോളുകളും ഒമ്പത് അസിസ്റ്റുകളും ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു.രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 23 ഗോളുകളിൽ പങ്കാളിത്തം നേടാൻ മെസ്സിക്ക് സാധിച്ചു. 13 ഗോളുകളും 10 അസിസ്റ്റുകളുമാണ് മെസ്സി ഈ സീസണിൽ നേടിയിട്ടുള്ളത്. ഇതിൽ നാല് ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. ബാക്കിയെല്ലാം തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളതാണ്.മെസ്സി തന്റെ കരിയറിൽ നിലവിൽ 988 മത്സര മത്സരങ്ങൾ ആണ് കളിച്ചിട്ടുള്ളത്.അതായത് പിഎസ്ജിയുടെ മുമ്പ് PSG യുടെ ആറ് മത്സരങ്ങളിൽ അഞ്ചിലും അദ്ദേഹം പങ്കെടുക്കുകയാണെകിൽ ( വേൾഡ് കപ്പിന് മുന്നേ ഒന്നിൽ വിശ്രമം കൊടുത്താൽ ) ലോകകപ്പ് ഫൈനൽ അദ്ദേഹത്തിന്റെ 1000-ാം മത്സരമായിരിക്കും.