കാര്യങ്ങൾ സങ്കീർണ്ണം,ലോ സെൽസോയുടെ പരിക്കിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ

അർജന്റീനയുടെ നാഷണൽ ടീമിൽ ഒരുപാട് താരങ്ങൾ ഇപ്പോൾ പരിക്കിന്റെ ഭീതിയിലാണ്.എയ്ഞ്ചൽ ഡി മരിയ,പൗലോ ഡിബാല,നിക്കോളാസ്‌ ഗോൺസാലസ് എന്നിവരൊക്കെയാണ് ഇപ്പോഴും പരിക്കിന്റെ പിടിയിൽ ഉള്ളത്.എന്നാൽ ഇവരൊക്കെ ഖത്തർ വേൾഡ് കപ്പിന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പക്ഷേ മറ്റൊരു സൂപ്പർതാരമായ ലോ സെൽസോയുടെ കാര്യത്തിലാണ് ഇപ്പോൾ വലിയ ആശങ്കകൾ ഉള്ളത്. താരത്തിന്റെ മസിലുകൾക്ക് ഡിറ്റാച്ച്മെന്റ് ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ലോ സെൽസോക്ക് ഒരു സർജറി ആവശ്യമാണ്.

പക്ഷേ ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നത്. താരത്തിന്റെ ക്ലബ്ബായ വിയ്യാറയലും അവിടുത്തെ ഡോക്ടർമാരും സർജറി ചെയ്യാനാണ് താരത്തോട് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ലോ സെൽസോക്ക് സർജറി ചെയ്യാൻ താൽപര്യപ്പെടുന്നില്ല.മറിച്ച് ബാക്കിയുള്ള ചികിത്സകളിലൂടെ പരിക്കിൽ നിന്നും മുക്തനാവാനാണ് ലോ സെൽസോ ഉദ്ദേശിക്കുന്നത്.

അതിന് കാരണവുമുണ്ട്. അതായത് ശസ്ത്രക്രിയ ചെയ്താൽ വരുന്ന ഖത്തർ വേൾഡ് കപ്പ് പൂർണമായും ലോ സെൽസോക്ക് നഷ്ടമാവും. അതേസമയം റീഹാബ് ആണേൽ ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് എങ്കിലും എത്താൻ സാധിക്കുമെന്നാണ് ലോ സെൽസോ പ്രതീക്ഷിക്കുന്നത്. എന്നാൽ സർജറിയാണ് നല്ലത് എന്നാണ് ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചു നൽകുന്നത്.

പക്ഷേ ഖത്തർ വേൾഡ് കപ്പ് നഷ്ടപ്പെടുത്താൻ ലോ സെൽസോ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഏതായാലും ഈ വിഷയത്തിൽ ഉടൻതന്നെ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേൾഡ് കപ്പിലെ ആദ്യ മത്സരങ്ങളിൽ ലോ സെൽസോ ഉണ്ടാവില്ല എന്നുള്ള യാഥാർത്ഥ്യം ഇപ്പോൾ പരിശീലകനായ സ്‌കലോനി മനസ്സിലാക്കി കഴിഞ്ഞു എന്നും Tyc റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നുള്ള കാര്യം മാത്രമാണ് ഇനി അറിയേണ്ടത്.

Rate this post