
❛ആ മത്സരത്തിനുശേഷം ഒരു വർഷത്തോളം എന്റെ ഉറക്കം നഷ്ടപ്പെട്ടു❜: ലയണൽ മെസ്സി ഏജന്റിനോട് |Lionel Messi
ഖത്തർ വേൾഡ് കപ്പിന് വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനയും അവരുടെ നായകനായ ലയണൽ മെസ്സിയുമുള്ളത്. തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് നടക്കാൻ പോകുന്നത് എന്നുള്ള കാര്യം മെസ്സി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ഖത്തർ വേൾഡ് കപ്പിനെ അർജന്റീന ആരാധകർ വളരെ വൈകാരികമായാണ് സമീപിക്കുന്നത്.
ഒരുതവണ കപ്പിനും ചുണ്ടിനുമിടക്ക് ലയണൽ മെസ്സിക്കും സംഘത്തിനും വേൾഡ് കപ്പ് കിരീടം നഷ്ടമായിട്ടുണ്ട്.നിർഭാഗ്യം അന്ന് അർജന്റീനയെ വേട്ടയാടുകയായിരുന്നു. 2014ലെ വേൾഡ് കപ്പ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ജർമ്മനിയോട് പരാജയപ്പെട്ടത്.ആ തോൽവി ഇന്നും അർജന്റീനയെ വേട്ടയാടുന്ന ഒരു കാര്യമാണ്.

മെസ്സിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിവസമായിരുന്നു അത്. ഒരു വർഷത്തോളം ലയണൽ മെസ്സിയുടെ ഉറക്കം കെടുത്തിയത് ഈ ഫൈനലിലെ പരാജയമായിരുന്നു. ഇക്കാര്യം ലയണൽ മെസ്സി അദ്ദേഹത്തിന്റെ മുൻ ഏജന്റ് ആയ ഫാബിയാൻ സോൾഡിനിയോട് പങ്കുവെക്കുകയും ചെയ്തിരുന്നു.
‘ 2014ലെ തോൽവിക്ക് ശേഷം ഞാനൊരു വർഷത്തോളം മെസ്സിയെ കണ്ടിരുന്നില്ല.പിന്നീട് 2015 ഒരു ദിവസം ഞാൻ മെസ്സിയുടെ വീട്ടിലേക്ക് പോയി. അന്ന് മെസ്സി എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.-ഒരു വർഷത്തോളമായി ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നു.എന്നിട്ട് ജർമ്മനിക്കെതിരെയുള്ള ഫൈനലിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും.ഒരു വർഷത്തോളമായി എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്-ഇതായിരുന്നു മെസ്സി എന്നോട് പറഞ്ഞിരുന്നത്. ആ ഫൈനലിലെ പരാജയം ലയണൽ മെസ്സിയെ വല്ലാതെ അലട്ടിയിരുന്നു ‘ മെസ്സിയുടെ മുൻ ഏജന്റ് പറഞ്ഞു.
🇦🇷 Fabián Soldini (Messi’s former agent): “When I was at Messi's house in 2015, after years of not seeing him, he told me — 'Fabi, it's been year since I woke up at night thinking about final vs Germany. I couldn’t sleep.’ – I can assure, that final turns his head.” @TyCSports 🏆 pic.twitter.com/0IKP7NgqzR
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 2, 2022
ഏതായാലും അതെല്ലാം കഴിഞ്ഞ ചരിത്രമാണ്.ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്ന് അർജന്റീനയാണ്. മികച്ച ഫോമിൽ കളിക്കുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോയാൽ കിരീടം ലഭിക്കാൻ വലിയ സാധ്യതയുണ്ട്.