കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം , മൂന്നു തോൽവികൾക്ക് ശേഷം ജയം തേടിയിറങ്ങുന്നു |Kerala Blasters
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.രാത്രി 7 30 നാണ് മത്സരം. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം വിജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരുടീമുകളും മികച്ച തുടക്കം കുറിച്ചിട്ടില്ല.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇതുവരെ ഒരു പോയിന്റ് നേടിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്‌സ് മാച്ച് വീക്ക് 1 ൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ വിജയത്തിന് ശേഷം എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കഴിഞ്ഞ സീസണിൽ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്, എന്നാൽ സീസണിന് മുന്നോടിയായുള്ള അതിന്റെ മാറ്റങ്ങൾ ഇതുവരെ ആഗ്രഹിച്ച ഫലമുണ്ടാക്കിയതായി തോന്നുന്നില്ല. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ നാല് മത്സരങ്ങളിൽ തോൽക്കുന്ന ആദ്യ ടീമായി നോർത്ത് ഈസ്റ്റ് മാറുകയും ചെയ്തു.ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തിൽ 3-1 ന് വിജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ കാമ്പെയ്‌നിൽ മികച്ച തുടക്കം കുറിച്ചെങ്കിലും അതിനു ശേഷമുള്ള മൂന്നു മത്സരങ്ങൾ തുടർച്ചയായി പരാജയപെട്ടു.
ഈ സീസണിൽ ഇതുവരെ ആറ് ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് 10 ഗോളുകളാണ് വഴങ്ങിയത്. പ്രതിരോധ നിരയുടെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നത്.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്‌എൽ ഫൈനലിലേക്ക് നയിച്ച പരിശീലകൻ ഇവാൻ ഇന്നത്തെ മത്സരത്തിൽ വിജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ്.ഐഎസ്എല്ലിൽ 16 തവണ ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് 6 തവണ വിജയിച്ചിട്ടുണ്ട്.4 തവണ തോറ്റു, 6 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ലീഗിലെ മറ്റേതൊരു ടീമിനെക്കാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ വിജയങ്ങൾ നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഇരുടീമുകളും തങ്ങളുടെ ആദ്യ മത്സരം 0-0ന് സമനിലയിലായപ്പോൾ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന് ജയിച്ചു.
An intense rondo to set the mood for tomorrow's outing! ⚽⚔️#UnfilteredShorts #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/3WMtUXqvkL
— Kerala Blasters FC (@KeralaBlasters) November 4, 2022
കേരള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ : പ്രഭ്സുഖൻ ഗിൽ; ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം റൂയിവ, ജെസൽ കാർനെറോ; പ്യൂട്ടിയ, ഇവാൻ കലിയൂസ്നി, സഹൽ അബ്ദുൾ സമദ്, ജാക്സൺ സിംഗ്, അഡ്രിയാൻ ലൂണ; ദിമിത്രോസ് ഡയമന്റകോസും.`