ലോ സെൽസോയെ വിലകുറച്ച് കാണുന്നവർ അറിയേണ്ട കണക്കുകൾ,ഏറ്റവും കൂടുതൽ അസിസ്റ്റുകൾ,മെസ്സിക്ക് ഏറ്റവും കൂടുതൽ പാസുകൾ
വരുന്ന വേൾഡ് കപ്പിലേക്കുള്ള ദൂരം ദിവസേന കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സന്ദർഭമാണിത്. എല്ലാ നാഷണൽ ടീമുകളും തങ്ങളുടെ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.എന്നാൽ ഏറ്റവും അവസാനത്തിൽ, അതായത് നവംബർ പതിനാലാം തീയതിയായിരിക്കും അർജന്റീന തങ്ങളുടെ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കുക.
അവസാനം വരെ കാത്തിരിക്കാൻ ഒരു കാരണമുണ്ട്, അതായത് സൂപ്പർതാരം ലോ സെൽസോ പരിക്കിന്റെ പിടിയിലാണ്.അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സ്‌ക്വാഡ് പ്രഖ്യാപിക്കുക എന്നുള്ള കാര്യം പരിശീലകനായ സ്‌കലോനി അറിയിച്ചിരുന്നു. അദ്ദേഹം വളരെയധികം മൂല്യം കൽപ്പിക്കുന്ന ഒരു താരമാണ് ജിയോവാനി ലോ സെൽസോ.
മിഡ്‌ഫീൽഡിലെ വളരെ പ്രധാനപ്പെട്ട താരമാണ് ലോ സെൽസോ എന്നുള്ള കാര്യത്തിൽ സംശയമില്ല. ഒരിക്കലും വിലകുറച്ച് കാണാനാവാത്ത ഒരു താരമാണ് അദ്ദേഹം. കാരണം പരിശീലകനായ സ്‌കലോനിക്ക് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം ലോ സെൽസോയാണ്.7 അസിസ്റ്റുകളാണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ ആർക്കും തന്നെ ഇദ്ദേഹത്തെ മറികടക്കാൻ സാധിച്ചിട്ടില്ല.
മാത്രമല്ല സ്‌കലോണിക്ക് കീഴിൽ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയിട്ടുള്ള താരവും ലോ സെൽസോ തന്നെയാണ്. 193 പാസുകളാണ് മെസ്സിക്ക് താരം നൽകിയിട്ടുള്ളത്.124 പാസുകൾ നൽകിയ ലിയാൻഡ്രോ പരേഡസാണ് രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്.96 പാസുകളുമായി ടാഗ്ലിയാഫിക്കോ മൂന്നാമതും ഡി പോൾ,ഓട്ടമെന്റി എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലും വരുന്നു.
Lionel Messi is the player that has received the most passes from Gio Lo Celso with Argentina. Via @OptaJavier. 🇦🇷 pic.twitter.com/Q5gmacFdP3
— Roy Nemer (@RoyNemer) November 4, 2022
ചുരുക്കത്തിൽ അർജന്റീനക്ക് വളരെ നിർണായകമായ താരമാണ് ലോ സെൽസോ.അദ്ദേഹത്തെ ഒരിക്കലും വിലകുറച്ചു കാണാൻ പാടില്ല. അദ്ദേഹത്തിന് വേൾഡ് കപ്പ് നഷ്ടമാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്വഭാവം അർജന്റീനക്ക് വലിയ തിരിച്ചടി ഏൽപ്പിക്കുമെന്നുള്ള കാര്യത്തിലും സംശയങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ വിടവ് നികത്താൻ സ്‌കലോനി ഇപ്പോൾ തന്നെ തന്ത്രങ്ങൾ മെനയേണ്ടിയിരിക്കുന്നു.