കുതിപ്പ് തുടരുന്നു , ഫുട്ബോൾ ലോകം കാൽക്കീഴിലാക്കി ലയണൽ മെസ്സി |Lionel Messi

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന .താരമാണ് ലയണൽ മെസ്സി. അപ്രതീക്ഷിതമായി കൊണ്ട് ബാഴ്സ വിട്ട് മെസ്സിക്ക് പിഎസ്ജിയിലേക്ക് എത്തേണ്ടിവരുന്നു. പിന്നീട് കോവിഡും പരിക്കുമായി ബുദ്ധിമുട്ടുകൾ മെസ്സിക്ക് നേരിടേണ്ടിവരുന്നു.അതുകൊണ്ടുതന്നെ മെസ്സിയുടെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞ സീസണിൽ താരത്തിന് കഴിഞ്ഞിരുന്നില്ല.

മാത്രമല്ല കഴിഞ്ഞ ബാലൺ ഡി’ഓറിന്റെ 30 അംഗ പട്ടികയിൽ ഇടം നേടാത്തതിനും മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു. എന്നാൽ ആ വിമർശനങ്ങൾക്ക് ഇപ്പോൾ മെസ്സി മറുപടി നൽകുന്നത് നാവു കൊണ്ടല്ല,മറിച്ച് ബൂട്ടുകൾ കൊണ്ടാണ്. ഇന്നലെ ലീഗ് 1 ൽ പിഎസ്ജി ട്രോയസിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തുമ്പോൾ മെസ്സിയിലൂടെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. മനോഹരമായ ലോങ്ങ് റേഞ്ച് ഗോളും അസിസ്റ്റുമായി 35 കാരൻ കളം നിറഞ്ഞു കളിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ 55 ആം മിനുട്ടിലാണ് മെസ്സിയുടെ ബൂട്ടിൽ നിന്നുള്ള ലോങ്ങ് റേഞ്ച് ഗോൾ പിറക്കുന്നത്.സെർജിയോ റാമോസിന്റെ പാസ് ബോക്സിന് പുറത്ത് നിന്ന് ഇടതുകാലുകൊണ്ട് ശക്തമായ ലോംഗ് റേഞ്ച് ഷോട്ടിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചു.

62 ആം മിനുട്ടിൽ നെയ്മർക്ക് കൊടുത്ത അസിസ്റ്റ് ഗോളിനെക്കാൾ മനോഹരമായിരുന്നു. ഡിഫൻഡർമാർക്ക് ഇടയിലൂടെ ഒരു മനോഹരമായ ത്രൂ പാസ് നെയ്മർ വലയിലെത്തിക്കുകയായിരുന്നു.10 അസിസ്റ്റുകൾ പൂർത്തിയാക്കാൻ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങൾ ആവശ്യമായി വന്ന താരമാണ് ലയണൽ മെസ്സി. മാത്രമല്ല ഈ കലണ്ടർ വർഷത്തിൽ മെസ്സിക്ക് ഇപ്പോൾ ലീഗിൽ 20 അസിസ്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച റെഡോർഡാണിത്.2017/18 മുതൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ബോക്സിന് പുറത്ത് നിന്നുള്ള ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ നേടിയ താരമായും മെസ്സി മാറി. 38 ഗോളുകളാണ് 35 കാരൻ ഈ കാലയളവിൽ നേടിയിട്ടുള്ളത്.

കലണ്ടർ വർഷം ആകെ 25 അസിസ്റ്റുകൾ ഇപ്പോൾ മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു കലണ്ടർ വർഷത്തിൽ 2011 ലാണ് മെസ്സി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ളത്. 36 അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് ആ വർഷം സാധിച്ചിരുന്നു. ഈ സീസണിൽ 19 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. 16 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ നേടിക്കഴിഞ്ഞു. അതായത് 19 മത്സരങ്ങളിൽ നിന്ന് 29 ഗോൾ കോൺട്രിബ്യൂഷൻസ്. ക്ലബ്ബിനും രാജ്യത്തിനുമായി ലയണൽ മെസ്സിയുടെ തോൽവി അറിയാതെയുള്ള 32 മത്തെ മത്സരം കൂടിയായിരുന്നു ഇത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീകളിൽ ആരും തന്നെ ഇതുവരെ ഗോളിന്റെയും അസിസ്റ്റിന്റെയും കാര്യത്തിൽ ഒരുമിച്ച് രണ്ടക്കം തികച്ചിട്ടില്ല.അവിടെയാണ് ലയണൽ മെസ്സി വ്യത്യസ്തനാവുന്നത്. യുവതാരങ്ങൾക്കിടയിൽ 35 വയസ്സുള്ള മെസ്സി തന്റെ പ്രതാപകാലത്ത് ഓർമിപ്പിക്കും വിധമുള്ള പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Rate this post